ബംഗളൂരുവിൽ നടക്കുന്ന പുതുവർഷ പാർട്ടിയിൽ സണ്ണി ലിയോൺ പങ്കെടുക്കുന്നതി നെതിരെ കർണാടക രക്ഷണ വേദികെ യുവ സേന പ്രവർത്തകരാണ് പ്രതിഷേധവുമായി രംഗത്തെത്തിയപ്പോൾ സണ്ണിലിയോണിനെ സ്വന്തം നാടായ കോഴിക്കോട്ടേക്ക് ക്ഷണിച്ചിരിക്കുകയാണ് നടൻ സന്തോഷ് പണ്ഡിറ്റ്. തന്റെ ഫേസ്‌ബുക്ക് അക്കൗണ്ടിലൂടെയാണ് നടൻ സണ്ണിയെ കോഴിക്കോട്ടെക്ക് കൊണ്ടുവന്നാലോ എന്ന ആഗ്രഹം പങ്ക് വച്ചത്. എന്തായാലും നടന്റെ ആഗ്രഹത്തിന് പിന്തുണയുമായി നിരവധി പേർ കമന്റുകളുമായി എത്തിക്കഴിഞ്ഞു.

സന്തോഷ് പണ്ഡിറ്റിന്റെ ഫെയ്‌സ് ബുക്ക് പോസ്റ്റ് ഇങ്ങനെ;

സണ്ണി ലിയോണിനെ കർണ്ണാടകയിൽ പുതു വൽസര പരിപാടിയിൽ പന്‌കെടുക്കുവാൻ അനുമതി നീഷേധിച്ചു എന്നു കേട്ടു..ചില ആളുകളുടെ ശക്തമായ എതിർപ്പാണ് കാരണം...
ആത്മഹതൃാ ഭീഷിണി വരെ പ്രതിഷേധക്കാർ ഉയർത്തി...നമ്മുക്കു സണ്ണിയെ കേരളത്തിൽ നൃത്തം അവതരിപ്പിക്കുവാൻ കൊണ്ടു വന്നാലോ ?പൊളിക്കില്ലേ....(ഇവിടെ ഇപ്പോൾ അര് എതിർക്കാൻ ?)

കഴിഞ്ഞ തവണ അവർ എറണാകുളത്തു വന്നപ്പോൾ അവിടത്തുകാർ കൺകുളിർക്കെ കണ്ടു.... അതിനാൽ ഇത്തവണ ഞാനെന്‌ടെ സ്വന്തം നാടായ കോഴിക്കോട്ടെക്ക് സണ്ണി ജീയെ ആദര പൂർവ്വം ക്ഷണിക്കുന്നു...!

(വാൽ കഷ്ണം:- എന്‌ടെ ഒരു കാലത്തും നടക്കുവാൻ സാദ്ധൃതയില്ലാത്തസ്വപ്നം....ഇവരുടെ നായകനായി ഒരു സിനിമയിൽ അഭിനയിക്കുക..ഇനിയിപ്പോൾ നായകനല്ല, വില്ലനാകേണ്ടി വന്നാലും ഞാൻ 100 വട്ടം റെഡി...)

സണ്ണി ലിയോൺ പാർട്ടിക്ക് എത്തിയാൽ കൂട്ട ആത്മഹത്യ ചെയ്യുമെന്നാണ് സംഘടനയുടെ ഭീഷണി.സാംസ്‌കാരിക പാരമ്പര്യത്തിനെതിരായ കടന്നുകയറ്റമാണ് സണ്ണി ലിയോണിനെ പോലെയുള്ളവരെ എത്തിച്ച് നടത്തുന്ന പാർട്ടി എന്ന് സംഘടന ആരോപിക്കുന്നു. ആഘോഷ പരിപാടി റദ്ദാക്കിയില്ലെങ്കിൽ ഡിസംബർ 31ന് കൂട്ട ആത്മഹത്യ ചെയ്യുമെന്നാണ് സംഘടനയുടെ ഭീഷണി.സംഘടന നേരത്തെ സണ്ണിക്കെതിരെ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ പ്രതിഷേധ പ്രകടനങ്ങൾ നടത്തിയിരുന്നു. സണ്ണി നൈറ്റ് ഇൻ ബംഗളൂരു ന്യൂ ഇയർ ഈവ് 2018 എന്ന പേരിട്ട പരിപാടിയിൽ പങ്കെടുക്കാനാണ് സണ്ണി ലിയോൺ വരുന്നത്,