തിരുവനന്തപുരം: മമ്മൂട്ടി അദ്ധ്യാപകനായി എത്തുന്ന മാസ്റ്റർപീസ് എന്ന ചിത്രത്തിന്റെ ഭാഗമാകാൻ കഴിഞ്ഞതിന്റെ സന്തോഷത്തിലാണ് സന്തോഷ് പണ്ഡിറ്റ്. മുഖ്യധാര സിനിമാക്കാർ ഒരുകാലത്ത് തള്ളിപ്പറഞ്ഞ സന്തോഷ് ആദ്യമായി ഒരു മുഖ്യധാരാ ചിത്രത്തിനൊപ്പം അഭിനയിക്കുന്ന രണ്ടാമത്തെ ചിത്രം എന്ന പ്രത്യേകതയുമുണ്ട്. ഈ ചിത്രത്തിന്റെ പ്രമോഷന് വേണ്ടി സന്തോഷ് പണ്ഡിറ്റും മമ്മൂട്ടിക്കൊപ്പമുണ്ട്. ചിത്രത്തിന്റെ ഓഡിയോ ലോഞ്ചിലും അദ്ദേഹം താരമായിരുന്നു.

സിനിമയിലെ തന്റെ വേഷം ശ്രദ്ധേയമാകുമെന്ന ഉറപ്പാണ് സന്തോഷ് പ്രേക്ഷകരോടായി പങ്കുവെക്കുന്നത്. ട്രെയിലറിലും പാട്ടിലുമെല്ലാമുണ്ട് അദ്ദേഹത്തിന്റെ സാന്നിധ്യം. 'മാസ്റ്റർ പീസി'ന്റെ ഓഡിയോ ലോഞ്ചിലും ശ്രദ്ധേയനായിരുന്നു സന്തോഷ് പണ്ഡിറ്റ്. അതിഥിയായി എത്തിയ സംവിധായകൻ ജോഷിയുടെ കാൽതൊട്ട് വണങ്ങിയാണ് ഓഡിയോ ലോഞ്ചിന്റെ സദസ്സിലേക്ക് സന്തോഷ് പണ്ഡിറ്റ് പ്രവേശിച്ചത്. ഒരു വലിയ കയ്യടി കൊടുത്താൽ മാത്രമേ വേദിയിലെത്തൂ എന്നായിരുന്നു അവതാരിക വേദിയിലേക്കുള്ള സന്തോഷ് പണ്ഡിറ്റിന്റെ കടന്നുവരവിന് നൽകിയ മുഖവുര തന്നെ. ബിഗ് ബജറ്റ് ചിത്രത്തിന്റെ ഭാഗമായതിന്റെ 'ത്രിൽ' പങ്കുവച്ച് വേദിയിൽ സന്തോഷ് പണ്ഡിറ്റ് സംസാരിച്ചപ്പോഴും സദസ്സ് ഹർഷാരവത്തോടെ വരവേറ്റിരിന്നു.

ഇപ്പോൾ ചിത്രത്തിന്റെ പ്രമേഷന് വേണ്ടി വീണ്ടും അദ്ദേഹം സോഷ്യൽ മീഡിയയിലൂടെ രംഗത്തെത്തി. യുവ സിനിമാക്കാർക്ക് മുന്നറിയിപ്പു നൽകി കൊണ്ടാണ് അദ്ദേഹം രംഗത്തെത്തിയത്. വെറുതേ 'മാസ്റ്റർ പീസിന്റെ' കൂടെ നിങ്ങളുടെ സിനിമയൊന്നും റിലീസു ചെയ്യുവാനുള്ള സാഹസം കാണിക്കരുത്.. ആ അഗ്നിയിൽ നിങ്ങളുടെ സിനിമയൊക്കെ ദഹിച്ചു പോകും.. പിന്നെ കരഞ്ഞിട്ടു കാരൃമില്ലെന്നാണ് സന്തോഷ് പണ്ഡിറ്റ് പറയുന്നത്. മലയാളത്തിലെ യുവതാരങ്ങൾക്കുള്ള മുന്നറിയിപ്പായും അദ്ദേഹം തന്റെ വാക്കുകൾ പങ്കുവെക്കുന്നു. ദീപക് ദേവ് ആണ് ചിത്രത്തിനു സംഗീതമൊരുക്കുന്നത്. അജയ് വാസുദേവ് സംവിധാനം നിർവ്വഹിച്ച ചിത്രം നിർമ്മിച്ചിരിക്കുന്നത് മുഹമ്മദ് വടകരയാണ്. ഉദയകൃഷ്ണ തിരക്കഥയൊരുക്കുന്ന ചിത്രമാണ് 'മാസ്റ്റർ പീസ്'.

സന്തോഷ് പണ്ഡിറ്റിന്റെ ഫേസ്‌ബുക്ക് പോസ്റ്റ് ഇങ്ങനെയാണ്:

മക്കളേ, കേരളത്തിൽ Dec 21 ന് ഓഖി കൊടുങ്കാറ്റിനേക്കാൾ വേഗതയിൽ ,ശക്തയിൽ ഒരുഗ്രൻ കൊടുങ്കാറ്റ് ആഞ്ഞടിക്കും..'Masterpiece ' എന്നാണ് ആ കൊടുങ്കാറ്റിന്റെ പേര്.....ആ സിനിമാ റിലീസായാൽ 'പുലി മുരുകൻ' ,'ബാഹുബലി 2' അടക്കം എല്ലാ സിനിമകളുടേയും ഇന്നോളും കഷ്ടപ്പട്ട് ഉണ്ടാക്കിയെടുത്ത Records എല്ലാം Simple ആയി തകരും....നോക്കിക്കോ....Record കളുടെ നെറുകയിൽ ഇനി ഒരു പേരു മാത്രമേ കാണൂ....അതു മമ്മൂക്കയുടേതാകും...ട്ടോ.... 'പുലി മുരുകൻ' എന്ന മെഗാഹിറ്റിനു ശേഷം ഉദയ്കൃഷ്ണ സാർ തിരക്കഥ രചിച്ച, ' രാജാധി രാജ' എന്ന super hit നൂ ശേഷം അജയ് വാസുദേവ് സാർ സംവിധാനം ചെയ്ത സിനിമയാണ്...'Masterpiece '..... വിനോദ് സാർ camera....പൂനം ജീ, വരലഷ്മി ജീ എന്നിവരാണ് നായികമാർ... കൂടെ മമ്മൂക്കയോടൊപ്പം ഞാനും...എന്റെ സമകാലിക New Generation നടന്മാരായ നിവീൻ പോളിക്കും, ദുൽഖറിനു പൊലും ഇതുവരെ മമ്മൂക്കയോടൊപ്പം ഒരു role ചെയ്യുവാനുള്ള ഭാഗൃം കീട്ടിയിട്ടില്ല... അതു കൊണ്ടു തന്നെ ഞാൻ happy ആണ്...

മറ്റു സിനിമാക്കാർക്കെല്ലാം free ആയിട്ടൊരു ഉപദേശം തരാം.... വെറുതേ ' Masterpiece ' ന്റെ കൂടെ നിങ്ങളുടെ സിനിമയൊന്നും റിലീസു ചെയ്യുവാനുള്ള സാഹസം കാണിക്കരുത്.... ആ അഗ്‌നിയിൽ നിങ്ങളുടെ സിനിമയൊക്കെ ദഹിച്ചു പോകും... പിന്നെ കരഞ്ഞിട്ടു കാരൃമില്ല.... ബാക്കിയെല്ലാം ഈ സിനിമ റിലീസായതീനു ശേഷം നമ്മുക്കു പറയാം...

(വാൽ കഷ്ണം:- ഞാനീ ചിത്രത്തിൽ അഭിനയിച്ചതു കൊണ്ടല്ല, മറിച്ച് ഈ സിനിമയുടെ ഒന്നോൊന്നര trailer കണ്ടതു കൊണ്ടാണ് ഇതൊരു മെഗാ ഹിറ്റാകും എന്നു ഞാൻ പ്രവചിച്ചത്...) Pl comment by Santhosh Pandit (ഉരുക്കൊന്നുമല്ല മഹാ പാവമാ.