- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
നിങ്ങളിൽ എത്രപേരെ മലയാളി ഹൗസിലേക്ക് വിളിച്ചു? എന്നെ വിളിച്ചു, 26 ലക്ഷം രൂപയും കിട്ടി..! ഇനി പറയൂ.. ഞാൻ മണ്ടനാണോ? സന്തോഷ് പണ്ഡിറ്റ് ചോദിക്കുന്നു; 'രാഷ്ട്രീയത്തിൽ ഇറങ്ങാനും താത്പര്യമില്ല'
കൊച്ചി: സന്തോഷ് പണ്ഡിറ്റിനെ കുറിച്ച് പലതരത്തിലുള്ള ആക്ഷേപം പലരും ഉന്നയിക്കാറുണ്ട്. പരിഹാസങ്ങൾ നിരന്തരമായി ചൊരിഞ്ഞ് മണ്ടനെന്ന് വിളിച്ച് അധിക്ഷേപിക്കുകയും ചെയ്യുന്നു. എന്നാൽ സന്തോഷ് പണ്ഡിറ്റ് ചോദിക്കുന്നത് ഞാൻ ഒരു മണ്ടനാണോ എന്നാണ്. അല്ലെന്ന്, അദ്ദേഹം തന്നെ സമർദ്ധിക്കുന്നു. താൻ മണ്ടനാണെന്ന് വിളിക്കുന്ന ബുദ്ധിമാന്മാരോട് ചോദ്യം ഉന്നയിച്ചു കൊണ്ടാണ് നടനും സംവിധായകനുമായ സന്തോഷ് പണ്ഡിറ്റ് രംഗത്തെത്തിയിരിക്കുന്നത്. നിങ്ങളിൽ എത്രപേരെ ടെലിവിഷൻ റിയാലിറ്റി ഷോയായ മലയാളി ഹൗസിലേക്ക് വിളിച്ചു? പക്ഷേ എന്നെ വിളിച്ചു; 26 ലക്ഷം രൂപയും കിട്ടിയെന്നും സന്തോഷ് പണ്ഡിറ്റ് പറയുന്നു. അഞ്ചു ലക്ഷം രൂപയ്ക്ക് എത്ര പേർക്ക് സിനിമ ചെയ്യാനാവും? ആർക്കും ചെയ്യാൻ പറ്റുമെന്നൊക്കെ ചുമ്മാ വീമ്പിളക്കാം. പക്ഷേ അത് സന്തോഷ് പണ്ഡിറ്റിനേ സാധിക്കൂ. അതിനു ചങ്കൂറ്റം വേണമെന്നും മനോരമയ്ക്ക് നൽകിയ അഭിമുഖത്തില് സന്തോഷ് പറയുന്നു. പുലർച്ചെ അഞ്ചു മുതൽ രാത്രി പത്തുമണി വരെ 14 ദിവസം തുടർച്ചയായി കംപ്യൂട്ടറിനു മുന്നിലിരുന്ന് എഡിറ്റിങ്ങും, മിക്‌സിങ്ങും
കൊച്ചി: സന്തോഷ് പണ്ഡിറ്റിനെ കുറിച്ച് പലതരത്തിലുള്ള ആക്ഷേപം പലരും ഉന്നയിക്കാറുണ്ട്. പരിഹാസങ്ങൾ നിരന്തരമായി ചൊരിഞ്ഞ് മണ്ടനെന്ന് വിളിച്ച് അധിക്ഷേപിക്കുകയും ചെയ്യുന്നു. എന്നാൽ സന്തോഷ് പണ്ഡിറ്റ് ചോദിക്കുന്നത് ഞാൻ ഒരു മണ്ടനാണോ എന്നാണ്. അല്ലെന്ന്, അദ്ദേഹം തന്നെ സമർദ്ധിക്കുന്നു. താൻ മണ്ടനാണെന്ന് വിളിക്കുന്ന ബുദ്ധിമാന്മാരോട് ചോദ്യം ഉന്നയിച്ചു കൊണ്ടാണ് നടനും സംവിധായകനുമായ സന്തോഷ് പണ്ഡിറ്റ് രംഗത്തെത്തിയിരിക്കുന്നത്. നിങ്ങളിൽ എത്രപേരെ ടെലിവിഷൻ റിയാലിറ്റി ഷോയായ മലയാളി ഹൗസിലേക്ക് വിളിച്ചു? പക്ഷേ എന്നെ വിളിച്ചു; 26 ലക്ഷം രൂപയും കിട്ടിയെന്നും സന്തോഷ് പണ്ഡിറ്റ് പറയുന്നു.
അഞ്ചു ലക്ഷം രൂപയ്ക്ക് എത്ര പേർക്ക് സിനിമ ചെയ്യാനാവും? ആർക്കും ചെയ്യാൻ പറ്റുമെന്നൊക്കെ ചുമ്മാ വീമ്പിളക്കാം. പക്ഷേ അത് സന്തോഷ് പണ്ഡിറ്റിനേ സാധിക്കൂ. അതിനു ചങ്കൂറ്റം വേണമെന്നും മനോരമയ്ക്ക് നൽകിയ അഭിമുഖത്തില് സന്തോഷ് പറയുന്നു. പുലർച്ചെ അഞ്ചു മുതൽ രാത്രി പത്തുമണി വരെ 14 ദിവസം തുടർച്ചയായി കംപ്യൂട്ടറിനു മുന്നിലിരുന്ന് എഡിറ്റിങ്ങും, മിക്‌സിങ്ങും തനിയെ പഠിച്ച് തനിയെ ചെയ്യാനുള്ള ക്ഷമ വേണമെന്നും പണ്ഡിറ്റ് പറയുന്നു.
എൻജീനിയറിങ് -മെഡിക്കൽ സീറ്റുകൾക്ക് 25 ലക്ഷം വരെ കൊടുക്കുന്ന കാലത്താണ് അഞ്ചു ലക്ഷത്തിന് ഞാൻ സിനിമ ചെയ്യുന്നതെന്ന കാര്യമാണ് പണ്ഡിറ്റ് പ്രധാനമായും ചൂണ്ടിക്കാട്ടുന്നത്. എന്റെ സെറ്റിൽ കള്ളും, കഞ്ചാവുമില്ല, അതുകൊണ്ടാണ് സിനിമയ്ക്ക് ചെലവ് കുറയുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടുന്നു. തന്റെ പുതിയ ചിത്രത്തെ കുറിച്ചും പണ്ഡിറ്റ് നിലപാട് വ്യക്തമാക്കി. പുതിയ ചിത്രമായ നീലിമയിൽ എട്ടു നായികമാരും, എട്ടു പാട്ടുകളുമുണ്ട്. താൻ ഡബിൾ റോളിലാണ് അഭിനയിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
അഞ്ചുലക്ഷം രൂപയ്ക്ക് നിങ്ങൾ ബാഹുബലിയുടെ നിലവാരമുള്ള സിനിമ പ്രതീക്ഷിക്കരുതെന്നും, ദേശീയ തലത്തിൽ ഫെയ്മസാവുമെന്നാണ് ജാതകമെന്നും പറഞ്ഞ സന്തോഷ് കല, രാഷ്ട്രീയം, ആത്മീയത എന്നീ മൂന്നു കാര്യങ്ങളിലൊന്നിൽ ദേശീയ തലത്തിൽ അറിയപ്പെടുമെന്നും കൂട്ടിച്ചേർത്തു. രാഷ്ട്രീയത്തിലും,ആത്മീയതയിലും നിലവിൽ താത്പര്യമില്ലെന്നും അദ്ദേഹം പറഞ്ഞു.
ഒരു പ്രമുഖ നടൻ തന്നെ കൂടെ അഭിനയിക്കാൻ വിളിച്ചെന്നും വാർത്ത വൈറലായതിനെ തുടർന്ന് ആ പദ്ധതി ഉപേക്ഷിച്ചെന്നും പറഞ്ഞ സന്തോഷ് പണ്ഡിറ്റ് അതിനുള്ള കാരണം ഇപ്രകാരമാണ് വിശദമാക്കിയത് ഒരു വീട്ടിൽപ്പോയി പെണ്ണ് കണ്ടു എന്നു കരുതി അതിനെ കല്യാണം കഴിച്ചു എന്നു പ്രചരിപ്പിക്കുന്നത് ശരിയാണോ എന്നാണ് ചോദിച്ചത്. മറ്റ് നടന്മാരെയോ, സംവിധായകരെയോ പോലെയല്ലാ, ആർക്കും തന്നെ 99477 25911 എന്ന നമ്പരിൽ നേരിട്ട് വിളിക്കാമെന്നും സന്തോഷ് പണ്ഡിറ്റ് വ്യക്തമാക്കി.