തിരുവനന്തപുരം: സിനിമയുടെ എല്ലാകാര്യങ്ങളും സ്വന്തമായി ചെയ്യുന്ന സന്തോഷ് പണ്ഡിറ്റ് എല്ലാവരിലും നിന്നും തീർത്തും വ്യത്യസ്തനാണ്. തന്റെ പുതിയ ചിത്രം ഒരുക്കുന്ന തിരിക്കിലാണ് പണ്ഡിറ്റ്. ഇത്തവണ നായകനും വില്ലനും എല്ലാ പണ്ഡിറ്റാണ്. ഉരുക്ക് സതീശൻ എന്നാണ് ചിത്രത്തിന്റെ പേര്. വ്യത്യസ്ത ഗെറ്റപ്പിൽ എത്തുന്ന പണ്ഡിറ്റ് വീണ്ടും താരമാകുന്നത് തല മൊട്ടയടിച്ച പുതിയ ഗെറ്റപ്പിന്റെ പേരിലാണ്.

വണ്ണം കൂട്ടിയും കുറച്ചും താടിവച്ചും ക്ലീൻ ഷേവ് ചെയ്തുമൊക്കെയാണ് പണ്ഡിറ്റിന്റെ പുതിയ പരീക്ഷണങ്ങൾ. അവർ പുത്തൻ പരീക്ഷണണങ്ങൾ നടത്തിക്കൊണ്ടിരിക്കും. സിനിമയിൽ വന്നു കുറച്ചായെങ്കിലും പരീക്ഷണങ്ങളുടെ കാര്യത്തിൽ പുതുമുഖമായ സന്തോഷ് പണ്ഡിറ്റിന്റെ പുതിയ ചിത്രങ്ങൾ ആണ് ഇപ്പോൾ സമൂഹമാദ്ധ്യമത്തിലെ സംസാര വിഷയം. മറ്റൊന്നുമല്ല സന്തോഷ് പണ്ഡിറ്റ് തന്റെ മുടിപറ്റെ വെട്ടിയിരിക്കുകയാണ്, അതാണെങ്കിൽ പ്രേക്ഷകർക്കു നന്നായി ഇഷ്ടപ്പെടുകയും ചെയ്തു.

തന്റെ ഏഴാമത്തെ ചിത്രത്തിനു വേണ്ടിയാണ് മുടി വെട്ടിയതെന്ന് സന്തോഷ് പറയുന്നു. ''ഞാൻ എന്റെ ഏഴാമത്തെ ചിത്രത്തിനു വേണ്ടി മുടി വെട്ടിയിരിക്കുകയാണ്. ഒരുപാട് സുഹൃത്തുക്കൾ മുടി വെട്ടരുതെന്ന് പറഞ്ഞിരുന്നു. പക്ഷേ സിനിമയുടെ ചിത്രീകരണത്തിന് താൻ മൊട്ടയടിക്കുന്നത് അനിവാര്യമെന്നു തോന്നി''. എന്താണ് പ്രേക്ഷകരുടെ അഭിപ്രായമെന്നും തന്റെ പുതിയ ലുക് എങ്ങനെയുണ്ടെന്നും സന്തോഷ് പണ്ഡിറ്റ് ചോദിക്കുന്നു. നിർദ്ദേശങ്ങൾക്കും പ്രതികരണങ്ങൾക്കും ആകാംക്ഷയോടെ കാത്തിരിക്കുകയാണെന്നും സന്തോഷ് പറഞ്ഞു.

സന്തോഷ് പണ്ഡിറ്റിന്റെ തല മൊട്ടയടിച്ച ചിത്രങ്ങൾക്കു താഴെ പ്രേക്ഷകരുടെ അഭിനന്ദനങ്ങളുമുണ്ട്. കഥാപാത്രങ്ങൾക്കു വേണ്ടി വണ്ണം കുറയ്ക്കാനും കൂട്ടാനും ഹെയർ സ്‌റ്റൈൽ മാറ്റാനും ആമിർ ഖാനും വിക്രത്തിനും മാത്രമല്ല മലയാളത്തിന്റെ സൂപ്പർ സ്റ്റാർ സന്തോഷ് പണ്ഡിറ്റിനും പറ്റും എന്നും ഉരുക്കു സതീശനു വേണ്ടി കാത്തിരിക്കുകയാണെന്നും പോകുന്നു കമന്റുകൾ.

പതിവിൽ നിന്ന് വിപരീതമായി ഇതാദ്യമായാണ് സന്തോഷ് പണ്ഡിറ്റ് വില്ലനാവുന്നത്. ചിത്രത്തിൽ ഡബിൾ റോളിലാണ് പ്രത്യക്ഷപ്പെടുന്നതെന്ന പ്രത്യേകതയും ഉണ്ട്. ബ്രോക്കർ പ്രേമചന്ദ്രന്റെ ലീലാവിലാസങ്ങൾ എന്ന സിനിമയ്ക്ക് ശേഷമാണ് ഉരുക്ക് സതീശൻ ഇറങ്ങുന്നത്. ആദ്യമായാണ് നെഗറ്റീവ് റോൾ ചെയ്യുന്നത്. ഇതുവരെ ചെയ്ത കഥാപാത്രങ്ങളെല്ലാം വിദ്യാ സമ്പന്നരായിരുന്നുവെന്നും പ്രമുഖ മാദ്ധ്യമത്തിന് നൽകിയ അഭിമുഖത്തിൽ പണ്ഡിറ്റ് പറഞ്ഞു.

മലയാളി ഹൗസ് ഷോയുടെ സമയത്ത് ഒരു ദിവസം പുലർച്ചെ കൂടെയുണ്ടായിരുന്ന പെൺകുട്ടികൾ വന്ന് മുടി പിടിച്ച് വലിച്ചു. ഞാൻ ഞെട്ടിയെഴുന്നേറ്റ് കാര്യം തിരക്കി. നിങ്ങളുടെ വിഗ്ഗ് എടുക്കാനാണ് വന്നതെന്ന് അവർ പറഞ്ഞു. എന്റെ മുടി വിഗ്ഗാണെന്ന സംശയം മറ്റു പലർക്കും ഉണ്ടായിരുന്നുവെന്ന് പിന്നീടാണ് അറിഞ്ഞത്. ക്വട്ടേഷൻ ഗുണ്ടയായി അഭിനയിക്കുന്നതിന് വേണ്ടിയാണ് മേക്കോവർ നടത്തിയത്. ചീട്ടുകളി കേസിന് പിടിക്കപ്പെട്ട് ജയിലിലാണ് സതീശൻ. പിന്നീട് കഉറ്റകൃത്യങ്ങളുടെ വഴിയേയാണ് സതീശൻ സഞ്ചരിച്ചത്.