- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
'സാഹിത്യകാരന്മാർ വാ തുറക്കുന്നത് നവംബറിലും ഡിസംബറിലും'; കേരളത്തിലുള്ള ബംഗാളികൾക്ക് കിട്ടുന്ന ശമ്പളം പോലും നഴ്സുമാർക്ക് നൽകുന്നില്ല; സന്തോഷ് പണ്ഡിറ്റ് മാലാഖമാരുടെ സമരപന്തലിൽ നടത്തിയ പ്രസംഗത്തിന്റെ വീഡിയോ വൈറലാകുന്നു
തൃശൂരിൽ നഴ്‌സുമാരുടെ സമരത്തെ അഭിസംബോധന ചെയ്ത് സന്തോഷ് പണ്ഡിറ്റ് നടത്തിയ പ്രസംഗത്തിന്റെ വീഡിയോ വൈറലാകുന്നു. ഫേസ്‌ബുക്കിൽ സന്തോഷ് പണ്ഡിറ്റ് തന്നെയാണ് വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്. സാഹിത്യകാരന്മാർ വാ തുറക്കുന്നത് നവംബറിലും ഡിസംബറിലും മാത്രമാണെന്നാണ് പണ്ഡിറ്റിന്റെ വിമർശനം. നഴ്‌സുമാർ സമരം നടത്തുമ്പോൾ പോലും ഒന്ന് പ്രതികരിക്കാൻ തയ്യാറാവാത്ത സാഹിത്യകാരന്മാർ അടക്കമുള്ളവർ അവാർഡ് നിർണയത്തിന്റെ തെട്ടുമുമ്പുള്ള മാസങ്ങളിൽ മാത്രമാണ് സെലക്ടീവ് വിഷയങ്ങളിൽ പ്രതികരണവുമായി എത്താറുള്ളതെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ഡോക്ടർമാരാണ് നടത്തിയിരുന്നതെങ്കിൽ രണ്ട് ദിവസം കൊണ്ട് തീർന്നേനെ എന്നും പണ്ഡിറ്റ് പറഞ്ഞു. ദാരിദ്രം അനുഭവിക്കുന്നവരുടെ ദാരിദ്രം വിറ്റ് കാശാക്കുന്നവരും, നഴ്‌സുമാരുടെ വിഷയം ഭംഗിയാക്കി കാണിച്ച് കീശ വീർപ്പിക്കുന്നവരും നഴ്‌സുമാരുടെ സമരത്തെ അവഗണിച്ചെന്നും അദ്ദേഹം വിമർശിച്ചു. പണ്ഡിറ്റിനെ മുദ്രാവാക്യങ്ങളോടെയാണ് സമരക്കാർ എതിരേറ്റത്. സമരഫണ്ടിലേക്ക് 25000 രൂപ സംഭാവന നൽകിയശേഷമാണ് പണ്ഡിറ്റ് മടങ്ങിയത്.
തൃശൂരിൽ നഴ്‌സുമാരുടെ സമരത്തെ അഭിസംബോധന ചെയ്ത് സന്തോഷ് പണ്ഡിറ്റ് നടത്തിയ പ്രസംഗത്തിന്റെ വീഡിയോ വൈറലാകുന്നു. ഫേസ്‌ബുക്കിൽ സന്തോഷ് പണ്ഡിറ്റ് തന്നെയാണ് വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്.
സാഹിത്യകാരന്മാർ വാ തുറക്കുന്നത് നവംബറിലും ഡിസംബറിലും മാത്രമാണെന്നാണ് പണ്ഡിറ്റിന്റെ വിമർശനം. നഴ്‌സുമാർ സമരം നടത്തുമ്പോൾ പോലും ഒന്ന് പ്രതികരിക്കാൻ തയ്യാറാവാത്ത സാഹിത്യകാരന്മാർ അടക്കമുള്ളവർ അവാർഡ് നിർണയത്തിന്റെ തെട്ടുമുമ്പുള്ള മാസങ്ങളിൽ മാത്രമാണ് സെലക്ടീവ് വിഷയങ്ങളിൽ പ്രതികരണവുമായി എത്താറുള്ളതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
ഡോക്ടർമാരാണ് നടത്തിയിരുന്നതെങ്കിൽ രണ്ട് ദിവസം കൊണ്ട് തീർന്നേനെ എന്നും പണ്ഡിറ്റ് പറഞ്ഞു. ദാരിദ്രം അനുഭവിക്കുന്നവരുടെ ദാരിദ്രം വിറ്റ് കാശാക്കുന്നവരും, നഴ്‌സുമാരുടെ വിഷയം ഭംഗിയാക്കി കാണിച്ച് കീശ വീർപ്പിക്കുന്നവരും നഴ്‌സുമാരുടെ സമരത്തെ അവഗണിച്ചെന്നും അദ്ദേഹം വിമർശിച്ചു.
പണ്ഡിറ്റിനെ മുദ്രാവാക്യങ്ങളോടെയാണ് സമരക്കാർ എതിരേറ്റത്. സമരഫണ്ടിലേക്ക് 25000 രൂപ സംഭാവന നൽകിയശേഷമാണ് പണ്ഡിറ്റ് മടങ്ങിയത്.