- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
എന്നെ അപമാനിക്കാൻ മനപ്പൂർവ്വം ചാർട്ട് ചെയ്ത് പരിപാടി; അമ്പതോളം പേർ ചേർന്ന് എന്നെ വളഞ്ഞിട്ട് ആക്രമിച്ചു; 25 കൊല്ലമായി മിമിക്രി അവതരിപ്പിക്കുന്ന അവരോടൊപ്പം അഭിനയിക്കാൻ പെൺകുട്ടികളെ കിട്ടാത്തതിന് ഞാൻ എന്ത് പിഴച്ചു? സന്തോഷ് പണ്ഡിറ്റ് പ്രതികരിക്കുന്നു
തിരുവനന്തപുരം: സിനിമാരംഗത്ത് വർഷങ്ങളോളം പ്രവർത്തിക്കുന്നവരേക്കാൾ ഒരുപക്ഷേ ആളുകൾക്ക് പരിചയം സന്തോഷ് പണ്ഡിറ്റെന്ന വ്യക്തിയെ ആണ്. സോഷ്യൽ മീഡിയ സെൻസേഷനായ സന്തോഷ് പണ്ഡിറ്റിന്റെ സിനിമകളെ പ്രേക്ഷകർ കാണുന്നുമുണ്ട്. എന്നാൽ, ഒരു കോമാളിയായി തന്നെയാണ് മലയാള സമൂഹം ഇപ്പോവും പണ്ഡിറ്റിനെ നോക്കിക്കാണുന്നത്. ഈ ചിന്താഗതിയുടെ പ്രതിഫലനമായിരുന്നു ഏതാനും ദിവസം മുമ്പ് ഫ്ളാവേഴ്‌സ് ചാനലിന്റെ ശ്രീകണ്ഠൻ നായർ ഷോയിൽ കണ്ടത്. ഒരു കൂട്ടം മിമിക്രി കലാകാരന്മാരും ഒപ്പം സദസിലെ അംഗങ്ങളു അവതാരകരും എല്ലാം ചേർന്ന് പണ്ഡിറ്റിനെ വളഞ്ഞിട്ട് ആക്രമിക്കുകയായിരുന്നു. ഇങ്ങനെ പണ്ഡിറ്റിനെ ആക്രമിച്ചതിനെതിരെ സോഷ്യൽ മീഡിയയിൽ പ്രതിഷേധം ശക്തമായി ഉയരുകയും ചെയ്തു. സോഷ്യൽ മീഡിയയുടെ പിന്തുണ പണ്ഡിറ്റിന് ലഭിക്കുകയുമുണ്ടായി. അജു വർഗീസിനെ പോലെ സിനിമാ രംഗത്ത് പ്രവർത്തിക്കുന്നവരും സന്തോഷ് പണ്ഡിറ്റിനെ പിന്തുണച്ച് രംഗത്തുവന്നു. ഇതിനിടെ ഫ്‌ലവേഴ്‌സ് ചാനൽ പരിപാടിയിൽ നടന്നത് എന്താണെന്ന് വിശദീകരിച്ച് സന്തോഷ് പണ്ഡിറ്റും രംഗത്തെത്തി. തന്നെ അവഹേളിക്കാൻ വേണ്ടി മാത
തിരുവനന്തപുരം: സിനിമാരംഗത്ത് വർഷങ്ങളോളം പ്രവർത്തിക്കുന്നവരേക്കാൾ ഒരുപക്ഷേ ആളുകൾക്ക് പരിചയം സന്തോഷ് പണ്ഡിറ്റെന്ന വ്യക്തിയെ ആണ്. സോഷ്യൽ മീഡിയ സെൻസേഷനായ സന്തോഷ് പണ്ഡിറ്റിന്റെ സിനിമകളെ പ്രേക്ഷകർ കാണുന്നുമുണ്ട്. എന്നാൽ, ഒരു കോമാളിയായി തന്നെയാണ് മലയാള സമൂഹം ഇപ്പോവും പണ്ഡിറ്റിനെ നോക്കിക്കാണുന്നത്. ഈ ചിന്താഗതിയുടെ പ്രതിഫലനമായിരുന്നു ഏതാനും ദിവസം മുമ്പ് ഫ്ളാവേഴ്‌സ് ചാനലിന്റെ ശ്രീകണ്ഠൻ നായർ ഷോയിൽ കണ്ടത്. ഒരു കൂട്ടം മിമിക്രി കലാകാരന്മാരും ഒപ്പം സദസിലെ അംഗങ്ങളു അവതാരകരും എല്ലാം ചേർന്ന് പണ്ഡിറ്റിനെ വളഞ്ഞിട്ട് ആക്രമിക്കുകയായിരുന്നു.
ഇങ്ങനെ പണ്ഡിറ്റിനെ ആക്രമിച്ചതിനെതിരെ സോഷ്യൽ മീഡിയയിൽ പ്രതിഷേധം ശക്തമായി ഉയരുകയും ചെയ്തു. സോഷ്യൽ മീഡിയയുടെ പിന്തുണ പണ്ഡിറ്റിന് ലഭിക്കുകയുമുണ്ടായി. അജു വർഗീസിനെ പോലെ സിനിമാ രംഗത്ത് പ്രവർത്തിക്കുന്നവരും സന്തോഷ് പണ്ഡിറ്റിനെ പിന്തുണച്ച് രംഗത്തുവന്നു. ഇതിനിടെ ഫ്‌ലവേഴ്‌സ് ചാനൽ പരിപാടിയിൽ നടന്നത് എന്താണെന്ന് വിശദീകരിച്ച് സന്തോഷ് പണ്ഡിറ്റും രംഗത്തെത്തി. തന്നെ അവഹേളിക്കാൻ വേണ്ടി മാത്രമായി ശ്രീകണ്ഠൻ നായർ ഷോ ഒതുങ്ങിയെന്നാണ് സന്തോഷ് പണ്ഡിറ്റ് വിമർശിച്ചത്.
എന്നെ അപമാനിക്കാൻ മനഃപൂർവം ചാർട്ട് ചെയ്ത പ്രോഗ്രാം പോലെയാണ് എനിക്ക് തോന്നിയതെന്ന് പണ്ഡിറ്റ് മനോരമയോട് പ്രതികരിച്ചു. അമ്പതോളം പേർ ചേർന്ന് എന്നെ വളഞ്ഞിട്ട് ആക്രമിക്കുന്നതുപോലെയായിരുന്നു. എന്നോട് ഏറ്റവും ദേഷ്യമുള്ളവരെ എന്റെ ഏറ്റവും അടുത്തിരുത്തിയെന്നും അദ്ദേഹം കുറ്റപ്പെടുത്തി. മിമിക്രിക്കാർ പങ്കെടുക്കുന്ന പരിപാടികളിൽ നിന്ന് ഞാൻ കഴിവതും ഒഴിവാകുകയാണ് പതിവ്. നേരത്തേയും ഞാൻ ഈ ചാനലിന്റെ മറ്റു പരിപാടികളിൽ പങ്കെടുത്തിട്ടുണ്ട്. ഇത് ഓണപ്പരിപാടിയാണ്, കൗണ്ടർ പറയലാണ് എന്നൊക്കെ പറഞ്ഞാണ് എന്നെ ഈ പരിപാടിയലേക്ക് വിളിച്ചത്. പരിപാടിയിൽ എന്ന സപ്പോർട്ട് ചെയ്യുന്ന ഒരാളെ ഉണ്ടായിരുന്നുള്ളൂ. അയാൾക്ക് മൈക്ക് കൊടുത്തില്ലെന്നും സന്തോഷ് പണ്ഡിറ്റ് പറഞ്ഞു.
അവർ പറയുന്നത് ഞങ്ങൾ കോമഡിയാണ് ഉദ്ദേശിച്ചത് എന്നാണ്. എന്നാൽ, ഒരാളെ മനപ്പൂർവ്വം ആക്രമിച്ച് എങ്ങനെയാണ് കോമഡി ഉണ്ടാക്കുന്നതെന്നും സന്തോഷ് പണ്ഡിറ്റ് ചോദിക്കുന്നു. ഞങ്ങൾ 25 വർഷമായി ഈ ഫീൽഡിലുണ്ട്. എന്നിട്ടും ഞങ്ങളെ ആരും തിരിച്ചറിയുന്നില്ല തുടങ്ങിയ കാര്യങ്ങളാണ് അവർ പറയുന്നത്. അവരോടൊപ്പം മിമിക്രികളിൽ അഭിനയിക്കാൻ പെൺകുട്ടികളെ ലഭിക്കുന്നില്ല എന്നൊക്കെയാണ് അവർപറയുന്നത്. ഇപ്പോഴും ആണുങ്ങൾ പെൺവേഷം കെട്ടിയാണത്രേ മിമിക്രികളിൽ അഭിനിയിക്കുന്നത്.
അതിനു ഞാൻ എന്തുചെയ്യണം? സന്തോഷം പണ്ഡിറ്റിന്റെ സ്വഭാവം നല്ലതാണ്. അതുകൊണ്ടാണ് പെൺകുട്ടികൾ എന്നോടൊപ്പം അഭിനയിക്കാൻ തയ്യാറാകുന്നത്. ഞാൻ ആരെയും അനുകരിക്കുന്നില്ല. എനിക്ക് എന്റേതായ സ്‌റ്റൈൽ ഉണ്ട്. അവർ മോഹൻലാലിനേയും മമ്മൂട്ടിയേയും അനുകരിച്ചാണ് ജീവിക്കുന്നതെന്നും പണ്ഡിറ്റ് പറഞ്ഞു.
ഞാൻ സിനിമയെടുത്താൽ അത് ഇഷ്ടമുള്ളവർ കണ്ടാൽ മതി. എന്നെ വിമർശിക്കുന്നവർ എന്റെ സിനിമ കാണണ്ട . അല്ലാതെ താൻ എന്തിനാടോ സിനിമ എടുത്തത് എന്നു ചോദിക്കാൻ അവർക്ക് അവകാശമില്ല. ഈ പറയുന്നവർക്ക് ഒരു അഞ്ച് മിനിറ്റ് ഡോക്യുമെന്ററി എടുക്കാനുള്ള ധൈര്യം പോലുമില്ല. എന്നെ വിരൂപൻ എന്നുവരെ വിളിച്ചു. നിരാശരായ മിമിക്രിക്കാരെ വച്ചുള്ള ഷോയായിരുന്നു ഇത്. അവരുടെ നിരാശയെ മുതലെടുത്തുള്ള പരിപാടിയായിരുന്നു അത്. എന്നെ ഒറ്റപ്പെടുത്തി എന്നുള്ളതിന് എന്റെ കയ്യിൽ തെളിവില്ല. അവർ ചാനൽ റേറ്റിങ് കൂട്ടാൻ വേണ്ടി എന്നെ പ്രകോപിപ്പിക്കുകയും പ്രമോയിൽ ഇതുൾപ്പെടുത്തി ചാനൽ റേറ്റിങ് കൂട്ടുകയുമാണ് ചെയ്തത്. മിമിക്രിക്കാരാണെന്ന് അറിഞ്ഞിരുന്നെങ്കിൽ ഞാൻ പരിപാടിക്ക് പോകുമായിരുന്നില്ല. ഒരു ഉച്ചഭക്ഷണത്തിന് വേണ്ടിയാണ് മിമിക്രിക്കാർ ഇത്തരത്തിൽ തരം താണത്. എല്ലാ മിമിക്രി താരങ്ങളും ഇത്തരക്കാരല്ല. പേരും പ്രശസ്തിയുമുള്ള ഒട്ടേറെ നല്ല ആർട്ടിസ്റ്റുകളുണ്ട്.
പല ചാനലുകളുമായും എനിക്ക് ബന്ധമുണ്ട്. അതുകൊണ്ടാണ് അവർ വിളിക്കുമ്പോൾ പോകുന്നത്. പിന്നെ എന്റെ സിനിമയുടെ പ്രമോഷനും എനിക്ക് പ്രധാനമാണ്. നീലിമ നല്ലകുട്ടിയാണ് എന്ന എന്റെ പുതിയ ചിത്രം ഈ മാസം അവസാനം റിലീസ് ആകും, സന്തോഷ് പണ്ഡിറ്റ് പറഞ്ഞു.
രണ്ടാഴ്ച മുമ്പാണ് ശ്രീകണ്ഠൻനായർ ഷോയിൽ പണ്ഡിറ്റ് എത്തിയത്. സന്തോഷ് പണ്ഡിറ്റ് ഉൾപെടെ 10 പേരാണ് പാനലിൽ ഉണ്ടായിരുന്നത്. 30 ഓളം മിമിക്രി കലാകാന്മാർ കാണികളായും പരിപാടിയിൽ പങ്കെടുത്തിരുന്നു. തൊട്ടുമുമ്പ് പങ്കെടുത്ത സ്മാർട് ഷോയിൽ പറഞ്ഞ കൗണ്ടറുകളും ഓണം റിലീസായി എത്തുന്ന നീലിമ നല്ലകൂട്ടിയാണെന്ന പുതിയ ചിത്രത്തെക്കുറിച്ചും സംസാരിച്ചുകൊണ്ടാണ് സന്തോഷ് പണ്ഡിറ്റ് തുടങ്ങിയത്. തുടർന്ന് സന്തോഷ് പണ്ഡിറ്റിനെ ഒത്തുചേർന്ന് കളിയാക്കാൻ മറ്റു മിമിക്രി താരങ്ങൾ മത്സരിക്കുന്നതാണ് ഷോയിലുടനീളം കാണുന്നത്.
ഇതിനെതിരെ സോഷ്യൽ മീഡിയയിൽ പ്രതിഷേധം രൂക്ഷമാകുന്നു. 28 വർഷമായി മിമിക്രിയിൽ നിൽക്കുന്ന ഒരു മാന്യനാണ് മറ്റുള്ളവരെക്കാളും മോശമായി സീ സാരിച്ചത് കണ്ടവർക്ക് മനസിലായി... ചാനലിനെ 'ചാനലിനെ ആരും മോശം പറഞ്ഞതായി അറിവില്ല'', 50ൽ പരം കോമടി തരങ്ങളുടെ ഇടയിലെക്ക് 7 ഓളം സിനിമ സംവിധാനം ചെയ്യുകയും അത് സ്വന്തം കിടപ്പാടം വിറ്റ് നിർമ്മിക്കുകയും അതിലുപരി നടനുമായ അദ്ദേഹത്തെ തീരെ തരം താഴുത്തുന്ന കാര്യമാണ് സാർ ചെയ്തത് അയാൾ ചെയ്ത വർക്ക് വിജയിച്ചോ അതോ തകർന്നോ എന്ന് നോക്കിയാവരുത് കസേര നൽക്കുന്നത്. ഇങ്ങനെ പോകുന്നു സോഷ്യൽ മീഡിയയിലെ വിമർശനങ്ങൾ.
പ്രതിഷേധം അതിരുവിട്ടതോടെ അവതാരകനായ ശ്രീകണ്ഠൻ നായർ ഫേസ്‌ബുക്കിൽ വിശദീകരണവുമായി എത്തിയിരുന്നു. വ്യക്തിപരമായി ആരെയെങ്കിലും അധിക്ഷേപിക്കുന്ന മാദ്ധ്യമ പ്രവർത്തനം എന്റെ അജണ്ടയല്ല. കോമഡി താരങ്ങളെ പങ്കെടുപ്പിച്ചുകൊണ്ട് ഓണക്കാലത്ത് സംപ്രേഷണം ചെയ്ത ഈ ഷോയുടെ ഉദ്ദേശം തന്നെ കൗണ്ടറുകളും മറു കൗണ്ടറുകളും കൊണ്ട് പ്രേക്ഷകരെ ചിരിപ്പിക്കുക എന്നത് മാത്രമായിരുന്നു .സന്തോഷ് പണ്ഡിറ്റിനെ അതിൽ ഉൾപ്പെടുത്തിയത് അദ്ദേഹത്തിന് ഇത്തരം കഴിവുണ്ടെന്ന ബോധ്യത്തോടെയാണെന്നുമാണ് ശ്രീകണ്ഠൻ നായർ ഇതേക്കുറിച്ച് പറഞ്ഞത്.