- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മഴവിൽ മനോരമ ചാനലിന്റെ അവഹേളനത്തിന് കുറിക്കു കൊള്ളുന്ന മറുപടിയുമായി സന്തോഷ് പണ്ഡിറ്റ്; പ്രസന്ന മാസ്റ്റർ ഏലൂർ ജോർജ് ആകേണ്ട; തന്നെപ്പോലെ ഋത്വിക് റോഷൻ ആകാൻ എനിക്കു പറ്റില്ല; ചത്താൽ എന്റെയും നിന്റെയുമൊക്കെ പേര് ഡെഡ് ബോഡിയെന്ന് മാത്രമാണെന്നും പണ്ഡിറ്റിന്റെ പരിഹാസം
കൊച്ചി: മഴവിൽ മനോരമ ചാനലിന്റെ ഡാൻസ് റിയാലിറ്റി ഷോ 'ഡി 4 ജൂനിയർ vs സീനിയറി'ൽ തന്നെ വ്യക്തിപരമായി അവഹേളിച്ചവർക്കുള്ള മറുപടിയുമായി സന്തോഷ് പണ്ഡിറ്റ്. 'ഏലൂർ ജോർജ്ജ്' ആകരുതെന്നാണ് പ്രസന്ന മാസ്റ്റർക്കുള്ള സന്തോഷ് പണ്ഡിറ്റിന്റെ ഉപദേശം. മോനെ 'മഹാനായ' പ്രസന്ന കുട്ടാ. ഏലൂർ ജോർജ് ആകരുത്. എന്തോ എനിക്ക് ജനിച്ചപ്പോൾ ഇത്രയ്ക്കുള്ള സൗന്ദരൃമേ ദൈവം തന്നുള്ളു. (അത് എന്റെ കുറ്റമല്ല). എല്ലാവർക്കും തന്നെപ്പോലെ 'ഋത്വിക് റോഷൻ' ആകുവാൻ പറ്റുമോ. എന്തായാലും ചത്തു മണ്ണടിഞ്ഞാൽ സുന്ദരകുട്ടപ്പനെന്ന് സ്വയം അഹങ്കരിക്കുന്ന നീയും ഞാനും ഒക്കെ ഒരുപിടി മണ്ണാ. ഒരുപിടി ചാരം. ചത്താൽ എന്റെയും നിന്റെയുമൊക്കെ പേരൊന്നാ...dead body...keep in mind നേരത്തേ ഡി4 വേദിയിൽ സന്തോഷ് പണ്ഡിറ്റിന്റെ പേര് പരാമർശിച്ച് പരിഹസിച്ചതിൽ സോഷ്യൽ മീഡിയയിൽ പ്രതിഷേധം ഉയർന്നിരുന്നു. ഡി4 വേദിയിലേക്കെത്തുന്ന പ്രയാഗയ്ക്ക് അവരൊഴികെ മറ്റെല്ലാവർക്കും കാണാവുന്ന തരത്തിൽ 'സന്തോഷ് പണ്ഡിറ്റ്' എന്നെഴുതിയ പ്ലക്കാർഡ് കൊടുക്കുകയാണ് അവതാരക. പ്ലക്കാർഡിൽ എഴുതിയിരിക്കുന്ന പേര്
കൊച്ചി: മഴവിൽ മനോരമ ചാനലിന്റെ ഡാൻസ് റിയാലിറ്റി ഷോ 'ഡി 4 ജൂനിയർ vs സീനിയറി'ൽ തന്നെ വ്യക്തിപരമായി അവഹേളിച്ചവർക്കുള്ള മറുപടിയുമായി സന്തോഷ് പണ്ഡിറ്റ്. 'ഏലൂർ ജോർജ്ജ്' ആകരുതെന്നാണ് പ്രസന്ന മാസ്റ്റർക്കുള്ള സന്തോഷ് പണ്ഡിറ്റിന്റെ ഉപദേശം. മോനെ 'മഹാനായ' പ്രസന്ന കുട്ടാ. ഏലൂർ ജോർജ് ആകരുത്. എന്തോ എനിക്ക് ജനിച്ചപ്പോൾ ഇത്രയ്ക്കുള്ള സൗന്ദരൃമേ ദൈവം തന്നുള്ളു. (അത് എന്റെ കുറ്റമല്ല). എല്ലാവർക്കും തന്നെപ്പോലെ 'ഋത്വിക് റോഷൻ' ആകുവാൻ പറ്റുമോ. എന്തായാലും ചത്തു മണ്ണടിഞ്ഞാൽ സുന്ദരകുട്ടപ്പനെന്ന് സ്വയം അഹങ്കരിക്കുന്ന നീയും ഞാനും ഒക്കെ ഒരുപിടി മണ്ണാ. ഒരുപിടി ചാരം. ചത്താൽ എന്റെയും നിന്റെയുമൊക്കെ പേരൊന്നാ...dead body...keep in mind
നേരത്തേ ഡി4 വേദിയിൽ സന്തോഷ് പണ്ഡിറ്റിന്റെ പേര് പരാമർശിച്ച് പരിഹസിച്ചതിൽ സോഷ്യൽ മീഡിയയിൽ പ്രതിഷേധം ഉയർന്നിരുന്നു. ഡി4 വേദിയിലേക്കെത്തുന്ന പ്രയാഗയ്ക്ക് അവരൊഴികെ മറ്റെല്ലാവർക്കും കാണാവുന്ന തരത്തിൽ 'സന്തോഷ് പണ്ഡിറ്റ്' എന്നെഴുതിയ പ്ലക്കാർഡ് കൊടുക്കുകയാണ് അവതാരക. പ്ലക്കാർഡിൽ എഴുതിയിരിക്കുന്ന പേര് ആരുടേതാണെന്ന് നോക്കാതെ പറയുക എന്നതാണ് പ്രയാഗയ്ക്ക് നൽകിയിരിക്കുന്ന ടാസ്‌ക്. അതിനായി അവർ ചോദിക്കുന്ന ചോദ്യങ്ങളോട് ഡി4 വിദികർത്താക്കൾ ഉൾപ്പെടെയുള്ളവർ നൽകുന്ന മറുപടിയാണ് സോഷ്യൽ മീഡിയയെ ചൊടിപ്പിച്ചിരിക്കുന്നത്.
പ്ലക്കാർഡിൽ എഴുതിയിരിക്കുന്നയാൾ സുന്ദരനാണോ എന്നാണ് പ്രയാഗയുടെ ഒരു ചോദ്യം. 'അല്ല' എന്നാണ് ഡാൻസ് മാസ്റ്റർ പ്രസന്നയുടെ മറുപടി. എന്നോടൊപ്പം അഭിനയിച്ചിട്ടുണ്ടോ എന്ന പ്രയാഗയുടെ ചോദ്യത്തിന് 'അഭിനയിച്ചാൽ നന്നാവു'മെന്ന് പരിഹാസച്ചുവയോടെ മറ്റൊരാൾ. സന്തോഷ് പണ്ഡിറ്റിനെ അദ്ദേഹത്തിന്റെ അസാന്നിധ്യത്തിൽ, അകാരണമായി പരിഹസിക്കുന്ന പ്രൊമോ വീഡിയോ ചാനൽ ഫേസ്‌ബുക്കിൽ പോസ്റ്റ് ചെയ്തപ്പോൾ താഴെ നാനൂറോളം കമന്റുകളാണ് ഇടംപിടിച്ചത്. എല്ലാംതന്നെ ചാനലിന്റെ 'ബോഡി ഷെയ്മിങ്' മനോഭാവത്തിന് എതിരെയുള്ളത്.