സ്വന്തമായി കുറേ സിനിമ നിർമ്മിച്ച് സംവിധാനം ചെയ്ത് അഭിനയിച്ചെങ്കിലും സന്തോഷ് പണ്ഡിറ്റ് മുൻ നിര സിനിമയിലേക്ക് വന്നത് മമ്മൂട്ടിയുടെ മാസ്റ്റർ പീസിൽ അഭിനയിച്ചു കൊണ്ടാണ്. വളരെ ടെൻഷനോടെയാണ് താൻ മാസ്റ്റർ പീസിന്റെ സെറ്റിലെത്തിയത്. ഒരു മൂലയിൽ ഒതുങ്ങി നിന്ന തന്റെ എല്ലാ ടെൻഷനുകളും ഇല്ലാതാക്കിയതും മമ്മൂട്ടിയാണെന്നാണ് സന്തോഷ് പണ്ഡിറ്റ് പറയുന്നത്.

സിനിമയിൽ ക്ലാപ്പ് ബോർഡ് അടിക്കുന്നത് പോലും എന്തിനാണെന്ന് അറിയാത്തവരാണ് നിന്നെ വിമർശിക്കുന്നത്, അവരോട് പോകാൻ പറ എന്ന മമ്മൂട്ടിയുടെ പഞ്ച് ഡയലോഗ് തനിക്ക് ഏറെ പ്രചോദനമായെന്ന് സന്തോഷ് പണ്ഡിറ്റ് പറഞ്ഞു. മമ്മുക്കയോടൊപ്പം അഭിനയിക്കുക എന്നത് എല്ലാവരുടെയും സ്വപ്നമാണ്.

മാസ്റ്റർ പീസിന്റെ സെറ്റിൽ എത്തിയപ്പോൾ നല്ല ടെൻഷനായിരുന്നു. ദൂരെ ഒരു മൂലയിൽ ഒതുങ്ങി നിന്ന എന്നെ മമ്മൂക്ക അടുത്തേയ്ക്ക് വിളിപ്പിക്കുകയും സ്‌നേഹത്തോടെ സംസാരിക്കുകയും ചെയ്തു. എന്തിനാണ് മാറി നിൽക്കുന്നതെന്ന് ചോദിച്ചപ്പോൾ ടെൻഷനാണെന്ന് പറഞ്ഞു. പേടിക്കേണ്ട കാര്യമൊന്നും ഇല്ലല്ലോ എന്നായിരുന്നു ചിരിച്ചുകൊണ്ടുള്ള അദ്ദേഹത്തിന്റെ മറുപടിയെന്നും പണ്ഡിറ്റ് പറഞ്ഞു.

സിനിമയിൽ എന്തിനാണ് ക്ലാപ്ബോർഡ് അടിക്കുന്നത് എന്ന് പോലും അറിയാത്തവരാണ് നിന്നെ വിമർശിക്കുന്നതെന്നും അവരോട് പോയി പണി നോക്കാൻ പറയെന്നുമുള്ള പഞ്ച് ഡയലോഗ് മമ്മുക്ക പറഞ്ഞത് പ്രചോദനമായെന്നും സന്തോഷ് പണ്ഡിറ്റ് പറഞ്ഞു.