കൊച്ചി: ദേശീയ ചലച്ചിത്ര പുരസ്‌കാരദാന ചടങ്ങ് ബഹിഷ്‌കരിച്ച സിനിമാക്കാരെ കളിയാക്കി സന്തോഷ് പണ്ഡിറ്റ്. തനിക്കായിരുന്നു പുരസ്‌കാരം ലഭിക്കുന്നതെങ്കിൽ ഒരു പഞ്ചായത്ത് മെമ്പറുടെ കൈയിൽ നിന്നും സന്തോഷത്തോടെ സ്വീകരിക്കുമെന്നും അദ്ദേഹം ഫേസ്‌ബുക്കിൽ കുറിച്ചു.

ഏതെങ്കിലും ഒരു മൂന്നാകിട ചാനൽ കൊടുക്കുന്ന അവാർഡ് ആയിരുന്നേൽ ആരു കൊടുത്താലും ഇവർ ഇളിച്ചു കൊണ്ട് പോയി വാങ്ങുമായിരുന്നുവെന്നും അദ്ദേഹം കുറിക്കുന്നു.

പണ്ഡിറ്റിന്റെ കുറിപ്പിന്റെ പൂർണരൂപം

എനിക്കായിരുന്നു ദേശീയ അവാർഡ് കിട്ടിയിരുന്നതെങ്കിൽ ഒരു പഞ്ചായത്ത് മെമ്പർ തന്നാൽ പോലും ഞാൻ സന്തോഷത്തോടെ പോയി വാങ്ങിയേനെ....ആരു തരുന്നു എന്നതിലല്ല നമ്മുടെ രാജ്യം നമ്മുക്ക് തരുന്ന ഒരാദരം ആയി വേണം ദേശീയ അവാർഡിനെ കാണേണ്ടിയിരുന്നത്..

(വാൽകഷ്ണം - ഏതെങ്കിലും ഒരു മൂന്നാകിട ചാനൽ കൊടുക്കുന്ന അവാർഡ് ആയിരുന്നേൽ ആരു കൊടുത്താലും ഇവർ ഇളിച്ചു കൊണ്ട് പോയി വാങ്ങുമായിരുന്നു)