തിരുവനന്തപുരം: കേരളം പ്രളയക്കെടുതിയിൽ നിന്നും കര കയറി വരുന്ന സമയത്താണ് ഇടിത്തീ പോലെ ബന്ദും കടന്ന് വന്നത്. അത്യാവശ്യമായി വാഹനങ്ങൾ വേണ്ട സമയത്ത് തന്നെ അത് മുടക്കും വിധമുള്ള പ്രതികരണമാണ് ഇപ്പോൾ കേന്ദ്ര സർക്കാരിന്റെ ഭാഗത്ത് നിന്നും ഉണ്ടാകുന്നത്. ഈ അവസരത്തിലാണ് ഹർത്താലിനെതിരെ ആഞ്ഞടിച്ചുകൊണ്ട് നടൻ സന്തോഷ് പണ്ഡിറ്റ് സമൂഹ മാധ്യമത്തിൽ പോസ്റ്റിട്ടത്.

'ആഘോഷങ്ങൾ ഒഴിവാക്കാൻ പലരും പറഞ്ഞു. ഓണം ഒഴിവാക്കി, സ്‌കൂൾ കലോത്സവവും ഒഴിവാക്കുന്നു. എന്നാൽ ബന്ദും ഹർത്താലും ആഴ്‌ച്ചയിൽ ഒന്നു വീതം നടത്തുന്നുണ്ടെന്നും സന്തോഷ് പണ്ഡിറ്റ് സമൂഹ മാധ്യമത്തിലൂടെ പറഞ്ഞു. പങ്കുവയ്ച്ച് നിമിഷങ്ങൾക്കകം സന്തോഷിന്റെ പോസ്റ്റ് സമൂഹ മാധ്യമത്തിൽ വൈറലായി.

സന്തോഷ് പണ്ഡിറ്റിന്റെ ഫേസ്‌ബുക്ക് പോസ്റ്റിന്റെ പൂർണ രൂപം

പ്രളയം വിഴുങ്ങിയ ഈ കേരളത്തെ എങ്കിലും ഹർത്താലിൽ നിന്നും ഒഴിവാക്കാമായിരുന്നു. പലരും പല ഇടങ്ങളിലായ് ചെയ്തു വന്നിരുന്ന ദുരിതാശ്വാസ പ്രവർത്തനം അനാവശ്യമായ് ഇന്നു നിർത്തി വെക്കുവാൻ കാരണമായ്. നഷ്ടം പാവപ്പെട്ടവർക്കും ഇപ്പോഴും ക്യാമ്പിൽ കഴിയുന്നവർക്കും ദുരിതം അനുഭവിക്കുന്നവർക്കും മാത്രം.

ആശുപത്രിയില് കിടക്കുന്ന രോഗികളും അവരെ പരിചരിക്കുന്നവരും എത്ര കഷ്ടപ്പെടുന്നുണ്ടാകും: പ്രളയത്തില് പലരുടെ വീട്ടിലേയും റ്റു _വീലർ നശിച്ചതാണ്. ഇപ്പോൾ ബസ്സാണ് പലരുടേയും ഏക ആശ്രയം: അതില്ലത്തതിനാല് പലരും കഷ്ടപ്പെടും....

എല്ലാ ആഘോഷങ്ങളും ഒരു വർഷം ഒഴിവാക്കുവാൻ പലരും പറഞ്ഞു. ഇതു കേട്ട് വിശ്വസിച്ച് പലരും ഓണം ഒഴിവാക്കി, സ്‌കൂൾ കലോൽസവങ്ങൾ ഒഴിവാക്കുന്നു. എന്നാൽ ബന്ദ് ഹർത്താല് ആഘോഷങ്ങള് എല്ലാ ആഴ്ചയിലും മുടങ്ങാതെ ഒന്നു വീതം നടത്തുന്നു'

കേരളത്തിലെ 20 എംപി.മാരും പാർലിമെന്റിനു മുന്നിൽ നിരാഹാരം കിടന്നോ മറ്റോ പ്രതിഷേധിച്ചാൽ മതി ആയിരുന്നില്ലേ.....
വെറുതെ ദുരിതം അനുഭവിക്കുന്ന പാവപ്പെട്ട ജനങ്ങളെ എന്തിന് ഉപദ്രവിക്കുന്നു '

ഭാരത ബന്ദ് കേരളത്തില് പൂർണ്ണം :
കേരളം ഡാ

സന്തോഷ് പണ്ഡിറ്റ്