തിരുവനന്തപുരം: സംവിധായകൻ സംഗീത് ശിവന്റെ ആരോഗ്യനില ഗുരുതരമായി തുടരുന്നുവെ ന്ന റിപ്പോർട്ടുകൾ പ്രചരിച്ചതിന് പിന്നാലെ സഹോദരന്റെ ആരോഗ്യനില വ്യക്തമാക്കി സന്തോഷ് ശിവൻ രംഗത്തെത്തി.നില മെച്ചപ്പെടുന്നുവെന്ന് വ്യക്തമാക്കിയാണ് സന്തോഷ് ശിവന്റെ പോസ്റ്റ്. ചേട്ടനെ വെന്റിലേറ്ററിൽ നിന്ന് മാറ്റിയെന്നും സുഖപ്പെട്ട് വരുന്നെന്നും സന്തോഷ് ശിവൻ ഫേസ്‌ബു ക്കിൽ കുറിച്ചു.

കോവിഡ് 19 ബാധിച്ച് തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ ഗുരുതരാവസ്ഥയിൽ ചികി ത്സയിലായിരുന്നു സംഗീത് ശിവൻ. നാലു ദിവസം മുമ്പാണ് സംഗീത് ശിവനെ കോവിഡ് ലക്ഷണ ങ്ങളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ആരോഗ്യനില വഷളായതിനെ തുടർന്ന് വെന്റിലേറ്റ റിലേക്ക് മാറ്റുകയായിരുന്നു.

വ്യൂഹം, യോദ്ധാ, ഗാന്ധർവം, നിർണയം തുടങ്ങിയ ചിത്രങ്ങളുടെ സംവിധായകനാണ് സംഗീത് ശിവൻ.