പ്രശസ്ത ഛായാഗ്രാഹകനായ സന്തോഷ് ശിവൻ വീണ്ടും സംവിധായക തൊപ്പി അണിയുന്നു. പൃഥ്വിരാജിനെ കേന്ദ്ര കഥാപാത്രമാക്കി ഉറുമി എന്ന സിനിമ ചെയ്ത സന്തോഷ് ശിവൻ അടുത്തതായി മമ്മൂട്ടിയുമൊത്താണ് സിനിമയൊരു്കകുന്നത്. 2005ൽ അനന്തഭദ്രം എന്ന സിനിമയും ഒരുക്കിയതും സന്തോഷ് ശിവനായിരുന്നു.അടുത്ത വർഷം മാത്രമെ സിനിമയുടെ ചിത്രീകരണം ആരംഭിക്കുകയുള്ളൂ.

പരീക്ഷണ സിനിമകളോടാണ് തനിക്ക് താല്പര്യമെന്നും അങ്ങനെയുള്ള ചിത്രങ്ങൾ താൻ തന്നെ നിർമ്മിക്കുമെന്നും സന്തോഷ് ശിവൻ പറഞ്ഞു. തുപ്പാക്കി എന്ന സിനിമയ്ക്ക ശേഷം എ.ആർ.മുരുഗദോസും സന്തോഷ് ശിവനും ഒന്നിക്കുന്ന ചിത്രമായ സ്‌പൈഡറിന്റെ ഓഡിയോ ലോഞ്ചിനിടെയാണ് ഭാവിയിലെ സിനിമകളെ കുറിച്ച് സന്തോഷ് ശിവൻ മനസ് തുറന്നത്.

മഹേഷ് ബാബു നായകനാവുന്ന സ്‌പൈഡർ സന്തോഷ് ശിവന്റെ ആദ്യ തെലുങ്ക് സിനിമ കൂടിയാണ്. തെലുങ്കിനെ കൂടാതെ തമിഴിലും സിനിമ ഇറങ്ങും.