- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ചരിത്ര സിനിമയായ ഉറുമിക്ക് ശേഷം ത്രില്ലറുമായി സന്തോഷ് ശിവൻ വീണ്ടും മലയാളത്തിലേക്ക്; മഞ്ജുവാര്യരും കാളിദാസും സൗബിനും പ്രധാന വേഷത്തിലെത്തുന്ന ചിത്രം അടുത്തമാസം ഷൂട്ടിങ് തുടങ്ങും
2011 ൽ റിലീസായ ചരിത്രസിനിമ ഉറുമിക്ക് ശേഷം സന്തോഷ് ശിവൻ വീണ്ടും മലയാളത്തിലേക്ക് എത്തുന്നു. കാളി ദാസ് ജയറാമും സൗബിൻ ഷാഹിറും മഞ്ജുവാര്യരും പ്രധാനവേഷത്തിലെത്തുന്ന പുതിയ ചിത്രം ഒരു ത്രില്ലറായിരിക്കുമെന്നാണ് സൂചന.നെടുമുടി വേണു, അജു വർഗീസ്, സുരാജ് വെഞ്ഞാറമ്മൂട്, രമേഷ് പിഷാരടി തുടങ്ങി വൻ താരനിര തന്നെ ചിത്രത്തിലുണ്ട്. ദുബായിലുള്ള ലെൻസ്മാൻ സ്റ്റുഡിയോസിന്റെ സഹകരണത്തോടെയാണ് സന്തോഷ് ശിവൻ ഈ ചിത്രം തയ്യാറാക്കുന്നത്. ഇനിയും പേരിട്ടിട്ടില്ലാത്ത ചിത്രം ഒക്ടോബർ 20'ന് ആലപ്പുഴ ഹരിപ്പാടിൽ ചിത്രീകരണം ആരംഭിക്കും. കേരളത്തിലെ പല ഭാഗങ്ങളെ കൂടാതെ ലണ്ടനും ചിത്രത്തിന്റെ പ്രധാന ലൊക്കേഷനാണ്. ഹോളിവുഡിലെയും ബോളിവുഡിലെയും പ്രശസ്തരായ സാങ്കേതിക വിദഗ്ദ്ധർ ഉൾപ്പെടെയുള്ള വലിയൊരു ടീമാണ് ഇതിനു വേണ്ടി സന്തോഷ് ശിവന്റെയൊപ്പം അണിനിരക്കുന്നത്. വിദേശ ചിത്രങ്ങളുടെ തിരക്കിലായിരുന്ന സന്തോഷ് ശിവൻ, മലയാളത്തിൽ സംവിധാനം ചെയ്യാൻ പദ്ധതിയിട്ടിട്ടുള്ള 'കുഞ്ഞാലി മരയ്ക്കാർ' എന്ന ബിഗ്നിലവിൽ ജീത്തു ജോസഫിന്റെ പുതിയ ചിത്രത്തിൽ നായകവേഷത്തിൽ അഭിനയിച്ചു
2011 ൽ റിലീസായ ചരിത്രസിനിമ ഉറുമിക്ക് ശേഷം സന്തോഷ് ശിവൻ വീണ്ടും മലയാളത്തിലേക്ക് എത്തുന്നു. കാളി ദാസ് ജയറാമും സൗബിൻ ഷാഹിറും മഞ്ജുവാര്യരും പ്രധാനവേഷത്തിലെത്തുന്ന പുതിയ ചിത്രം ഒരു ത്രില്ലറായിരിക്കുമെന്നാണ് സൂചന.നെടുമുടി വേണു, അജു വർഗീസ്, സുരാജ് വെഞ്ഞാറമ്മൂട്, രമേഷ് പിഷാരടി തുടങ്ങി വൻ താരനിര തന്നെ ചിത്രത്തിലുണ്ട്.
ദുബായിലുള്ള ലെൻസ്മാൻ സ്റ്റുഡിയോസിന്റെ സഹകരണത്തോടെയാണ് സന്തോഷ് ശിവൻ ഈ ചിത്രം തയ്യാറാക്കുന്നത്. ഇനിയും പേരിട്ടിട്ടില്ലാത്ത ചിത്രം ഒക്ടോബർ 20'ന് ആലപ്പുഴ ഹരിപ്പാടിൽ ചിത്രീകരണം ആരംഭിക്കും. കേരളത്തിലെ പല ഭാഗങ്ങളെ കൂടാതെ ലണ്ടനും ചിത്രത്തിന്റെ പ്രധാന ലൊക്കേഷനാണ്.
ഹോളിവുഡിലെയും ബോളിവുഡിലെയും പ്രശസ്തരായ സാങ്കേതിക വിദഗ്ദ്ധർ ഉൾപ്പെടെയുള്ള വലിയൊരു ടീമാണ് ഇതിനു വേണ്ടി സന്തോഷ് ശിവന്റെയൊപ്പം അണിനിരക്കുന്നത്.
വിദേശ ചിത്രങ്ങളുടെ തിരക്കിലായിരുന്ന സന്തോഷ് ശിവൻ, മലയാളത്തിൽ സംവിധാനം ചെയ്യാൻ പദ്ധതിയിട്ടിട്ടുള്ള 'കുഞ്ഞാലി മരയ്ക്കാർ' എന്ന ബിഗ്നിലവിൽ ജീത്തു ജോസഫിന്റെ പുതിയ ചിത്രത്തിൽ നായകവേഷത്തിൽ അഭിനയിച്ചു കൊണ്ടിരിക്കുന്ന കാളിദാസ് ജയറാമിനെ സംബന്ധിച്ച് തനിക്ക് കിട്ടാവുന്ന ഏറ്റവും മികച്ച കഥാപാത്രമാണ് സന്തോഷ് ശിവൻ ചിത്രത്തിലേത്. മഞ്ജു വാരിയരോടും, കാളിദാസ് ജയറാമിനോടൊമൊപ്പം ഏറെ ശ്രദ്ധേയമായ ഒരു വേഷമാണ് ചിത്രത്തിൽ സൗബിൻ ഷാഹിർ ചെയ്യുന്നത്. സൗബിന്റെ കരിയർ ബെസ്റ്റ് തന്നെയാകും പ്രസ്തുത സന്തോഷ് ശിവൻ ചിത്രം.
ചിത്രത്തിലെ അണിയറപ്രവർത്തകരുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ ഇതുവരെയും പുറത്തു വിട്ടിട്ടില്ല.