- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സന്തോഷ് ട്രോഫിയിൽ കേരളത്തിനു തുടർച്ചയായ രണ്ടാം ജയം; എതിരില്ലാത്ത മൂന്നു ഗോളിന് ആന്ധ്രയെ തകർത്ത കേരളത്തിന്റെ ഫൈനൽ റൗണ്ട് സാധ്യത സജീവം
കോഴിക്കോട്: സന്തോഷ് ട്രോഫി ദക്ഷിണ മേഖലാ യോഗ്യതാ മത്സരത്തിൽ കേരളത്തിനു തുടർച്ചയായ രണ്ടാം ജയം. ഇന്നു നടന്ന മത്സരത്തിൽ എതിരില്ലാത്ത മൂന്നു ഗോളിന് ആന്ധ്രയെയാണു കേരളം തോൽപ്പിച്ചത്. രണ്ടാം ജയത്തോടെ കേരളത്തിന്റെ ഫൈനൽ റൗണ്ടു സാധ്യതകൾ സജീവമായി. ആദ്യ മത്സരത്തിൽ പുതുച്ചേരിയെയാണു കേരളം ഇതേ സ്‌കോറിനു തോൽപ്പിച്ചിരുന്നത്. കളിയുടെ ഗതി നിർണയിച്ച മൂന്നു ഗോളും പിറന്നത് ആദ്യപകുതിയിലായിരുന്നു. രണ്ടാം പകുതിയിൽ കേരളത്തിന് അനുകൂലമായി പെനൽറ്റി ലഭിച്ചെങ്കിലും ജോബി ജസ്റ്റിന്റെ കിക്ക് പുറത്തുപോകുകയായിരുന്നു. രണ്ടാം മിനിറ്റിൽത്തന്നെ ക്യാപ്റ്റൻ പി ഉസ്മാൻ നേടിയ ഗോളിലൂടെ കേരളം മുന്നിലെത്തി. 22-ാം മിനിറ്റിൽ സഹൽ അബ്ദു സമദും 28-ാം മിനിറ്റിൽ പ്രതിരോധനിര താരം ലിജോയും ഗോൾ നേടി. ഫ്രീകിക്കിൽ നിന്നെത്തിയ പന്തിന് തലകൊണ്ട് ഗോളിലേക്കു തിരിച്ചുവിടുകയായിരുന്നു ലിജോ. ഇന്നു നടന്ന ആദ്യ മൽസരത്തിൽ കർണാടകത്തോട് എതിരില്ലാത്ത മൂന്നു ഗോളിന് തോറ്റ പുതുച്ചേരി ഫൈനൽ റൗണ്ട് കാണാതെ പുറത്തായി.
കോഴിക്കോട്: സന്തോഷ് ട്രോഫി ദക്ഷിണ മേഖലാ യോഗ്യതാ മത്സരത്തിൽ കേരളത്തിനു തുടർച്ചയായ രണ്ടാം ജയം. ഇന്നു നടന്ന മത്സരത്തിൽ എതിരില്ലാത്ത മൂന്നു ഗോളിന് ആന്ധ്രയെയാണു കേരളം തോൽപ്പിച്ചത്.
രണ്ടാം ജയത്തോടെ കേരളത്തിന്റെ ഫൈനൽ റൗണ്ടു സാധ്യതകൾ സജീവമായി. ആദ്യ മത്സരത്തിൽ പുതുച്ചേരിയെയാണു കേരളം ഇതേ സ്‌കോറിനു തോൽപ്പിച്ചിരുന്നത്.
കളിയുടെ ഗതി നിർണയിച്ച മൂന്നു ഗോളും പിറന്നത് ആദ്യപകുതിയിലായിരുന്നു. രണ്ടാം പകുതിയിൽ കേരളത്തിന് അനുകൂലമായി പെനൽറ്റി ലഭിച്ചെങ്കിലും ജോബി ജസ്റ്റിന്റെ കിക്ക് പുറത്തുപോകുകയായിരുന്നു.
രണ്ടാം മിനിറ്റിൽത്തന്നെ ക്യാപ്റ്റൻ പി ഉസ്മാൻ നേടിയ ഗോളിലൂടെ കേരളം മുന്നിലെത്തി. 22-ാം മിനിറ്റിൽ സഹൽ അബ്ദു സമദും 28-ാം മിനിറ്റിൽ പ്രതിരോധനിര താരം ലിജോയും ഗോൾ നേടി. ഫ്രീകിക്കിൽ നിന്നെത്തിയ പന്തിന് തലകൊണ്ട് ഗോളിലേക്കു തിരിച്ചുവിടുകയായിരുന്നു ലിജോ.
ഇന്നു നടന്ന ആദ്യ മൽസരത്തിൽ കർണാടകത്തോട് എതിരില്ലാത്ത മൂന്നു ഗോളിന് തോറ്റ പുതുച്ചേരി ഫൈനൽ റൗണ്ട് കാണാതെ പുറത്തായി.