തിരുവനന്തപുരം: സന്തോഷ് ട്രോഫി വിജയിച്ച കേരള ടീമിന് സംസ്ഥാന സർക്കാരിന്റെ നേതൃത്വത്തിൽ ഉജ്വല സ്വീകരണവും വർണാഭമായ ഘോഷയാത്രയും സംഘടിപ്പിക്കുന്നു. മുഖ്യമന്ത്രി പിണറായി വിജയനുൾപ്പടെയുള്ള മറ്റ് മന്ത്രിമാരും ചടങ്ങിൽ പങ്കെടുക്കുന്നു. കേരളത്തെ പ്രതിനിധീകരിച്ച എല്ലാ ടീം അംഗങ്ങളെയും പരിപാടിയിൽ ആദരിക്കുന്നു. പരിപാടിയുടെ തത്സമയ ദൃശ്യങ്ങൾ മറുനാടൻ മലയാളിയുടെ ഫേസ്‌ബുക്ക് പേജിൽ കാണാം.