മലപ്പുറം: കേരളത്തിൽ സന്തോഷ്ട്രോഫി മത്സരം തുടങ്ങും മുമ്പെ വിവാദങ്ങൾക്ക് തുടക്കം. 75 ാമത് സന്തോഷ് ട്രോഫി ചാമ്പ്യൻഷിപ്പിന്റെ ഭാഗ്യ ചിഹ്നഹ്നഹ് നം തെരഞ്ഞെടുത്തത് ജൂറിയുടെ തീരുമാനം അട്ടിമറിച്ച്. സർക്കാറിന്റെ അറിയിപ്പുപ്രകാരം 200ഓളം ഭാഗ്യചിഹ് നങ്ങളാണ് മത്സരത്തിനായി എത്തിയത്. ഇതിൽനിന്നും അവസാനഘട്ട തെരഞ്ഞെടുപ്പിന് ജൂറിക്കു മന്നിലെത്തിയത് പത്തെണ്ണമായിരുന്നു. തുടർന്നു ആർട്ടിസ്റ്റ് ദയാനന്ദൻ ഉൾപ്പെടെയുള്ള ജൂറി അംഗങ്ങൾ ഏകകണ്ഠമായി തീരുമാനിച്ച ഭാഗ്യചിഹ് നം അവഗണിച്ചാണ് കഴിഞ്ഞ ദിവസം മലപ്പുറം ജില്ലാ കലക്ടറേറ്റ് കോൺഫറൻസ് ഹാളിൽവെച്ച് കായിക വകുപ്പ് മന്ത്രി വി. അബ്ദുറഹ്മാൻ മറ്റൊരു ചിഹ്നഹ്നഹ് നം പ്രകാശനം ചെയ്തത്.

നേരത്തെ ജൂറി തെരഞ്ഞെടുത്ത ഭാഗ്യചിഹ് നത്തിൽ ചെറിയ മാറ്റങ്ങൾ വരുത്തുന്നതു സംബന്ധിച്ചു ഇത് അയച്ചുനൽകിയ വ്യക്തിയുമായി ജൂറി അംഗങ്ങൾ സംസാരിക്കുകയും ഉറപ്പുവരുത്തുകയും ചെയ്തിരുന്നു. മത്സരത്തിലെ നിയമാവലി പ്രകാരവും ഏറ്റവും മികച്ചതെന്ന് ജൂറി ഒന്നിച്ചുകൂടിയ യോഗത്തിൽ തീരുമാനിച്ച ഭാഗ്യ ചിഹ്നഹ്നഹ് നമാണ് ജൂറി അംഗങ്ങൾപോലും അറിയാതെ മറ്റൊന്ന് തെരഞ്ഞെടുത്തത്. പ്രകാശനത്തിനുപോകുമ്പോൾ മാത്രമാണ് ഭാഗ്യ ചിഹ്നഹ്നഹ് നം മാറിയകാര്യം ജൂറി അംഗങ്ങൾപോലും അറിയുന്നത്.

പിന്നീട് സംഭവം വിവാദമാകാതിരിക്കാൻ ജൂറി അംഗങ്ങളെ സ്വാധീനിക്കാൻ ശ്രമിച്ചതായും സൂചനകളുണ്ട്.തൃശ്ശൂർ ജില്ലയിലെ കേച്ചേരി സ്വദേശി പ്രദീപ് കുമാർ സൂപകൽപന ചെയ്ത ഭാഗ്യ ചിഹ്നമാണ്ഹ്നമാണ് 75 ാമത് സന്തോഷ് ട്രോഫി ചാമ്പ്യൻഷിപ്പിന്റെ ഭാഗ്യ ചിഹ് നമായി കഴിഞ്ഞ ദിവസം മന്ത്രി പ്രകാശനം ചെയ്തത്. രൂപകൽപന ചെയ്തയാൾക്ക് അരലക്ഷം രൂപ പാരിതോഷികവും പ്രഖ്യാപിച്ചിരുന്നു.

സന്തോഷ് ട്രോഫി ഭാഗ്യ ചിഹ്നം പ്രകാശനം ചെയ്തു

സന്തോഷ് ട്രോഫി ഫുട്‌ബോൾ ചാമ്പ്യൻഷിപ്പിന്റെ ഭാഗ്യ ചിഹ്നം കഴിഞ്ഞ ദിവസമാണ് പ്രകാശനം ചെയ്തത്. മലപ്പുറം ജില്ലാ കലക്ടറേറ്റ് കോൺഫറൻസ് ഹാളിൽ നടന്ന ചടങ്ങിൽ കായിക വകുപ്പ് മന്ത്രി വി. അബ്ദുറഹ്മാൻ അവർകളാണ് ഭാഗ്യ ചിഹ്നം പ്രകാശനം ചെയ്തത്. തൃശ്ശൂർ ജില്ലയിലെ കേച്ചേരി സ്വദേശി പ്രദീപ് കുമാർ സൂപകൽപന ചെയ്ത ഭാഗ്യ ചിഹ്നമാണ് 75 ാമത് സന്തോഷ് ട്രോഫി ചാമ്പ്യൻഷിപ്പിന്റെ ഭാഗ്യ ചിഹ്നമായി തിരഞ്ഞെടുത്തത്. ഭാഗ്യ ചിഹ്നം രൂപകൽപന ചെയ്തയാൾക്ക് 50,000 രൂപയാണ് പാരിതോഷികമായി പ്രഖ്യാപിച്ചിരിക്കുന്നത്.

സന്തോഷ് ട്രോഫി മത്സരത്തിന്റെ തൊട്ടടുത്ത ദിവസങ്ങളിലായി ജനങ്ങളിൽ കാൽപ്പന്തുകളിയുടെ ആവേശമുണർത്താൻ ജില്ലയുടെ വിവിധ ഭാഗങ്ങളിൽ പ്രചരണ വാഹനങ്ങൾ എത്തുമെന്നും മത്സരത്തിന്റെ തലേ ദിവസം മുൻ കാല താരങ്ങൾക്കുള്ള ആദരമായി സന്തോഷ് ട്രോഫി മത്സരത്തിൽ പങ്കെടുത്ത ടീമുകൾ തമ്മിൽ സൗഹൃദ മത്സരം നടത്തുമെന്നും മന്ത്രി വ്യക്തമാക്കി. മലപ്പുറം കലക്ടറേറ്റിൽ സന്തോഷ് ട്രോഫി ഭാഗ്യ ചിഹ്നം പ്രകാശനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

സന്തോഷ് ട്രോഫി മത്സരങ്ങൾ റിപ്പോർട്ട് ചെയ്യുന്ന മാധ്യമ പ്രവർത്തകർക്കും ഫോട്ടോഗ്രാഫർമാർക്കും ഏറ്റവും മികച്ച ഷോട്ടുകൾ കണ്ടെത്തുന്ന വിഷ്വൽ മീഡിയയ്ക്കും മന്ത്രി അവാർഡുകൾ പ്രഖ്യാപിച്ചു. കായിക മേഖലയെ ശാക്തീകരിക്കാനുള്ള നടപടികൾ തുടരുകയാണെന്നും അഞ്ച് ലക്ഷം സ്‌കൂൾ കുട്ടികളെ മുൻ കാല താരങ്ങൾ ഫുട് ബോൾ പരിശീലിപ്പിക്കുന്ന വൺ മില്യൻ ഗോൾ പദ്ധതി സന്തോഷ് ട്രോഫിക്ക് ശേഷം തുടങ്ങുമെന്നും മന്ത്രി പറഞ്ഞു.

മലപ്പുറം എംഎ‍ൽഎ. പി. ഉബൈദുള്ള അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ അസി. ഡിസ്റ്റ്‌റിക്റ്റ് മജിസ്റ്ററേറ്റ് എൻ.എം. മെഹ്‌റലി സ്വാഗതം പറഞ്ഞു. യു. ഷറഫലി (ഇന്റെർനാഷണൽ ഫുട്‌ബോളർ), യു. അബ്ദുൽ കരീം ( ദേശീയ ഫുട്‌ബോളർ), ജില്ലാ സ്പോർട്സ് കൗൺസിൽ പ്രസിഡന്റ് എ. ശ്രീകുമാർ, വൈസ് പ്രസിഡന്റ് വി.പി.അനിൽ, സെക്രട്ടറി അബ്ദുൽ മഹ്‌റൂഫ് എച്ച്. പി., എക്‌സിക്യുറ്റിവ് മെമ്പർമാരായ സി. സുരേഷ് , കെ. മനോഹരകുമാർ, പി. ഹൃഷികേശ് കുമാർ, കെ. അബ്ദുൽ നാസർ, പി. അഷ്‌റഫ് (പ്രസിഡന്റ് ജില്ലാ ഫുട്‌ബോൾ അസോസിയേഷൻ), പി.എം. സുധീർ (സെക്രട്ടറി, ജില്ലാ ഫുട്‌ബോൾ അസോസിയേഷൻ, അഡ്വ. ടോം കെ. തോമസ് (ചെയർമാർ, പ്രോഗ്രാം കമ്മിറ്റി), കെ.വി. അൻവർ (പ്രസിഡന്റ്, മലപ്പുറം ചേമ്പർ), പരി ഉസ്മാൻ (വ്യാപാരി വ്യവസായി ഏകോപന സമിതി, മലപ്പുറം യൂണിറ്റ്), ഹമീദ് കുരിക്കൽ (വ്യാപാരി വ്യവസായി ഏകോപന സമിതി, മഞ്ചേരി യൂണിറ്റ്), മറ്റു ജനപ്രധിനിധികൾ, ജില്ലയിലെ പ്രധാന ഉദ്യോഗസ്ഥർ, കായിക പ്രമുഖർ തുടങ്ങിയവർ പങ്കെടുത്തു.