- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
എണ്ണം പറഞ്ഞ ആറ് ഗോളുകൾ; സന്തോഷ് ട്രോഫിയിൽ സമനില പാലിച്ച് കർണാടകയും ഒഡിഷയും
കോട്ടപ്പടി: സന്തോഷ് ട്രോഫി ഫുട്ബോളിൽ ഞായറാഴ്ച നടന്ന ഗ്രൂപ്പ് ബിയിലെ ആദ്യ മത്സരത്തിൽ കർണാടകയും ഒഡിഷയും സമനിലയിൽ പിരിഞ്ഞു. ആറു ഗോളുകൾ പിറന്ന മത്സരത്തിൽ ഇരു ടീമും മൂന്ന് ഗോളുകൾ വീതം നേടി.
കിക്കോഫ് മുതൽ കർണാടക മികവ് കാട്ടിയെങ്കിലും ആദ്യം ലീഡെടുത്തത് ഒഡിഷയായിരുന്നു. 15-ാം മിനിറ്റിൽ ചന്ദ്ര മുദുലി നൽകിയ ക്രോസ് വലയിലെത്തിച്ച് ജാമിർ ഓറമാണ് ഒഡിഷയെ മുന്നിലെത്തിച്ചത്. എന്നാൽ 29-ാം മിനിറ്റിൽ പ്രശാന്ത് നൽകിയ ക്രോസ് വലയിലെത്തിച്ച് സുധീർ കൊട്ടികെല കർണാടകയെ ഒപ്പമെത്തിച്ചു.
34-ാം മിനിറ്റിൽ ബാവു നിഷാദിലൂടെ കർണാടക ലീഡെടുത്തു. 62-ാം മിനിറ്റിൽ ഒഡിഷ പ്രതിരോധത്തിന്റെ പിഴവിൽ നിന്ന് സുധീർ കൊട്ടികെല തന്റെ രണ്ടാം ഗോൾ നേടിയതോടെ കർണാടക 3-1ന് മുന്നിലെത്തി.
എന്നാൽ 65-ാം മിനിറ്റിൽ ബികാഷ് കുമാർ സഹൂയിലൂടെ ഒഡിഷ തങ്ങളുടെ രണ്ടാം ഗോൾ നേടി. 76-ാം മിനിറ്റിൽ ചന്ദ്ര മുദുലിയുടെ റോക്കറ്റ് ഷോട്ട് വലയിലെത്തിയതോടെ ഒഡിഷ ഒപ്പമെത്തി. ് ഇരു ടീമുകളും വിജയ ഗോളിനായി ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല.
സ്പോർട്സ് ഡെസ്ക്