- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സന്തോഷ് ട്രോഫി: നിലവിലെ ചാംപ്യന്മാരായ സർവീസസിനെ കീഴടക്കി മണിപ്പൂർ; ജയം എതിരില്ലാത്ത മൂന്ന് ഗോളുകൾക്ക്
മലപ്പുറം: സന്തോഷ് ട്രോഫിയിൽ നിലവിലെ ചാംപ്യന്മാരായ സർവീസസിനെതിരെ മണിപ്പൂരിന് ജയം. എതിരില്ലാത്ത മൂന്ന് ഗോളിനാണ് മണിപ്പൂർ സർവീസസിനെ തോൽപ്പിച്ചത്. നഗറിയാൻബം ജെനിഷ് സിംങ്, ലുന്മിൻലെൻ ഹോകിപ്, എന്നിവർ ഓരോ ഗോൾ വീതം നേടി. മറ്റൊന്ന് സർവീസസ് പ്രതിരോധ താരം സുനിലിന്റെ സെൽഫ് ഗോളായിരുന്നു.
കളിയാരംഭിച്ച് അഞ്ചാം മിനിറ്റിൽ തന്നെ ജെനിഷ് സിങ്ങിലൂടെ മണിപ്പൂർ ലീഡെടുത്തു. ഇടതു വിങ്ങിൽ നിന്ന് ലഭിച്ച പന്ത് ജെനിഷ് സിങ് ഫാർ പോസ്റ്റിലേക്ക് അതിമനോഹരമായി അടിച്ചു കയറ്റി. 50 ാം മിനുട്ടിൽ മണിപ്പൂർ ലീഡ് രണ്ടാക്കി ഉയർത്തി. മണിപ്പൂരിന് അനുകൂലമായി ലഭിച്ച ഒരു കോർണർ ഹോക്കിപ്പ് ഹെഡറിലൂടെ വലയിലെത്തിക്കുകയായിരുന്നു. കോർണർ കിക്കിൽ നിന്ന് ഉയർത്തി നൽകിയ പന്ത് ലുന്മിൻലെൻ ഹോകിപ് ഹെഡിലൂടെ ഗോളാക്കി മാറ്റുകയായിരുന്നു.
74-ാം മിനുട്ടിൽ സർവീസസ് പ്രതിരോധ താരം മലയാളിയായ സുനിലിന്റെ സെൽഫ് ഗോളിലൂടെ മണിപ്പൂർ ലീഡ് മൂന്നാക്കി. ഗോളെന്ന് ഉറപ്പിച്ച അവസരം പ്രതിരോധിക്കാൻ ശ്രമിക്കവെയാണ് സെൽഫ് ഗോൾ പിറന്നത്. തുടർന്നും ഇരു ടീമുകൾക്കും അവസരങ്ങൾ ലഭിച്ചെങ്കിലും ഗോളൊന്നും നേടാൻ സാധിച്ചില്ല.
നേരത്തെ, കർണാടക- ഒഡീഷ മത്സരം സമനിലയിൽ പിരിഞ്ഞിരുന്നു. ഇരു ടീമുകളും മൂന്ന് ഗോൾ വീതം നേടി. കർണാടകയ്ക്കായി അരങ്ങേറിയ മലയാളി താരം ബാവു നിഷാദ് ഒരു ഗോൾ നേടി. സുധീർ കൊട്ടികല ഇരട്ടഗോൾ നേടി (29, 62). ഒഡീഷ്യക്കായി ജാമി ഓറം (15), ബികാശ് കുമാർ സഹോ (65), ചന്ദ്ര മുധുലി (76) എന്നിവരാണ് ഗോൾ നേടിയത്.
സ്പോർട്സ് ഡെസ്ക്