- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സന്തോഷ് ട്രോഫി ഫൈനൽ റൗണ്ട് ഫെബ്രുവരി അവസാനവാരം; മഞ്ചേരിയിലെ ഒരുക്കങ്ങളെല്ലാം ദ്രൂതഗതിയിലെന്ന് മന്ത്രി വി അബ്ദുറഹ്മാൻ
മലപ്പുറം : സന്തോഷ് ട്രോഫി ഫൈനൽ റൗണ്ട് മത്സരം ഫെബ്രുവരി അവസാനവാരം മഞ്ചേരി പയ്യനാട് സ്റ്റേഡിയത്തിൽ നടക്കുമെന്ന് മന്ത്രി വി അബ്ദുറഹ്മാൻ. മലപ്പുറത്ത് വാർത്താലേഖകരോട് സംസാരിക്കുകയായിരുന്നു മന്ത്രി. മഞ്ചേരിയിൽ ഒരുക്കങ്ങളെല്ലാം അതിവേഗം നടക്കുകയാണ്. അറ്റകുറ്റപ്പണികൾ പുരോഗമിക്കുന്നു. കൂടുതൽ ലൈറ്റുകൾ സ്ഥാപിക്കുന്നതിനായി 80 ലക്ഷം അനുവദിച്ചു. സന്തോഷ് ട്രോഫി സോണൽ മത്സരം ഉടൻ എറണാകുളത്ത് ആരംഭിക്കും. ഫെഡറേഷൻ കപ്പിന് വേദിയാകാനും കേരളം ശ്രമിക്കുന്നുണ്ട്.
സംസ്ഥാനത്ത് ഫുട്ബോൾ രംഗം സജീവമാക്കുന്നതിനായി അഖിലേന്ത്യാ ഫുട്ബോൾ ഫെഡറേഷനുമായി ധാരണാപത്രം ഒപ്പുവച്ചു. 28 മുതൽ ദേശീയ വനിതാ ഫുട്ബോൾ ചാമ്പ്യൻഷിപ്പ് കേരളത്തിൽ നടക്കും. അഞ്ച് ലക്ഷം കുട്ടികൾക്ക് ഫുട്ബോൾ പരിശീലനം നൽകും. അതിന്റെ ഭാഗമായി 'ടെൺ മില്യൺ ഗോൾസ്' പദ്ധതി നടപ്പാക്കും. പഞ്ചായത്തുകളിലും കളിക്കളം നിർമ്മിക്കും. ജനുവരിയിൽ 100 പഞ്ചായത്തുകളിൽ സ്റ്റേഡിയം നിർമ്മിക്കാൻ നടപടിയായെന്നും മന്ത്രി അബ്ദുറഹ്മാൻ പറഞ്ഞു.
മറുനാടന് മലയാളി ബ്യൂറോ