ബംഗളുരു: സന്തോഷ് ട്രോഫി ഫുട്‌ബോളിൽ കേരളം ഫൈനൽ റൗണ്ട് ഉറപ്പിച്ചു. തിങ്കളാഴ്ച നടന്ന അവസാന ഗ്രൂപ്പ് മത്സരത്തിൽ തമിഴ്‌നാടുമായി ഗോൾരഹിത സമനിലയിൽ പിരിഞ്ഞതോടെയാണ് കേരളം ഫൈനൽ റൗണ്ട് ഉറപ്പിച്ചത്.

ആദ്യ ഗ്രൂപ്പ് മത്സരത്തിൽ കേരളം ആന്ധ്ര പ്രദേശിനെ എതിരില്ലാത്ത ഏഴു ഗോളുകൾക്കു തോൽപ്പിച്ചിരുന്നു.