- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സന്തോഷ് ട്രോഫിയിൽ കേരളം ഗ്രൂപ്പ് ചാമ്പ്യന്മാർ; കർണാടകയോട് സമനിലയിൽ കുരുങ്ങിയെങ്കിലും ഫൈനൽ റൗണ്ടിലേക്ക് യോഗ്യത നേടി
കോഴിക്കോട്: സന്തോഷ് ട്രോഫി ഫുട്‌ബോളിൽ കേരളം ഫൈനൽ റൗണ്ടിൽ. ഇന്ന് നടന്ന മത്സരത്തിൽ കർണാടകയുമായി ഗോൾരഹിസ സമനിലയിൽ കുരുങ്ങിയെങ്കിലും ഗ്രൂപ്പ് ചാമ്പ്യന്മാരായാണ് കേരളം ഫൈനൽ റൗണ്ടിലേക്ക് യോഗ്യത നേടിയത്. ഗ്രൂപ്പ് എയിൽ നിന്നാണ് ഗ്രൂപ്പ് ചാമ്പ്യന്മാരായി കേരളം വിജയിച്ചു കയറിയത്. ഫൈനൽ റൗണ്ടിലേക്ക് സമനില മാത്രം മതിയായിരുന്ന കേരളത്തിന് ഗോളുകളൊന്നും വഴങ്ങാതെ കർണാടകയെ പിടിച്ചു കെട്ടാനായി. ആദ്യമത്സരത്തിൽ പോണ്ടിച്ചേരിയേയും രണ്ടാം മത്സരത്തിൽ ആന്ധ്രാ പ്രദേശിനേയും തോൽപ്പിച്ച കേരളം ഏഴു പോയിന്റ് നേടിയാണ് ഗ്രൂപ്പ് ചാമ്പ്യന്മാരായത്. സഹലും ജോബിയും ഉസ്മാനും വിഷ്ണുവും ഒറ്റപ്പെട്ട ചില മുന്നേറ്റങ്ങൾ നടത്തിയതൊഴിച്ചാൽ കഴിഞ്ഞ മത്സരങ്ങളിലെ പ്രകടനം കേരളത്തിന് കർണാടകക്കെതിരെ ആവർത്തിക്കാനായില്ല. 29ാം മിനിറ്റിൽ ജോബിയെ വീഴ്‌ത്തിയതിന് കർണാടകയുടെ അരുൺ പോണ്ടെ ചുവപ്പ് കാർഡ് കണ്ട് പുറത്തായി. ഇതോടെ കർണാടക പത്ത് പേരിലേക്ക് ചുരുങ്ങി. എന്നിട്ടും കേരളത്തിന് അവസരം മുതലാക്കാനായില്ല. കഴിഞ്ഞ വർഷം തമിഴ്‌നാടിനോട് സമനില വഴങ്ങി ഗോൾ ശരാശരിയുടെ
കോഴിക്കോട്: സന്തോഷ് ട്രോഫി ഫുട്‌ബോളിൽ കേരളം ഫൈനൽ റൗണ്ടിൽ. ഇന്ന് നടന്ന മത്സരത്തിൽ കർണാടകയുമായി ഗോൾരഹിസ സമനിലയിൽ കുരുങ്ങിയെങ്കിലും ഗ്രൂപ്പ് ചാമ്പ്യന്മാരായാണ് കേരളം ഫൈനൽ റൗണ്ടിലേക്ക് യോഗ്യത നേടിയത്. ഗ്രൂപ്പ് എയിൽ നിന്നാണ് ഗ്രൂപ്പ് ചാമ്പ്യന്മാരായി കേരളം വിജയിച്ചു കയറിയത്.
ഫൈനൽ റൗണ്ടിലേക്ക് സമനില മാത്രം മതിയായിരുന്ന കേരളത്തിന് ഗോളുകളൊന്നും വഴങ്ങാതെ കർണാടകയെ പിടിച്ചു കെട്ടാനായി. ആദ്യമത്സരത്തിൽ പോണ്ടിച്ചേരിയേയും രണ്ടാം മത്സരത്തിൽ ആന്ധ്രാ പ്രദേശിനേയും തോൽപ്പിച്ച കേരളം ഏഴു പോയിന്റ് നേടിയാണ് ഗ്രൂപ്പ് ചാമ്പ്യന്മാരായത്.
സഹലും ജോബിയും ഉസ്മാനും വിഷ്ണുവും ഒറ്റപ്പെട്ട ചില മുന്നേറ്റങ്ങൾ നടത്തിയതൊഴിച്ചാൽ കഴിഞ്ഞ മത്സരങ്ങളിലെ പ്രകടനം കേരളത്തിന് കർണാടകക്കെതിരെ ആവർത്തിക്കാനായില്ല. 29ാം മിനിറ്റിൽ ജോബിയെ വീഴ്‌ത്തിയതിന് കർണാടകയുടെ അരുൺ പോണ്ടെ ചുവപ്പ് കാർഡ് കണ്ട് പുറത്തായി. ഇതോടെ കർണാടക പത്ത് പേരിലേക്ക് ചുരുങ്ങി. എന്നിട്ടും കേരളത്തിന് അവസരം മുതലാക്കാനായില്ല.
കഴിഞ്ഞ വർഷം തമിഴ്‌നാടിനോട് സമനില വഴങ്ങി ഗോൾ ശരാശരിയുടെ വ്യത്യാസത്തിലാണ് കേരളം യോഗ്യതാ റൗണ്ടിൽ തന്നെ പുറത്തായത്. ആദ്യ മത്സരത്തിൽ ആന്ധ്രാ പ്രദേശിനോട് 2-1 ന് പരാജയപ്പെട്ട കർണാടക രണ്ടാം മത്സരത്തിൽ പോണ്ടിച്ചേരിയെ പരാജയപ്പെടുത്തിയിരുന്നു.