കോഴിക്കോട്: സന്തോഷ് ട്രോഫി ഫുട്‌ബോൾ ടൂർണമെന്റിനുള്ള 20 അംഗ കേരള ടീമിനെ പ്രഖ്യാപിച്ചു. എസ്‌ബിറ്റി താരം ഷിബിൻ ലാൽ ആണ് ക്യാപ്റ്റൻ. ആറ് പുതുമുഖങ്ങളാണ് ടീമിൽ ഇടം പിടിച്ചത്.

ദക്ഷിണമേഖലാ റൗണ്ട് മത്സരങ്ങൾ ചെന്നൈയിൽ ഈ മാസം ഒൻപതിനാണ് ആരംഭിക്കുക. ഗ്രൂപ്പ് എയിലാണ് കേരളം കളിക്കുന്നത്. തമിഴ്‌നാട്, തെലങ്കാന, ആൻഡമാൻ എന്നീ ടീമുകളാണ് ഗ്രൂപ്പ് എയിലെ മറ്റ് അംഗങ്ങൾ. ആൻഡമാന് എതിരെയാണ് കേരളത്തിന്റെ ആദ്യ മത്സരം.

ടീം: ഷിബിൻ ലാൽ (ക്യാപ്റ്റൻ), ജിജോ ജോസഫ്, മുഹമ്മദ് റാഫി, പ്രവീൺ കുമാർ, അഷ്ഹർ വി എസ്, അജ്മൽ, മിഥുൻ, ഷഹിൻ ലാൽ, സുർജിത് വി.വി, സിബിൻ ലാൽ, ലിജോ.എസ്, ശരത്, ബി.ടി, ശ്രീരാഗ്, ഷെറിൻ സാം, ജിപ്‌സൺ, ഫിറോസ്, സുമേഷ്, സുഹൈർ,സീസൻ,ഷൈജു മോൻ