- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
13 പുതുമുഖങ്ങളുമായി സന്തോഷ് ട്രോഫി ഫുട്ബോളിനുള്ള കേരള ടീമിനെ പ്രഖ്യാപിച്ചു; പ്രതിരോധക്കോട്ട കാക്കുന്ന രാഹുൽ.വി.രാജ് നായകൻ; ടീമിന്റെ ആദ്യ മൽസരം 18ന് ആന്ധ്രയ്ക്കെതിരെ
കൊച്ചി: സന്തോഷ് ട്രോഫി ഫുട്ബോളിനുള്ള കേരളാ ടീമിനെ പ്രഖ്യാപിച്ചു. തൃശ്ശൂർ സ്വദേശി രാഹുൽ വി രാജാണ് നായകൻ.സീസൺ എസ് വൈസ് ആണ് ഇരുപതംഗ ടീമിന്റെ വൈസ് ക്യാപ്റ്റൻ.സതീവൻ ബാലൻ ആണ് ടീമിന്റെ പരിശീലകൻ. ടീമിൽ 13 പേർ പുതുമുഖങ്ങളാണ്. കഴിഞ്ഞ തവണ ടീമിന്റെ ഭാഗമായിരുന്ന ഏഴു പേർ ഇത്തവണയും ടീമിനൊപ്പമുണ്ട്. കോഴിക്കോട് സർവ്വകലാശാലയെ അഖിലേന്ത്യാ ഫുട്ബോളിൽ ചാമ്പ്യന്മാരാക്കിയാണ് സതീവൻ ബാലൻ പരിശീലകനായി വരുന്നത്. ഒപ്പം കോഴിക്കോട് സർവ്വകലാശാലക്കായി മികച്ച പ്രകടനം പുറത്തെടുത്ത മുന്നേറ്റതാരം അഫ്ദാലും കേരള ടീമിലുണ്ട്. ബെംഗളൂരുവിൽ ജനുവരി 18 മുതലാണ് ഇത്തവണത്തെ സന്തോഷ് ട്രോഫി മത്സരങ്ങൾ ആരംഭിക്കുക. തമിഴ്‌നാട്, ആന്ധ്രാപ്രദേശ്, അന്തമാൻ നികോബാർ എന്നീ ടീമുകൾ ഉൾപ്പെട്ട ഗ്രൂപ്പിലാണ് കേരളം. ജനുവരി 18-ന് ആന്ധ്രയ്ക്കെതിരെയാണ് കേരളത്തിന്റെ ആദ്യ മത്സരം. കേരളാ ടീം ഗോൾ കീപ്പർമാർ - മിഥുൻ, അഖിൽ സോമൻ, ഹജ്മൽ, സ്ട്രൈക്കേഴ്സ് - സജിത് പൗലോസ്, അനുരാഗ്, അഫ്ദൽ. മിഡ്ഫീൽഡർമാർ - ജിതിൻ, ഷംനാസ്, മുഹമ്മദ് പാറക്കോട്ടിൽ, ജിതിൻ.ജി, രാഹുൽ, സീസൻ, ശ്രീകുട്ട
കൊച്ചി: സന്തോഷ് ട്രോഫി ഫുട്ബോളിനുള്ള കേരളാ ടീമിനെ പ്രഖ്യാപിച്ചു. തൃശ്ശൂർ സ്വദേശി രാഹുൽ വി രാജാണ് നായകൻ.സീസൺ എസ് വൈസ് ആണ് ഇരുപതംഗ ടീമിന്റെ വൈസ് ക്യാപ്റ്റൻ.സതീവൻ ബാലൻ ആണ് ടീമിന്റെ പരിശീലകൻ.
ടീമിൽ 13 പേർ പുതുമുഖങ്ങളാണ്. കഴിഞ്ഞ തവണ ടീമിന്റെ ഭാഗമായിരുന്ന ഏഴു പേർ ഇത്തവണയും ടീമിനൊപ്പമുണ്ട്. കോഴിക്കോട് സർവ്വകലാശാലയെ അഖിലേന്ത്യാ ഫുട്ബോളിൽ ചാമ്പ്യന്മാരാക്കിയാണ് സതീവൻ ബാലൻ പരിശീലകനായി വരുന്നത്. ഒപ്പം കോഴിക്കോട് സർവ്വകലാശാലക്കായി മികച്ച പ്രകടനം പുറത്തെടുത്ത മുന്നേറ്റതാരം അഫ്ദാലും കേരള ടീമിലുണ്ട്.
ബെംഗളൂരുവിൽ ജനുവരി 18 മുതലാണ് ഇത്തവണത്തെ സന്തോഷ് ട്രോഫി മത്സരങ്ങൾ ആരംഭിക്കുക. തമിഴ്‌നാട്, ആന്ധ്രാപ്രദേശ്, അന്തമാൻ നികോബാർ എന്നീ ടീമുകൾ ഉൾപ്പെട്ട ഗ്രൂപ്പിലാണ് കേരളം. ജനുവരി 18-ന് ആന്ധ്രയ്ക്കെതിരെയാണ് കേരളത്തിന്റെ ആദ്യ മത്സരം.
കേരളാ ടീം
ഗോൾ കീപ്പർമാർ - മിഥുൻ, അഖിൽ സോമൻ, ഹജ്മൽ,
സ്ട്രൈക്കേഴ്സ് - സജിത് പൗലോസ്, അനുരാഗ്, അഫ്ദൽ.
മിഡ്ഫീൽഡർമാർ - ജിതിൻ, ഷംനാസ്, മുഹമ്മദ് പാറക്കോട്ടിൽ, ജിതിൻ.ജി, രാഹുൽ, സീസൻ, ശ്രീകുട്ടൻ.
ഡിഫൻഡർമാർ - വിബിൻ തോമസ്, രാഹുൽ വി രാജ്, ശ്രീരാഗ്, ജിയാദ് ഹസ്സൻ, ലിജോ, മുഹമ്മദ് ഷെരീഫ്, ജസ്റ്റിൻ ജോർജ്.