- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
അപരാജിതരായി കേരളം സെമി ഫൈനലിലേക്ക്; മഹാരാഷ്ട്രയെ പരാജയപ്പെടുത്തിയത് എതിരില്ലാത്ത മൂന്ന് ഗോളുകൾക്ക്; വീണ്ടും ഗോളുമായി ജിതിൻ പി എസ്; അടുത്ത മത്സരം ഇനി ബംഗാളിനെതിരെ
കൊൽക്കത്ത: അങ്ങനെ മഹാരാഷ്ട്രയെയും തകർത്ത് കേരളം സന്തോഷ് ട്രോഫി ഫുട്‌ബോളിന്റെ സെമിഫൈനലിൽ പ്രവേശിച്ചു. മറുപടിയില്ലാത്ത മൂന്ന് ഗോളുകൾക്കായിരുന്നു കേരളത്തിന്റെ തകർപ്പൻ ജയം. മൂന്നാം വിജയം നേടിയതോടെ കേരളത്തിന്റെ ഗ്രൂപ്പിൽ നിന്ന് കേരളവും ബംഗാളും സെമി ഉറപ്പിച്ചു. ക്യാപ്റ്റൻ രാഹുൽ രാജും ജിതിൻ എം.എസും കെ.പി രാഹുലുമാണ് കേരളത്തിനായി ഗോളുകൾ നേടിയത്. മത്സരത്തിന്റെ 23-ാം മിനിറ്റിൽ ലഭിച്ച പെനാൽറ്റിയിലൂടെ രാഹുൽ രാജാണ് കേരളത്തിന്റെ ആദ്യ ഗോൾ വലയിലാക്കിയത്. 8ആം മിനുട്ടിൽ ഒരു മികച്ച കൗണ്ടറിന് ഒടുവിൽ ജിതിൻ എം എസ് ആണ് കേരളത്തിന്റെ രണ്ടാം ഗോൾ നേടിയത്. ജിതിന്റെ ഫൈനൽ റൗണ്ടിലെ നാലാം ഗോളാണിത്. ആദ്യ രണ്ടു മത്സരങ്ങളിലും ജിതിൻ സ്‌കോർ ചെയ്തിരുന്നു.57-ാം മിനിറ്റിൽ ലീഡ് മൂന്നാക്കി ഉയർത്തി കെപി രാഹുൽ കേരളത്തിന്റെ വിജയം ഉറപ്പിക്കുകയായിരുന്നു. ആദ്യ മത്സരത്തിൽ ചാണ്ഡീഗഢിനെയും രണ്ടാം മത്സരത്തിൽ മണിപ്പൂരിനെയുമാണ് കേരളം തോൽപിച്ചത്. മാർച്ച് 27നാണ് കേരളത്തിന്റെ ഗ്രൂപ്പിലെ അവസാന പോരാട്ടം.കേരളവും ബംഗാളും തമ്മിലാണ് ഗ്രൂപ്പിലെ അവസാന
കൊൽക്കത്ത: അങ്ങനെ മഹാരാഷ്ട്രയെയും തകർത്ത് കേരളം സന്തോഷ് ട്രോഫി ഫുട്‌ബോളിന്റെ സെമിഫൈനലിൽ പ്രവേശിച്ചു. മറുപടിയില്ലാത്ത മൂന്ന് ഗോളുകൾക്കായിരുന്നു കേരളത്തിന്റെ തകർപ്പൻ ജയം. മൂന്നാം വിജയം നേടിയതോടെ കേരളത്തിന്റെ ഗ്രൂപ്പിൽ നിന്ന് കേരളവും ബംഗാളും സെമി ഉറപ്പിച്ചു.
ക്യാപ്റ്റൻ രാഹുൽ രാജും ജിതിൻ എം.എസും കെ.പി രാഹുലുമാണ് കേരളത്തിനായി ഗോളുകൾ നേടിയത്. മത്സരത്തിന്റെ 23-ാം മിനിറ്റിൽ ലഭിച്ച പെനാൽറ്റിയിലൂടെ രാഹുൽ രാജാണ് കേരളത്തിന്റെ ആദ്യ ഗോൾ വലയിലാക്കിയത്. 8ആം മിനുട്ടിൽ ഒരു മികച്ച കൗണ്ടറിന് ഒടുവിൽ ജിതിൻ എം എസ് ആണ് കേരളത്തിന്റെ രണ്ടാം ഗോൾ നേടിയത്. ജിതിന്റെ ഫൈനൽ റൗണ്ടിലെ നാലാം ഗോളാണിത്. ആദ്യ രണ്ടു മത്സരങ്ങളിലും ജിതിൻ സ്‌കോർ ചെയ്തിരുന്നു.57-ാം മിനിറ്റിൽ ലീഡ് മൂന്നാക്കി ഉയർത്തി കെപി രാഹുൽ കേരളത്തിന്റെ വിജയം ഉറപ്പിക്കുകയായിരുന്നു.
ആദ്യ മത്സരത്തിൽ ചാണ്ഡീഗഢിനെയും രണ്ടാം മത്സരത്തിൽ മണിപ്പൂരിനെയുമാണ് കേരളം തോൽപിച്ചത്. മാർച്ച് 27നാണ് കേരളത്തിന്റെ ഗ്രൂപ്പിലെ അവസാന പോരാട്ടം.കേരളവും ബംഗാളും തമ്മിലാണ് ഗ്രൂപ്പിലെ അവസാന മത്സരം.