കോഴിക്കോട്: സന്തോഷ് ട്രോഫി ഫുട്‌ബോൾ ടൂർണമെന്റിൽ നിന്നു പുതുച്ചേരി പുറത്തായി. തുടർച്ചയായ രണ്ടാം മത്സരത്തിലും തോറ്റതോടെയാണു പുതുച്ചേരിക്കു പുറത്തേക്കുള്ള വഴി തെളിഞ്ഞത്. ഇന്നു നടന്ന മത്സരത്തിൽ കർണാടകം എതിരില്ലാത്ത മൂന്നു ഗോളിനു പുതുച്ചേരിയെ തോൽപ്പിച്ചു. ആദ്യ മത്സരത്തിൽ കേരളത്തോട് എതിരില്ലാത്ത മൂന്നു ഗോളിനു പുതുച്ചേരി തോറ്റിരുന്നു.