മലപ്പുറം: സന്തോഷ് ട്രോഫി ഫുട്‌ബോൾ പോരാട്ടങ്ങൾ മാറ്റിവച്ചു. അടുത്ത മാസം മഞ്ചേരിയിൽ നടത്താൻ തീരുമാനിച്ച പോരാട്ടങ്ങളാണ് മാറ്റി വച്ചത്. കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിലാണ് തീരുമാനം.

ഫെബ്രുവരി 20 മുതൽ മാർച്ച് ആറ് വരെയായിരുന്നു ഫൈനൽ റൗണ്ട് പോരാട്ടങ്ങൾ നടത്താൻ നേരത്തെ എഐഎഫ്എഫ് തീരുമാനിച്ചിരുന്നത്. കോവിഡ് സാഹചര്യങ്ങൾ മാറുന്നതിനനുസരിച്ച് ഫെബ്രുവരി മൂന്നാം വാരത്തിൽ പുതിയ തീയതി സംബന്ധിച്ച് തീരുമാനം എടുക്കുമെന്ന് ഇന്ത്യൻ ഫുട്ബോൾ അധികൃതർ ഇറക്കിയ വാർത്താക്കുറിപ്പിൽ വ്യക്തമാക്കി.