മഞ്ചേരി: സന്തോഷ് ട്രോഫി ഫുട്‌ബോൾ സെമിയിൽ കർണാടകയ്‌ക്കെതിരെ (ഗലൃമഹമ ്‌ െഗമൃിമമേസമ) കേരളത്തിന്റെ ഗോൾമഴ. ആദ്യപകുതിയിൽ 4-1ന് കേരളം ലീഡ് ചെയ്യുകയാണ്. 24-ാം മിനുറ്റിൽ നായകൻ സുധീർ കോട്ടികെലയിലൂടെ കർണാടകയാണ് ആദ്യ മുന്നിലെത്തിയതെങ്കിൽ സൂപ്പർസബ് ജസിന്റെ ഹാട്രിക്കടക്കം നാല് ഗോൾ മടക്കി കേരളം തിരിച്ചുവരികയായിരുന്നു. ഷിഖിലാണ് മറ്റൊരു ഗോൾ നേടിയത്.

30-ാം മിനുറ്റിൽ പകരക്കാരനായി മൈതാനത്തിറങ്ങിയ ജസിൻ 10 മിനുറ്റിനിടെ ഹാട്രിക് പൂർത്തിയാക്കി. 34, 41, 44 മിനുറ്റുകളിൽ വലകുലുക്കി. ആദ്യ മിനുറ്റുകളിൽ അവസരങ്ങൾ കളഞ്ഞുകിളിച്ച ശേഷം കാണികളെ ത്രസിപ്പിച്ച് തിരിച്ചുവരികയായിരുന്നു കേരള ഫുട്‌ബോൾ ടീം. മഞ്ചേരി പയ്യനാട് സ്റ്റേഡിയത്തിൽ നിറഞ്ഞുകവിഞ്ഞ കാണികളെ സാക്ഷിയാക്കിയാണ് ഫൈനൽ യോഗ്യത തേടി കേരളം ഇറങ്ങിയിരിക്കുന്നത്.