- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
എന്റെ പ്രണയം നഷ്ടപെടുത്തിയതിൽ നിത്യ മേനോൻ ഒരിക്കൽ ദുഃഖിക്കും; എനി എന്റെ പിറകെ വന്നാലും ഞാൻ വിവാഹം കഴിക്കില്ല; വീണ്ടും ഫേസ്‌ബുക്ക് കുറിപ്പുമായി സന്തോഷ് വർക്കി
സോഷ്യൽ മീഡിയയിൽ ഏറ്റവും കൂടുതൽ ചർച്ചയായിട്ടുള്ള ഒരു പേരുകളിലൊന്നാണ് സന്തോഷ് വർക്കി.ലാലേട്ടന്റെ ആറാട്ടു സിനിമ ഇറങ്ങിയത് മുതലാണ് സന്തോഷ് വർക്കിയും സോഷ്യൽ മീഡിയയിൽ താരം ആയി മാറുന്നത്. ആറാടുകയാണ് എന്ന വാക്ക് സോഷ്യൽ എംഡിയയിൽ ട്രെൻഡ് ആക്കിയതും സന്തോഷ് വർക്കി എന്ന ഈ താരം തന്നെയാണ്.
താരത്തിന്റെ പല വെളിപ്പെടുത്തലുകളും സോഷ്യൽ മീഡിയയിൽ വലിയ രീതിയിൽ ചർച്ചകൾക്ക് വഴിവെച്ചിരുന്നു.തന്റെ ഫേസ്‌ബുക് പേജ് വഴിയാണ് പല അഭിപ്രായങ്ങളും വെളിപ്പെടുത്തലുകളും പങ്കുവെച്ചുകൊണ്ടിയിരിക്കുന്നത്.അങ്ങനെ ഏറെ ചർച്ചയായ വിഷയമായിരുന്നു സന്തോഷ് വർക്കിക്ക് നടി നിത്യ മേനോനുടുള്ള പ്രണയം.
പല അഭിമുഖങ്ങളിലും താരം ഈ കാര്യം തുറന്നു പറയുകയും അതെല്ലാം തന്നെ സോഷ്യൽ മീഡിയയിൽ വലിയ ചർച്ചകൾക്ക് ഇടയാക്കുകയും ചെയ്തു. പണ്ട് മുതൽ തന്നെ നിത്യ മേനോനെ തനിക് ഇഷ്ടമാണ് എന്നും, പല തവണ സംസാരിക്കുവാൻ ശ്രമിച്ചിട്ടുണ്ട് എന്നും, എന്തിനേറെ പറയുന്നു നിത്യ മേനോന്റെ വീട്ടിൽ വരെ ചെല്ലുകയും കല്യാണം ആലോചിക്കുകയും ചെയ്തിട്ടുണ്ടെന്നുവരെ സന്തോഷ് വെളിപ്പെടുത്തിയിരുന്നു.
ഒരു ഇടവേളക്ക് ശേഷം ഇപ്പോഴിത വീണ്ടും ഫേസ്‌ബുക്ക് കുറിപ്പുമായി രംഗത്തെത്തിയിരിക്കുയാണ് സന്തോഷ്.നിത്യ മേനോനെ കല്യാണം കഴിക്കണം എന്ന തീരുമാനത്തിൽ താൻ പിന്മാറുകയാണ് എന്നാണ് താരം ഇപ്പോൾ പങ്കുവെച്ചിരിക്കുന്നത്. നിത്യ മേനോൻ തന്നെ ഇനിയും തന്റെ പിന്നാലെ വന്നാൽ പോലും തനിക്ക് നിത്യയെ കല്യാണം കഴിക്കണ്ട എന്നും നിത്യ ഒരു ഹൃദയം ഇല്ലാത്തയാൾ ആണെന്നും താരം തന്റെ ഫേസ്‌ബുക് കുറിപ്പിലൂടെ വ്യക്തമാക്കി.
കുറച്ചെങ്കിലും കനിവ് ഉണ്ടായിരുന്നെങ്കിൽ എനിക്ക് ഫോൺ നമ്ബർ എങ്കിലും തരുവാൻ ശ്രമിച്ചേനെ എന്നും അതിനാൽ ഇങ്ങനെ ഒരാളെ താൻ വിവാഹം കഴിക്കുവാൻ ആഗ്രഹിക്കുന്നില്ല എന്നും താരം കൂട്ടിച്ചേർത്തു. ഒരിക്കൽ നിത്യ തന്റെ സത്യമായ പ്രണയം നഷ്ടപെടുത്തിയതിൽ ദുഃഖിക്കും എന്നും താരം തന്റെ വാക്കുകളിൽ കൂട്ടിച്ചേർത്തു.