തിരുവനന്തപുരം: തിരുവനന്തപുരം ജില്ലയിലെ തദ്ദേശീയ സ്വയംഭരണ സ്ഥാപനങ്ങൾ, ആരോഗ്യകേരളം തിരവനന്തപുരം, ശ്രീ മൂലം ക്ലബ്, വൈസ്മൻ ഇന്റർനാഷണൽ തിരുവനന്തപുരം ഹീൽടോപ്പ് എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ ലോക സാന്ത്വന പിരചരണ ദിനമായ ഒക്ടോബർ 11 ശനിയാഴ്ച രാവിലെ ഒൻപത് മണിക്ക് സാന്ത്വനസംഗമം തിരുവനന്തപുരം സത്യൻ സ്മാരക ഹാളിൽ സംഘടിപ്പിക്കുന്നു. ആരോഗ്യകേരളം ജില്ലാ പ്രോഗ്രാം മാനേജർ ഡോ. ബി ഉണ്ണികൃഷ്ണൻ സ്വാഗതം ആശംസിക്കുന്ന ചടങ്ങിൽ ആരോഗ്യകേരളം സ്‌റ്റേറ്റ് പ്രോഗ്രാം മാനേജർ ഡോ എൻ ശ്രീധർ അദ്ധ്യക്ഷത വഹിക്കുന്നതാണ്. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് റുഫസ് ഡാനിയേൽ ഉദ്ഘാടനം ചെയ്യുന്നതാണ്. എം സുബൈദ ടീച്ചർ മുഖ്യ പ്രഭാഷണം നടത്തുന്നതാണ്. ജില്ലാ കോ-ഓർഡിനേറ്റർ റോയ് ജോസ് തിരുവനന്തപുരം സാന്ത്വന പരിചരണ റിപ്പോർട്ട് അവതരിപ്പിക്കുന്നതാണ്. ചലച്ചിത്ര താരം ബൈജു സാന്ത്വന ദീപം കൊളുത്തി സന്ദേശം കൈമാറുന്നതാണ്. മജീഷ്യൻ ജിജു പുന്നമൂട് മായാജാൽ 2014 നടത്തുന്നതാണ്. സമാപന സന്ദേശം ബഹുമാനപ്പെട്ട മേയർ കെ ചന്ദ്രിക നൽകുന്നതാണ്. വിവിധ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലെ 100 രോഗികൾ, പാലിയേറ്റീവ് നഴ്‌സുമാർ, സന്നദ്ധ പ്രവർത്തകർ, ക്ലബ് ഭാരവാഹികൾ എന്നിവർ സംബന്ധിക്കുന്നതാണ്. മൂലം ക്ലബ് 100 രോഗികൾക്ക് ഭക്ഷ്യ കിറ്റുകൾ കൈമാറുന്നതാണ്. പ്രോഗ്രാമിന് ശേഷം കിടപ്പിലായ രോഗികൾക്കായി വൈസ്മാൻ ഇന്റർനാഷണൽ തിരുവനന്തപുരം ഹീൽടോപ്പ് രോഗികൾക്കായുള്ള സംഭാവന കൈമാറുന്നതുമാണ്.