- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സാന്ത്വനം 2016ന് മെൽബണിൽ തുടക്കം; ഉദ്ഘാടനം നിർവഹിച്ച് കേസി മേയർ സാം അസീസ്
മെൽബൺ: 'കാരുണ്യത്തിന്റെ കൈക്കുമ്പിൾ നിങ്ങളിലൂടെ' പദ്ധതി പ്രകാരം ഓസ്‌ട്രേലിയായിൽ വിവിധ പ്രദേശങ്ങളിൽ അരങ്ങേറിയ സാന്ത്വനം 2016ന്റെ ഉത്ഘാടനം മെൽബണിൽ കേസി കൗൺസിൽ മേയർ സാം അസ്സീസ് നിർവഹിച്ചു.ഹിൽക്രെസ്റ്റ് ക്രിസ്ത്യൻ കോളേജിന്റെ തീയറ്ററിൽ നടന്ന പ്പ്രൗഡ ഗംഭീരമായ ചടങ്ങിൽ മെൽബണിലെ സാമൂഹ്യ സാംസ്‌കാരിക രംഗങ്ങളിലെ പ്രമുഖർ, വിവിധ അസോസിയേഷൻ ഭ
മെൽബൺ: 'കാരുണ്യത്തിന്റെ കൈക്കുമ്പിൾ നിങ്ങളിലൂടെ' പദ്ധതി പ്രകാരം ഓസ്‌ട്രേലിയായിൽ വിവിധ പ്രദേശങ്ങളിൽ അരങ്ങേറിയ സാന്ത്വനം 2016ന്റെ ഉത്ഘാടനം മെൽബണിൽ കേസി കൗൺസിൽ മേയർ സാം അസ്സീസ് നിർവഹിച്ചു.
ഹിൽക്രെസ്റ്റ് ക്രിസ്ത്യൻ കോളേജിന്റെ തീയറ്ററിൽ നടന്ന പ്പ്രൗഡ ഗംഭീരമായ ചടങ്ങിൽ മെൽബണിലെ സാമൂഹ്യ സാംസ്‌കാരിക രംഗങ്ങളിലെ പ്രമുഖർ, വിവിധ അസോസിയേഷൻ ഭാരവാഹികൾ, മതമേലധ്യക്ഷന്മാർ, ബിസിനസ് രംഗത്തെ പ്രമുഖർ എന്നിവരടങ്ങിയ ഒരു നീണ്ട നിര എത്തിയിരുന്നു. അവയവ ദാനത്തിന്റെ ആത്മീയ ഗുരു ഫാ. ഡേവിസ് ചിറമേലും പിന്നണി ഗായകൻ ഫ്രാങ്കോയും, ഗായിക റീത്തു തോമസും വിശിഷ്ടാഥിതികളായിരുന്നു.
ഇന്ത്യയുടെ റിപബ്ലിക് ദിനാഘോഷവും ഓസ്‌ട്രേലിയ ഡേയും ഏകോപിപ്പിച്ചുകൊണ്ടുള്ള ഇന്ത്യൻ ദേശീയതയുടെ പ്രതീകം വിളിച്ചോതുന്ന നൃത്തത്തോടുകൂടി ചടങ്ങുകൾ ആരംഭിച്ചു. പ്രസിഡന്റ് ജോസ് എം ജോർജ് അദ്ധ്യക്ഷനായിരുന്നു.
തുടർന്ന് അവയവദാനത്തിന്റെ മഹിമ വിളിച്ചോതുന്ന ഫാ. ഡേവിസ് ചിറമേലിന്റെ പ്രസംഗം നർമ്മ ഭാവന കൊണ്ട് ജനങ്ങളെ പിടിച്ചിരുത്തി. അവയവ ദാനത്തെക്കുറിച്ചുള്ള ബോധവല്ക്കരണം കാണികൾക്ക് ഒരു പുത്തൻ അനുഭൂതി ഉളവാക്കി. ഇതിന്റെ പ്രചോദനം ഉൾക്കൊണ്ടുകൊണ്ട് ഓസ്ട്രലിയൻ ഓർഗൻ ലൈഫിന്റെ ധാരാളം അനുമതി പത്രങ്ങൾ ആളുകൾ ഒപ്പിട്ടു നല്കി.
സ്‌നേഹിക്കുന്ന ഹൃദയങ്ങളിൽ തന്റെ സ്വര മാധുര്യം കൊണ്ട് പ്രണയത്തിന്റെ മധുരം പകർനു നല്കാൻ കഴിവുള്ള, ചുരുങ്ങിയ കാലം കൊണ്ട് യുവ ഹൃദയങ്ങളുടെ ഹരമായി മാറിയ ഗായകൻ ഫ്രാങ്കോയും ടീമും നയിച്ച ഗാനമേളയിൽ കാണികൾ ആടിയും പാടിയും ആസ്വദിച്ചു. െ്രെബൻ പെയിന്റെർ എംപി പരിപാടിയിൽ മുഖ്യാതിഥി ആയിരുന്നു.
കാരുണ്യത്തിന്റെ തന്ത്രികളിൽ മീട്ടുന്ന ഏറ്റവും വലിയ കാവ്യത്തിന്റെ ആവിഷ്‌ക്കാരമാണ്‌ന് ഫാ.ഡേവിസ് ചിറമേൽ തന്റെ ജീവിതം കൊണ്ട് അന്ന്വര്തമാക്കിയിട്ടുള്ളതെന്നും, സ്‌നേഹത്തിന്റെ വിശദീകരണമായി, സ്‌നേഹത്തിന്റെ ആലംബമായി ഫാദർ ചിറമേൽ, ഇനിയും സ്‌നേഹനിലാവ് പകര്ത്തി നമ്മുടെ സമൂഹത്തെ ഉണര്തട്ടെ എന്നും, ഓഐസിസി ദേശീയ ജനറൽ സെക്രട്ടറി ജോർജ് തോമസ് തന്റെ സ്വാഗത പ്രസംഗത്തിൽ പറഞ്ഞു. ജോജി മാളിയേക്കൽ നന്ദി രേഖപ്പെടുത്തി. ചടങ്ങുകൾക്ക് ജിബി ഫ്രാങ്ക്‌ലിൻ, സ്റ്റിനോ സ്‌റീഫൻ, ഷാജി പുല്ലൻ, ജിനോ പീറ്റർ, ബെന്നി കൊടാമുള്ളിൽ, ഗിരിഷ് പിള്ള, മനോജ് ഭരത് എന്നിവർ നേതൃത്വം നല്കി.