രുപാട് മനസ്സുകൾക്ക് ആശ്വാസമായി മാറിയ സാന്ത്വനംകുവൈറ്റിനെ ഇപ്പോഴും ഒട്ടനവധി പേർ നെഞ്ചൊട് ചേർത്ത്പിടിക്കുന്നതിന് കാരണം മറ്റൊന്നുമല്ല കഴിഞ്ഞ 16 വർഷങ്ങളായ്ഭാഷ - ദേശ വത്യാസമില്ലാതെ വേദനിക്കുന്ന മനുഷ്യരിൽ മാത്രംശ്രദ്ധ കേന്ദ്രീകരിച്ച് പതിനായിര ങ്ങൾക്ക് സ്വാന്ത്വനമാകുന്നതുകൊണ്ടു മാത്രമാണ്. കഴിഞ്ഞ 16 വർഷങ്ങളിലായി 8.6കോടിയിലേറെ രൂപയുടെ സഹായം അർഹതപ്പെട്ടവരിലേക്കുസാന്ത്വനം കുവൈറ്റിന് എത്തിക്കുവാനായി.

ആധികളുടെയും വ്യാധികളുടെയും ലോകത്ത് നിന്ന് ജീവിതത്തെഅത്രമേൽ മധുരമായ് പുഞ്ചിരിയോടെ ചേർത്ത് പിടിക്കുന്നതിന്കാരണം വേദനിക്കുന്ന മനസ്സുകളിൽ സ്‌നേഹവും അനുതാപവുംനിറച്ച ഹൃദയവിശുദ്ധി നേടിയ ഈ പ്രവാസി കൂട്ടായ്മയുടെ
പ്രവർത്തനമാണ്.

3000 ൽ അധികം അംഗങ്ങളും 56 ഓളം മുഴുവൻസമയപ്രവർത്തകരുമുള്ള ഈ സംഘടന ഈ വർഷം ഒൻപത് മാസത്തെപ്രവർത്തനം കൊണ്ട് 732 രോഗികൾക്കായ് 65,89,168 രൂപവിതരണം ചെയ്തതായി സാന്ത്വനം വാർത്താകുറിപ്പിൽ അറിയിച്ചു.ഇതിൽ മാസം 5000 രുപ ഒരു പെൻഷൻ പ്ലാൻ എന്ന നിലയിൽകിടക്കയിൽ ജീവിതം തള്ളിനീക്കുന്ന നിത്യവർത്തിക്ക്നിവൃത്തി യില്ലാത്ത 45 രോഗികൾക്കായ് നൽകിവരുന്നു. കൂടാതെചില പ്രത്യേക സാഹചര്യങ്ങളാലും രോഗങ്ങളാലും മറ്റും നാട്ടിൽപോകുവാൻ കഴിയാതെ വരുന്ന പ്രവാസി സഹോദരങ്ങൾക്കും ഒരു
കൈത്താങ്ങായി സാന്ത്വനം പ്രവർത്തിച്ചു വരുന്നു. ഓരോവർഷവും കേരളത്തിലുടനീളം ലക്ഷക്കണക്കിന് രൂപയുടെ പ്രത്യേകകർമ്മപദ്ധതികൾ ഏറ്റെടുത്തു നടപ്പിലാക്കി വരുന്നത് ശ്രദ്ധേയമാണ്.

മുൻ വർഷങ്ങളെപ്പോലെ അനാഥർക്കും ഒറ്റപ്പെട്ടു പോയവർക്കുംഒപ്പമായിരുന്നു സാന്ത്വനം ഓണം ആഘോഷിച്ചത് വയനാട്ടിലെബാബുവലി ഗവൺമെന്റ് യൂ പി സ്‌കൂളിലെ സാമൂഹ്യമായും സാമ്പത്തികമായും പിന്നോക്കം നിൽക്കുന്ന നൂറ് കുട്ടികൾക്ക്ഓണകിറ്റ് നൽകി, ഇടുക്കി ജില്ലയിലെ പശുപ്പാറയിലെ തോട്ടംതൊഴിലാളികളുടെ മക്കൾക്ക് ഓണകിറ്റ് വിതരണം ചെയ്തു. തിരുവനന്തപുരത്ത് പ്രവർത്തിക്കുന്ന മാനസിക വെല്ലുവിളിനേരിടുന്ന കുട്ടികളെ പരിചരിക്കുന്ന സി എച്ച് മുഹമ്മദ് കോയാമൊമ്മാറിയൽ സ്റ്റേറ്റ് ഇൻസ്റ്റിറ്റ്യൂട്ടുമായി ചേർന്ന് അവിടുത്തെ അന്തേവാസികൾക്കായ് ഓണാഘോഷം സംഘടിപ്പിച്ചു.

തൃശൂരിൽപ്രവർത്തിക്കുന്ന മാനസിക പരിപാലന കേന്ദ്രത്തിലെ 500 ഓളംരോഗികൾക്ക് ഓണസദ്യ കൂടാതെ തൃശൂരിലെ തന്നെ ഗാന്ധിഗ്രാംഹോസ്പിറ്റൽ ഓഫ് ഡർമറ്റോളജിയിലെ 170 രോഗികൾക്കുള്ളഓണസദ്യ, മംഗ്ലൂർ സിയോൺ ആശ്രമം, അമരവിള കാരുണ്യ
റെസിഡൻഷ്യൽ സ്‌കൂൾ എന്നിവിടങ്ങളിലും ഓണം ആഘോഷിച്ച്സാന്ത്വനം വത്യസ്തമായി.