- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
32 തവണ സന്തോഷ് ട്രോഫി നേടി റിക്കാർഡിട്ട് ബംഗാൾ; ഗോവയെ തോൽപ്പിച്ചത് എതിരില്ലാത്ത ഒരു ഗോളിന്; എക്സ്ട്രാ ടൈമിലേക്കു നീണ്ട കളിയിൽ മൻവീർ സിങ്ങ് വിജയഗോൾ നേടിയത് അവസാന നിമിഷം
പനാജി: എഴുത്തിയൊന്നാമതു സന്തോഷ് ട്രോഫി കിരീടം ബംഗാൾ സ്വന്തമാക്കി. ബംബോലിമിലെ ജിഎംസി സ്റ്റേഡിയത്തിൽ നടന്ന ഫൈനലിൽ ഗോവയെ ഒരു ഗോളിനു തോൽപ്പിച്ചാണ് ബംഗാൾ ടീം ട്രോഫിയിൽ മുത്തമിട്ടത്. അധികസമയത്തിന്റെ അവസാന നിമിഷമായിരുന്നു വിജയഗോൾ പിറന്നത്. മൻവീർ സിങ്ങാണ് (120) ഗോൾ നേടിയത്. ആറു വർഷത്തെ ഇടവേളയ്ക്കു ശേഷമാണ് സന്തോഷ് ട്രോഫി ബംഗാളിലേക്കു മടങ്ങിയെത്തുന്നത്. 32 ാം വട്ടവും കിരീടം നേടി ബംഗാൾ ടീം റിക്കാർഡ് സ്ഥാപിക്കുകയും ചെയ്തു. ആറാം തവണ ചാമ്പ്യന്മാരാവുകയെന്ന് ഉറപ്പിച്ചായിരുന്നു ഗോവയുടെ പ്രകടനം. എന്നാൽ, പേരിലെ പെരുമ നിലനിർത്താൻ ബംഗാളും ശ്രമിച്ചപ്പോൾ മൽസരം കടുത്തു. 90 മിനിറ്റ് കളം നിറഞ്ഞു കളിച്ചിട്ടും ഇരുപക്ഷത്തും ഗോൾ പിറന്നില്ല. ഒടുവിൽ അധികസമയം അവസാനിക്കാൻ നിമിഷങ്ങൾ മാത്രം ബാക്കി നിൽക്കെ മൻവീർ ഗോൾ നേടുകയായിരുന്നു. രണ്ട് പതിറ്റാണ്ടിന് ശേഷം സ്വന്തം മണ്ണിൽ നടക്കുന്ന ടൂർണമെന്റിൽ കിരീടം ഉയർത്താമെന്ന പ്രതീക്ഷയിലായിരുന്നു ഗോവ. സെമിയിലെ വിജയത്തിനു സഡ്ഡൻ ഡെത്തിന്റെ ഭാഗ്യം വേണ്ടി വന്നെങ്കിലും ഗ്രൂപ്പ് എയിൽ മൂന്ന
പനാജി: എഴുത്തിയൊന്നാമതു സന്തോഷ് ട്രോഫി കിരീടം ബംഗാൾ സ്വന്തമാക്കി. ബംബോലിമിലെ ജിഎംസി സ്റ്റേഡിയത്തിൽ നടന്ന ഫൈനലിൽ ഗോവയെ ഒരു ഗോളിനു തോൽപ്പിച്ചാണ് ബംഗാൾ ടീം ട്രോഫിയിൽ മുത്തമിട്ടത്. അധികസമയത്തിന്റെ അവസാന നിമിഷമായിരുന്നു വിജയഗോൾ പിറന്നത്. മൻവീർ സിങ്ങാണ് (120) ഗോൾ നേടിയത്. ആറു വർഷത്തെ ഇടവേളയ്ക്കു ശേഷമാണ് സന്തോഷ് ട്രോഫി ബംഗാളിലേക്കു മടങ്ങിയെത്തുന്നത്. 32 ാം വട്ടവും കിരീടം നേടി ബംഗാൾ ടീം റിക്കാർഡ് സ്ഥാപിക്കുകയും ചെയ്തു.
ആറാം തവണ ചാമ്പ്യന്മാരാവുകയെന്ന് ഉറപ്പിച്ചായിരുന്നു ഗോവയുടെ പ്രകടനം. എന്നാൽ, പേരിലെ പെരുമ നിലനിർത്താൻ ബംഗാളും ശ്രമിച്ചപ്പോൾ മൽസരം കടുത്തു. 90 മിനിറ്റ് കളം നിറഞ്ഞു കളിച്ചിട്ടും ഇരുപക്ഷത്തും ഗോൾ പിറന്നില്ല. ഒടുവിൽ അധികസമയം അവസാനിക്കാൻ നിമിഷങ്ങൾ മാത്രം ബാക്കി നിൽക്കെ മൻവീർ ഗോൾ നേടുകയായിരുന്നു.
രണ്ട് പതിറ്റാണ്ടിന് ശേഷം സ്വന്തം മണ്ണിൽ നടക്കുന്ന ടൂർണമെന്റിൽ കിരീടം ഉയർത്താമെന്ന പ്രതീക്ഷയിലായിരുന്നു ഗോവ. സെമിയിലെ വിജയത്തിനു സഡ്ഡൻ ഡെത്തിന്റെ ഭാഗ്യം വേണ്ടി വന്നെങ്കിലും ഗ്രൂപ്പ് എയിൽ മൂന്ന് ജയവും ഒരു സമനിലയുമായി തോൽവി അറിയാതെ ആയിരുന്നു ബംഗാളിന്റെ മുന്നേറ്റം . ഗോവയാവട്ടെ ഓരോ മത്സരം പിന്നിടുമ്പോഴും പ്രകടനം മെച്ചപ്പെട്ടുത്തുകയായിരുന്നു. ഗ്രൂപ്പ് ചാംപ്യന്മാരായ കേരളത്തെ ഒന്നിന് എതിരെ രണ്ട് ഗോളിന് തോൽപ്പിച്ചാണ് അവസാന രണ്ടിൽ അവർ സ്ഥാനം പിടിച്ചത്.
2009 ൽ ചെന്നൈയിൽ ബംഗാളിനെ ടൈ ബ്രേക്കറിൽ പരാജയപ്പെടുത്തി ചാംപ്യന്മാരായ ശേഷം ഫൈനലിൽ എത്താൻ ഗോവയ്ക്ക് സാധിച്ചിരുന്നില്ല. 2011 ൽ അസമിൽ നടന്ന സന്തോഷ് ട്രോഫിയിൽ മണിപ്പൂരിനെ കീഴടക്കിയായിരുന്നു അവസാനമായി ബംഗാൾ കിരീടം നേടിയത്.