മലപ്പുറം: രാജസ്ഥാനെ എതിരില്ലാത്ത മൂന്നു ഗോളുകൾക്ക് കീഴടക്കി പശ്ചിമ ബംഗാൾ സന്തോഷ് ട്രോഫി ഫുട്ബോൾ ടൂർണമെന്റിന്റെ സെമിയിൽ. ഇതോടെ കേരളവും ബംഗാളും ഗ്രൂപ്പ് എയിൽ നിന്ന് സെമിയിൽ കടക്കുന്ന ടീമുകളായി. 29-ന് നടക്കുന്ന രണ്ടാം സെമിയിൽ ബംഗാൾ ഗ്രൂപ്പ് ബിയിലെ ഒന്നാം സ്ഥാനക്കാരെ നേരിടും.

ബംഗാളിനായി ഫർദിൻ അലി മൊല്ല ഇരട്ട ഗോളുമായി തിളങ്ങി. സുജിത് സിങ്ങാണ് മറ്റൊരു സ്‌കോറർ.ഗോൾരഹിതമായ ആദ്യപകുതിക്ക് ശേഷം രണ്ടാം പകുതിയിലായിരുന്നു മൂന്ന് ഗോളുകളും.
ബംഗാളിന്റെ ജയത്തോടെ മേഘാലയ സെമി കാണാതെ പുറത്തായി.

കളിയുടെ തുടക്കം മുതൽ തന്നെ ആക്രമണ ഫുട്ബോളാണ് ബംഗാൾ പുറത്തെടുത്തത്. ബംഗാൾ താരങ്ങളായ സുജിത് സിങ്, ദിലിപ് ഒർവാൻ തുടങ്ങിയവർക്ക് ആദ്യ പകുതിയിൽ മികച്ച അവസരങ്ങൾ ലഭിച്ചെങ്കിലും മുതലാക്കാനായില്ല.

ആദ്യ പകുതിയിൽ ബംഗാളിന്റെ ആക്രമണമാണ് കോട്ടപ്പടി സ്റ്റേഡിയം സാക്ഷിയായത്. നാലാം മിനുട്ടിൽ ബംഗാളിന് ആദ്യ അവസരം ലഭിച്ചു. കോർണർ കിക്കിൽ നിന്ന് ലഭിച്ച അവസരം സുജിത് സിങ് ഗോളിന് ശ്രമിച്ചെങ്കിലും പുറത്തേക്ക് പോയി. തുടർന്നും രാജസ്ഥാൻ ഗോൾപോസ്റ്റ് ലക്ഷ്യമാക്കി ബംഗാൾ അറ്റാക്കിങ് നടത്തെയെങ്കിലും ഗോൾ നേടാൻ സാധിച്ചില്ല. 39 ാം മിനുട്ടിൽ ബംഗാളിന് അടുത്ത അവസരം ലഭിച്ചു. ശ്രികുമാർ കർജെ നൽകിയ ക്രോസ് സുജിത് സിങ് നഷ്ടപ്പെടുത്തി.

41 ാം മിനുട്ടിൽ ബംഗാളിന് വീണ്ടും അവസരം ലഭിച്ചു. ഇടതു വിങ്ങിൽ നിന്ന് തന്മോയ് ഗോഷ് നൽകിയ ക്രോസ് ദിലിപ് ഒർവാൻ പുറത്തേക്ക് അടിച്ചു. ആദ്യ പകുതി അധിക സമയത്തിലേക്ക് നീങ്ങിയ സമയത്ത് ബംഗാളിന് അടുത്ത മത്സരം ലഭിച്ചു. വലത് വിങ്ങിൽ നിന്ന് ജയ്ബസ് നൽകിയ പാസ് ഫർദിൻ അലി മൊല്ല ഒരു ഹാഫ് വോളിക്ക് ശ്രമിച്ചെങ്കിലും പുറത്തേക്ക് പോയി. ഇതോടെ മേഘാലയ ചാമ്പ്യൻഷിപ്പിൽ നിന്ന് സെമി കാണാതെ പുറത്തായി.

ഒടുവിൽ രണ്ടാം പകുതിയുടെ തുടക്കത്തിൽ തന്നെ ബംഗാൾ മുന്നിലെത്തി. 46 ാം മിനുട്ടിൽ ബംഗാൾ ലീഡ് എടുത്തു. ബോക്സിനകത്ത് ദിലിപ് ഒർവാനെ രാജസ്ഥാൻ താരം ലക്ഷ്യ ഗർഷ വീഴ്‌ത്തിയതിന് ലഭിച്ച പെനാൽറ്റി ലക്ഷ്യത്തിലെത്തിച്ച് ഫർദിൻ അലി മൊല്ല 48-ാം മിനിറ്റിൽ ടീമിനെ മുന്നിലെത്തിച്ചു.

46 ാം മിനുട്ടിൽ ദിലിപ് ഒർവാനെ ബോക്സിന് അകത്തു നിന്ന് രാജസ്ഥാൻ പ്രതിരോധ താരം ലക്ഷ്യ ഗർഷ വീഴ്‌ത്തിയതിനാണ് പെനാൽറ്റി വിധിച്ചത്. 48 ാം മിനുട്ടിൽ ഫർദിൻ അലി മൊല്ല ഗോളാക്കി മാറ്റി. 60 ാം മിനുട്ടിൽ ലീഡ് രണ്ടാക്കി ഉയർത്തി. സുജിത്ത് സിങ്ങിന്റെ ഒരു ഗോൾ ശ്രമത്തിൽ നിന്നായിരുന്നു ഗോൾ. സുജിത്തിന്റെ ഷോട്ട് രാജസ്ഥാൻ ഗോൾകീപ്പർ തട്ടിയറ്റുകയായിരുന്നു. എന്നാൽ റീബൗണ്ട് വന്ന പന്ത് ഫർദിൻ വലയിലെത്തിക്കുകയായിരുന്നു. 81 ാം മിനുട്ടിൽ ലീഡ് മൂന്നാക്കി ഉയർത്തി. ബോക്സിന് പുറത്തുനിന്ന് സുജിത് സിങ്ങിന്റെ ഇടംകാലൻ ഷോട്ട് ആണ് ഗോളായിമാറിയത്.