മലപ്പുറം: കോവിഡ് മൂലം നീട്ടിവച്ച സന്തോഷ് ട്രോഫി ഫുട്‌ബോൾ മത്സരങ്ങൾ ഏപ്രിൽ 15 ന് മലപ്പുറത്തു തുടങ്ങും.കോവിഡ് മൂലം മാറ്റിവെച്ച സന്തോഷ് ട്രോഫി ഫുട്ബാൾ ടൂർണമെന്റ് ഏപ്രിൽ 15 മുതൽ മെയ്‌ ആറുവരെ നടക്കുമെന്ന് കായിക മന്ത്രി വി. അബ്ദുറഹ്മാൻ അറിയിച്ചു

മഞ്ചേരി പയ്യനാട് സ്റ്റേഡിയം, കോട്ടപ്പടി സ്റ്റേഡിയം എന്നിവയാണു വേദികൾ.മഞ്ചേരി പയ്യനാട് സ്‌റ്റേഡിയത്തിൽ രാത്രി എട്ടോടെയാണ് മത്സരങ്ങൾ തുടങ്ങുക. കോട്ടപ്പടി സ്‌റ്റേഡിയത്തിൽ വൈകീട്ട് അഞ്ചുമുതൽ 6.30 വരെ മത്സരങ്ങൾ അരങ്ങേറും.

ഈ മാസം തുടങ്ങി മാർച്ച് ആദ്യവാരത്തിൽ അവസാനിക്കുന്ന രീതിയിൽ ടൂർണമെന്റ് സംഘടിപ്പിക്കാനാണു നേരത്തേ തീരുമാനിച്ചിരുന്നത്.