- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ട്രെയിൻ മാർഗം ഡൽഹിയിലെത്തി അവിടെ നിന്ന് നേപ്പാൾ വഴി രക്ഷപ്പെടാൻ സാധ്യത; തിരുവനന്തപുരത്തുകാരനായ കൂട്ടുകാരന് സനു മോഹനെ കുറിച്ച് ഒരു അറിവുമില്ല; വൈഗയെ ഇല്ലായ്മ ചെയ്ത് മുങ്ങിയ അച്ഛനെ കുറിച്ച് ഒരു തുമ്പും കിട്ടാത്ത നിരാശയിൽ അന്വേഷണം; മുട്ടാർ പുഴയിൽ ദുരൂഹത തുടരുമ്പോൾ
കാക്കനാട്: മുട്ടാർ പുഴയിൽ 13 വയസ്സുകാരി വൈഗയെ മരിച്ച നിലയിൽ കിട്ടിയതിനൊപ്പം കാണാതായ പിതാവ് സനു മോഹൻ രാജ്യം വിട്ടെന്ന നിഗമനത്തിൽ പൊലീസ്. ട്രെയിൻ മാർഗം ഡൽഹിയിലെത്തി അവിടെ നിന്ന് നേപ്പാൾ വഴി രക്ഷപ്പെടാനുള്ള സാധ്യതയും അന്വേഷണ സംഘം പരിശോധിക്കുന്നുണ്ട്. സനുവിന്റെ അടുത്ത സുഹൃത്തായ തിരുവനന്തപുരം സ്വദേശിയെ ചോദ്യം ചെയ്തെങ്കിലും കേസിന് സഹായകമായ വിവരങ്ങളൊന്നും ലഭിച്ചില്ല. ഇതോടെ സനു മോഹന് എന്തു സംഭവിച്ചുവെന്നതിൽ ആർക്കും ഒരു വ്യക്തതയുമില്ല.
സനു മോഹന്റെ പാസ്പോർട്ട് പൊലീസ് പിടിച്ചെടുത്തതിനാൽ വിദേശത്ത് വ്യാജ പാസ്പോർട്ട് ഉപയോഗിച്ച് രക്ഷപ്പെട്ടോയെന്നാണ് സംശയിക്കുന്നത്. അങ്ങനെയെങ്കിൽ അന്വേഷണം വഴിമുട്ടും. സുകുമാരക്കുറുപ്പിന് സമാനമായ തിരോധാനമായി ഇതും മാറും. സനുവിന്റെ സുഹൃത്തിൽ നിന്ന് നിർണ്ണായക വിവരം കിട്ടുമെന്നായിരുന്നു പ്രതീക്ഷ. ഇദ്ദേഹത്തിന്റെ ഫോൺ കോളുകൾ സൈബർ സെല്ലിന്റെ സഹായത്തോടെ പരിശോധിച്ചെങ്കിലും കേസുമായി ബന്ധപ്പെട്ട തെളിവുകളൊന്നുംതന്നെ അന്വേഷണ സംഘത്തിന് ലഭിച്ചിട്ടില്ല. അടുത്ത കാലത്തൊന്നും സനു മോഹൻ താനുമായി ബന്ധപ്പെട്ടിട്ടില്ലെന്നായിരുന്നു തിരുവനന്തപുരത്തെത്തി ചോദ്യം ചെയ്തപ്പോൾ സുഹൃത്ത് മൊഴി നൽകിയത്.
കേസുമായി ബന്ധപ്പെട്ട് തമിഴ്‌നാട്ടിലുള്ള രണ്ടാമത്തെ സംഘത്തി?െന്റയും അന്വേഷണം പുരോഗമിക്കുന്നുണ്ട്. കോയമ്പത്തൂർ കേന്ദ്രീകരിച്ചാണ് ഈ സംഘം അന്വേഷണം നടത്തുന്നത്. ഇയാൾക്കുവേണ്ടി ലുക്കൗട്ട്? പുറപ്പെടുവിച്ചിട്ടുണ്ട്. സനുമോഹന് അഞ്ചുവർഷത്തിലധികമായി സ്വന്തം കുടുംബവുമായി ബന്ധമുണ്ടായിരുന്നില്ലെന്ന് പൊലീസ് വ്യക്തമാക്കിയിട്ടുണ്ട്?. പുണെയിൽ ബിസിനസ് നടത്തിയിരുന്ന ഇയാൾ തിരിച്ചെത്തിയശേഷം കങ്ങരപ്പടിയിൽ ഭാര്യ രമ്യയുടെ പേരിൽ വാങ്ങിയ ഫ്‌ളാറ്റിലായിരുന്നു താമസം. പിന്നീട് ഭാര്യയുടെ ബന്ധുക്കളുമായി മാത്രമായിരുന്നു അടുപ്പം. അച്ഛന്റെ മരണത്തിന് പോലും വീട്ടിൽ പോയില്ല. എന്നാൽ അടുത്ത കാലത്ത് അടുപ്പം ഉണ്ടാക്കാനും ശ്രമിച്ചു.
നിരവധി കുറ്റകൃത്യങ്ങളിൽ മഹാരാഷ്ട്ര പൊലീസുൾപ്പെടെ തേടുന്നയാൾ ആണ് സനു മോഹൻ്. സനു മോഹനെയും വൈഗയെയും കാണാതാവുന്നത് മാർച്ച് 21-ന് രാത്രിയാണ്. പിറ്റേ ദിവസം ഉച്ചയോടെ വൈഗയുടെ മൃതദേഹം കളമശ്ശേരി മുട്ടാർ പുഴയിൽനിന്ന് കണ്ടെത്തുകയും സനുവും സഞ്ചരിച്ച കാറും അപ്രത്യക്ഷമാവുകയും ചെയ്തിരുന്നു. സനു മോഹനു വേണ്ടി പൊലീസ് ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചത് വെള്ളിയാഴ്ചയാണ്. ഇതിനുശേഷമാണ് റെയിൽവേ സ്റ്റേഷൻ, വിമാനത്താവളം തുടങ്ങിയ സ്ഥലങ്ങളിൽ ഇയാളുടെ ചിത്രം പതിക്കുകയും ഉദ്യോഗസ്ഥർക്ക് ജാഗ്രതാ നിർദ്ദേശം നൽകുകയും ചെയ്യുന്നത്.
കഴിഞ്ഞ മാസം 21നാണ് സനു മോഹനെയും മകൾ വൈഗയെയും കാണാതാകുന്നത്. പിറ്റേ ദിവസം വൈഗയുടെ മൃതദേഹം മുട്ടാർ പുഴയിൽ നിന്ന് കണ്ടെത്തിയത്തോടെയാണ് തിരോധാനത്തിന് പിന്നിലെ ദുരഹത ഏറിയത്. വൈഗയുടെ മൃതദേഹം കണ്ടെത്തി പതിനഞ്ച് ദിവസം കഴിഞ്ഞു. കുട്ടിയെ അപായപ്പെടുത്തിയ ശേഷം സനു വാളയാർ ചെക്ക് പോസ്റ്റ് വഴി കടന്നു കളഞ്ഞതാകാമെന്നാണ് പൊലീസ് സംശയിക്കുന്നത്. സനു പൂണെയിൽ കോടികളുടെ തട്ടിപ്പ് നടത്തിയതായി പൊലീസ് കണ്ടെത്തിയിട്ടുണ്ട്. തിനിടെ സനുമോഹന്റെ മുഴുവൻ സാമ്പത്തിക ഇടപാടുകളും കണ്ടെത്തുന്നതിന് പൊലീസ് നടപടി തുടങ്ങി. 12 ബാങ്കുകൾക്ക് നോട്ടീസ് അയച്ചതായാണ് വിവരം.
പുഴയിൽനിന്ന് കണ്ടെത്തിയ വൈഗയുടെ മൃതദേഹം പോസ്റ്റ്മോർട്ടം ചെയ്തതിനു ശേഷം ആന്തരികാവയവങ്ങൾ കാക്കനാട് റീജണൽ കെമിക്കൽ എക്‌സാമിനഴ്‌സ് ലബോറട്ടറിയിലാണ് ശാസ്ത്രീയ പരിശോധനയ്ക്ക് അയച്ചിട്ടുള്ളത്. പരിശോധന ഉടൻ തുടങ്ങും. അടുത്തയാഴ്ചയോടെ വിശദമായ റിപ്പോർട്ട് നൽകും. അതിനിടെ സനു മോഹന്റെ മുഴുവൻ സാമ്പത്തിക ഇടപാടുകളും കണ്ടെത്തുന്നതിനായി അന്വേഷണം ഊർജിതമാക്കി. ഇതിന്റെ ഭാഗമായി 12 ബാങ്കുകൾക്ക് പൊലീസ് നോട്ടീസ് അയച്ചു. ഭാര്യ അറിയാതെ ആഭരണങ്ങൾ പണയപ്പെടുത്തി 11 ലക്ഷം രൂപ വായ്പയെടുത്തതിന്റെ രേഖകൾ ലഭിച്ചതിന് പിന്നാലെയാണ് നടപടി. ഭാര്യയുടെ പേരിലുള്ള ഫ്‌ളാറ്റ് സ്വകാര്യവ്യക്തിക്ക് പണയത്തിന് നൽകിയതും അന്വേഷിക്കും.
ഫ്‌ളാറ്റിനുള്ളിൽ നിന്നും ഭാര്യയുടെ സ്‌കൂട്ടറിന്റെ പെട്ടിയിൽ നിന്നും നിരവധി ഓൺലൈൻ ചൂതാട്ടത്തിന്റെ രേഖകളും ലോട്ടറികളുടെ ശേഖരവും കിട്ടി. കേസിൽ നിർണായക വിവരങ്ങൾ നൽകാൻ കഴിയുന്ന സനു മോഹന്റെ സുഹൃത്തിനെ കണ്ടെത്താൻ പൊലീസ് ശ്രമിക്കുകയാണ്. തിരുവനന്തപുരം സ്വദേശിയായ ഇയാളെ ഇതുവരെ കണ്ടെത്താനായില്ല. ഇയാളുടെ നാട്ടിലുള്ള ബന്ധുക്കളിൽ നിന്ന് കൂടുതൽ വിവരങ്ങൾ ശേഖരിക്കാനുള്ള ശ്രമവും നടക്കുന്നുണ്ട്.
മറുനാടന് മലയാളി ബ്യൂറോ