കൊച്ചി: 1998 ൽ പുറത്തിറങ്ങിയ കല്ലുകൊണ്ടൊരു പെണ്ണ് എന്ന ചിത്രത്തിൽ ബാലതാരമായിട്ടാണ് സനുഷയുടെ തുടക്കം. തുടർന്ന് ദാദാ സാഹിബ്, കരുമാടിക്കുട്ടൻ, രാവണപ്രഭു, മേഘമൽഹാർ, കൺമഷി, മീശമാധവൻ തുടങ്ങി 20 ൽ അധികം ചിത്രങ്ങളിൽ ബാലതാരമായി എത്തി. പിന്നെ നായികയായി. നീണ്ട ഇടവേളയ്ക്കു ശേഷം കൊടിവീരൻ എന്ന ചിത്രത്തിലൂടെ ശക്തമായി തിരിച്ചുവരാൻ ഒരുങ്ങുകയാണു ഇപ്പോൾ സനൂഷ.

പുതിയ ചിത്രത്തിന്റെ വിശേഷങ്ങൾ പങ്കുവയ്ക്കുന്നതിനിടയിൽ അച്ഛനും അമ്മയും അഭിമുഖം കാണരുതേ എന്ന് പറഞ്ഞു കൊണ്ടു സനൂഷ ചില കാര്യങ്ങൾ വെളിപ്പെടുത്തി. ബിയറിനെക്കാൾ ഇഷ്ടം വൈൻ ആണ്. ബിയറിന്റെ മണം ഇഷ്ടമില്ല എന്നായിരുന്നു സനൂഷ പറഞ്ഞത്. ബിയർ കഴിക്കാതെ എങ്ങനെ ബിയറിന്റെ മണം അറിയാം എന്ന ചോദ്യത്തിനു നെക്സ്റ്റ് ക്വസ്റ്റിൻ എന്നായിരുന്നു സനൂഷയുടെ പ്രതികരണം. അച്ഛനും അമ്മയും അറിയാത്ത ചില കാര്യങ്ങളെ കുറിച്ച് സനുഷ ഇന്ത്യഗ്ലിഡ്സിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുന്നത്.

വോഡ്കയാണോ വിസ്‌കിയാണോ ഇഷ്ടം എന്ന ചോദ്യത്തിനു വോഡ്ക എന്നായിരുന്നു മറുപടി. കൂട്ടുകാരുടെ പ്രണയത്തിനു സഹായം ചെയ്തു കൊടുക്കാറുണ്ടായിരുന്നു എന്നും അനിയനും ചില ടിപ്സുകൾ പറഞ്ഞു കൊടുക്കാറുണ്ടെന്നും സനൂഷ പറയുന്നു. എന്നാൽ തനിക്കു മറ്റാരോടും പ്രണയം തോന്നിട്ടില്ല. എനിക്ക് എന്നോടു തന്നെയാണ് ഏറ്റവും ഇഷ്ടം, ജീവിതത്തോടാണു പ്രണയം എന്നും സനൂഷ പറയുന്നു.

2009 ൽ പുറത്തിറങ്ങിയ റേനിഗുണ്ട എന്ന ചിത്രത്തിലാണ് നായികയായി സനൂഷ അരങ്ങേറ്റം കുറിച്ചത്. മിസ്റ്റർ മരുമകൻ എന്ന ചിത്രത്തിലൂടെ ദിലീപിന്റെ നായികയായി മലയാളത്തിൽ തിരിക എത്തി. ഇഡിയറ്റ്സ് എന്ന ചിത്രത്തിലും നായികയായെത്തി. അതിന് ശേഷം നായികാ പ്രാധാന്യമുള്ള വേഷങ്ങൾ അധികം സനുഷയ്ക്ക് മലയാളത്തിൽ കിട്ടിയില്ല. സപ്തമശ്രീ തസ്‌കരാ, മിലി, നിർണായകം തുടങ്ങിയ ചിത്രങ്ങളിലെല്ലാം സെക്കന്റ് ഹീറോയിൻ ആയിരുന്നു.

മലയാളത്തിലും തമിഴിലും കന്നടയിലും മാത്രമല്ല തെലുങ്ക് സിനിമകളിലും സനുഷ സാന്നിധ്യം അറിയിച്ചു കഴിഞ്ഞു. ബംഗാരം, ജീനിയസ് എന്നിവയാണ് സനുഷയുടെ തെലുങ്ക് ചിത്രങ്ങൾ. തമിഴിലും മലയാളത്തിലും തന്നെയാണ് നടി കൂടുതൽ പ്രാധാന്യം നൽകുന്നത്.