തിരുവനന്തപുരം : തന്റെ ഇഷ്ടതാരങ്ങളായ ദിലീപിനെയും കാവ്യാമാധവനെയും കുറിച്ചുള്ള ഓർമ്മകളും അവരുമൊത്തുള്ള ലൊക്കേഷൻ അനുഭവങ്ങളും പങ്കുവെച്ച് നടി സനുഷ.ഇരുവർക്കുമൊപ്പമുള്ള പഴയ ചിത്രങ്ങളും പങ്കുവച്ചാണ് സനുഷയുടെ സമൂഹമാധ്യമത്തിലെ കുറിപ്പ്.

'പെരുമഴക്കാലം സിനിമ കഴിഞ്ഞ ഉടനെ എടുത്ത ചിത്രമാണിത്. നിങ്ങളിൽ പലർക്കും അറിയാവുന്നതുപോലെ അവർ എന്റെ അമ്മയുടെ നാട്ടുകാരിയാണ്, നീലേശ്വരം. ഒരേ ഇൻഡസ്ട്രിയിൽ ജോലി ചെയ്യുന്ന ചിലർക്കിടയിൽ ഉണ്ടാവുന്ന പ്രശ്‌നങ്ങളൊന്നും ഞങ്ങൾക്കിടയിൽ ഉണ്ടായിട്ടില്ലെന്ന് അഭിമാനത്തോടെ ഞാൻ പറയും. കാണുമ്പോഴെല്ലാം എന്നോടും അനിയനോടും വളരെ സ്‌നേഹത്തോടെ പെരുമാറുന്ന ചേച്ചി.

 
 
 
View this post on Instagram

A post shared by Sanusha Santhosh???? (@sanusha_sanuuu)

ഒരു സഹോദരിയെ പോലെയെ എനിക്ക് ഓർത്തെടുക്കാൻ കഴിയുന്നുള്ളൂ. ഇപ്പോഴും അതുപോലെ തന്നെ.ഒരു വ്യക്തിയെന്ന നിലയിൽ ഞാൻ എല്ലായ്‌പ്പോഴും മനസ്സിൽ സൂക്ഷിക്കുകയും പിന്തുടരുകയും ചെയ്യുന്ന ഒന്നാണത്. എല്ലായ്‌പ്പോഴും വിനയാന്വിതയായിരിക്കുകയും, നിങ്ങളുടേതായ രീതിയിൽ കഴിവുകളുള്ള ഓരോ വ്യക്തിയെയും പ്രോത്സാഹിപ്പിക്കുകയും പിന്തുണയ്ക്കുകയും ചെയ്യുക.'സനുഷ കുറിക്കുന്നു.

ദീലീപിനെക്കുറിച്ചും സനുഷ തന്റെ അനുഭവങ്ങൾ പങ്കുവെക്കുന്നുണ്ട്.ദീലീപിന്റെ നായികയാകാൻ സാധിച്ചത് വലിയ ഭാഗ്യമെന്നാണ് സനുഷ പറയുന്നത്.

'വാർ ആൻഡ് ലവ്, പറക്കും തളിക, മീശമാധവൻ തുടങ്ങിയ ചിത്രങ്ങളിൽ ബാലതാരമായും മിസ്റ്റർ മരുമകനിൽ ദിലീപേട്ടന്റെ നായികയായും അഭിനയിച്ചത് എന്റെ ജീവിതത്തിലെ അനുഗ്രഹമാണ്. ദിലീപേട്ടനെ കുറിച്ച് നിങ്ങൾ എന്തൊക്കെ നെഗറ്റീവ് കേട്ടാലും, അദ്ദേഹം എന്റെ ജീവിതത്തിലെ ഏറ്റവും നല്ല വ്യക്തികളിൽ ഒരാളാണ്. ദിലീപേട്ടനൊപ്പം പ്രവർത്തിക്കാൻ സാധിച്ചത് വലിയ ഒരു ഭാഗ്യമായി കരുതുന്നു.'

 
 
 
View this post on Instagram

A post shared by Sanusha Santhosh???? (@sanusha_sanuuu)

'നിരവധി ആളുകൾക്കായി നിങ്ങൾ ചെയ്ത എല്ലാ നല്ല പ്രവൃത്തികളും, നിങ്ങൾ ചെയ്ത നല്ല സിനിമകളും ഓർമിക്കുന്നു. നിങ്ങൾ ഞങ്ങളെ ചിരിപ്പിക്കുകയും കരയിക്കുകയും മറ്റെല്ലാ വികാരങ്ങളെയും ആസ്വദിക്കാനും ഇടയാക്കി, നിങ്ങളെ അറിയാനും ഒപ്പം പ്രവർത്തിക്കാനും കഴിഞ്ഞതിൽ എനിക്ക് സന്തോഷമുണ്ട്, നന്ദിയുണ്ട്.'സനുഷ പറഞ്ഞു.