മുംബൈ: ദംഗൽ ആമിർഖാന്റെ മേൽവിലാസത്തിൽ വന്ന ചിത്രമാണെങ്കിലും അതിലെ താരങ്ങൾ സന്യ മൽഹോത്രയും ഫാത്തിമ സന ഷെയ്ഖുമാണ്. ഗീതയേയും ബബിതയേയും അവതരിപ്പിച്ച ഇരുവരും മികച്ച പ്രകടനമാണ് ചിത്രത്തിൽ കാഴ്ച വെച്ചത്.

അവ്വൈ ഷൺമുഖിയുടെ ഹിന്ദി പതിപ്പായ ചാച്ചി 420, ബഡേ ദീവാല, ഷാരുഖും ജൂഹി ചൗളയും ഒന്നിച്ച വൺ ടു കാ ഫോർ, സന്തോഷ് ശിവൻ സംവിധാനം ചെയ്ത തഹാന്- എ ബോയ് വിത്ത് എ ഗ്രനേഡ്, ബിറ്റു ബോസ്, ആകാശ് വാണി എന്നീ ചിത്രങ്ങളിലാണ് ദംഗലിന് മുമ്പ് സനയെ കണ്ടത്. അവിടെ നിന്നാണ് ഗീതയെ അവതരിപ്പിച്ച് സന പ്രേക്ഷകരുടെ പ്രിയ താരമായി മാറിയത്.

അതേ സമയം സന്യ പ്രൊഫഷണൽ നർത്തകിയാണ്. ഡാൻസ് റിയാലിറ്റിഷോയിൽ എത്തിയതിന് ശേഷമാണ് സിനിമാ മോഹം ബബിതയെ അവതരിപ്പിച്ച സന്യക്ക് വരുന്നത്. പിന്നീട് പരസ്യ ചിത്രങ്ങളിലൂടെയാണ് സന്യ ശ്രദ്ധ ആകർഷിക്കുന്നത്.

ഇപ്പോൾ ഇരുവരുടേയും ഒരു ഡാൻസ് വീഡിയോയാണ് സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുന്നത്. ഗ്ലാമർ ലുക്കിൽ ഒരു ഇംഗ്ലീഷ് ഗാനത്തിനൊപ്പമാണ് ഇരുവരുടെയും നൃത്തം.