- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Money
- /
- SERVICE SECTOR
നാളെ ഞാൻ കൊല്ലപ്പെടും.. അല്ലെങ്കിൽ തൊട്ടടുത്ത നിമിഷം, ഞാൻ കൊല്ലപ്പെട്ടാൽ കേരളത്തിന്റെ മകളെന്നോ ഭാരതത്തിന്റെ തേങ്ങലെന്നോ വിളിക്കരുത്'; ഗോവിന്ദച്ചാമിക്ക് തൂക്കു കയർ നൽകാത്തതിൽ പ്രതിഷേധിച്ച് ബ്രണ്ണൻ കോളേജ് വിദ്യാർത്ഥിനിയിട്ട ഫേസ്‌ബുക്ക് പോസ്റ്റ് വൈറൽ
തിരുവനന്തപുരം: സൗമ്യ വധക്കേസിലെ പ്രതി ഗോവിന്ദച്ചാമിയുടെ വധശിക്ഷ റദ്ദാക്കിയ സുപ്രീംകോടതി വിധിക്കെതിരെ കേരളത്തിലെ പ്രതിഷേധം ശക്തമാണ്. പ്രത്യേകിച്ചും സ്ത്രീകൾക്കും പെൺകുട്ടികൾക്കുമിടയിൽ. സോഷ്യൽ മീഡിയയിൽ അടക്കം പ്രതിഷേധം ശക്തമാകുന്ന സാഹചര്യത്തിൽ ആശങ്കയും പ്രതിഷേധവും പങ്കുവച്ചുകൊണ്ട് ഒരു പെൺകുട്ടി എഴുതിയ ഫേസ്‌ബുക്ക് പോസ്റ്റ് വൈറലായി. തലശ്ശേരി ബ്രണ്ണൻ കോളേജ് വിദ്യാർത്ഥിയായ ആതിരാ രാജിന്റെ ഫേസ്‌ബുക്ക് പോസ്റ്റാണ് സോഷ്യൽ മീഡിയിയിൽ ചർച്ചയായത്. ആതിരയുടെ ഫേസ്‌ബുക്ക് പോസ്റ്റ് ഇങ്ങനെയാണ്: എന്റെ പേര് ആതിര... എന്റെ സമ്മതം ചോദിക്കാതെ പ്രിയപ്പെട്ടവർ ഇട്ടതാണേലും നാളിതുവരെ പ്രിയം അതിനോട് തന്നെ...? നാളെ ഞാൻ കൊല്ലപ്പെടും....അല്ലെങ്കിൽ തൊട്ടടുത്ത നിമിഷം...കാരണം ഞാനൊരു പെണ്ണാണ്.....പിന്നിൽ എപ്പോഴും ആക്രമിക്കാൻ കൈകളുണ്ടെന്ന ഉത്തമ ബോധ്യമുണ്ട്.... പറഞ്ഞു വന്നത് ഇതാണ്....എന്റെ മരണശേഷം'കേരളത്തിന്റെ മകൾ' എന്നോ..'ഭാരതത്തിന്റെ തേങ്ങൽ 'എന്നോ..ഒന്നുംഎന്റെ പേരു മാറ്റരുത്....അപമാനം തന്നെയാണെനിക്കത്....മാറി മാറി വരുന്ന സർക്
തിരുവനന്തപുരം: സൗമ്യ വധക്കേസിലെ പ്രതി ഗോവിന്ദച്ചാമിയുടെ വധശിക്ഷ റദ്ദാക്കിയ സുപ്രീംകോടതി വിധിക്കെതിരെ കേരളത്തിലെ പ്രതിഷേധം ശക്തമാണ്. പ്രത്യേകിച്ചും സ്ത്രീകൾക്കും പെൺകുട്ടികൾക്കുമിടയിൽ. സോഷ്യൽ മീഡിയയിൽ അടക്കം പ്രതിഷേധം ശക്തമാകുന്ന സാഹചര്യത്തിൽ ആശങ്കയും പ്രതിഷേധവും പങ്കുവച്ചുകൊണ്ട് ഒരു പെൺകുട്ടി എഴുതിയ ഫേസ്‌ബുക്ക് പോസ്റ്റ് വൈറലായി. തലശ്ശേരി ബ്രണ്ണൻ കോളേജ് വിദ്യാർത്ഥിയായ ആതിരാ രാജിന്റെ ഫേസ്‌ബുക്ക് പോസ്റ്റാണ് സോഷ്യൽ മീഡിയിയിൽ ചർച്ചയായത്. ആതിരയുടെ ഫേസ്‌ബുക്ക് പോസ്റ്റ് ഇങ്ങനെയാണ്:
എന്റെ പേര് ആതിര... എന്റെ സമ്മതം ചോദിക്കാതെ പ്രിയപ്പെട്ടവർ ഇട്ടതാണേലും നാളിതുവരെ പ്രിയം അതിനോട് തന്നെ...?
നാളെ ഞാൻ കൊല്ലപ്പെടും....
അല്ലെങ്കിൽ തൊട്ടടുത്ത നിമിഷം...
കാരണം
ഞാനൊരു പെണ്ണാണ്.....
പിന്നിൽ എപ്പോഴും ആക്രമിക്കാൻ
കൈകളുണ്ടെന്ന
ഉത്തമ ബോധ്യമുണ്ട്....
പറഞ്ഞു വന്നത് ഇതാണ്....
എന്റെ മരണശേഷം
'കേരളത്തിന്റെ മകൾ' എന്നോ..
'ഭാരതത്തിന്റെ തേങ്ങൽ '
എന്നോ..
ഒന്നും
എന്റെ പേരു മാറ്റരുത്....
അപമാനം തന്നെയാണെനിക്കത്....
മാറി മാറി വരുന്ന സർക്കാരും...
വക്കീലും ജഡ്ജിയും
എനിക്കു വേണ്ടി സമയം കളയരുത്...
പ്‌ളീസ്....
തെളിവുകൾ ഉണ്ടാക്കി വച്ച് അന്ത്യ ശ്വാസം വലിക്കാൻ എനിക്കു സാധിച്ചെന്നു
വരില്ല....
അത് മാത്രം ആ സമയം ഓർത്താൽ മതി...
അല്ലേലും
കണ്ണുകെട്ടിയ
നീതി ദേവതയോട് ഇടയ്ക്ക് വെളിച്ചം കാണാൻ പറേണം..
ദേവതയൊക്കെ പേരിലല്ലേ...
രൂപം കൊണ്ട് പെണ്ണല്ലേ...
കണ്ണുതുറന്ന് സ്വയമൊന്ന് അറിഞ്ഞേക്ക്...
നിന്നെ തള്ളിയിടാൻ ഒറ്റ കൈപോലും വേണ്ടാ..
ഒരു വിരലുമതിയാവും.....
പറഞ്ഞൂന്നേ ഉള്ളൂ.....
'ഒരുപാട് സ്വപ്നങ്ങൾ ഉണ്ടായിരുന്ന പെൺകുട്ടി'
എന്ന്
താളബോധത്തിൽ
ആരും എന്നെ ഓർമ്മിച്ചെടുക്കരുത്...
എന്റെ സ്വപ്നങ്ങൾ
എന്തെന്ന് അറിയാത്ത നിങ്ങൾക്ക്
അതിനെക്കുറിച്ച്
ഒരക്ഷരം മിണ്ടാൻ അവകാശമില്ല....
അനീതി കാണുമ്പോൾ
'നീ തീ ആവുക''
എന്ന് ഞാനടങ്ങുന്ന
നിങ്ങൾ പറയാറുണ്ട്...
എന്റെ മരണാഘോഷങ്ങളിൽ അത് വേണ്ട...
നീ തീ ആവുക
എന്നും പറഞ്ഞ്...
കൂട്ടത്തിൽ ഒരു പെണ്ണ് തീ ആവുമ്പോൾ വെള്ളമൊഴിക്കാൻ ഓടിയെത്തുന്ന
ചില ജന്മങ്ങൾ ഉള്ള
ഈ നാട്ടിൽ
ഇതൊക്കെ വെറും മരീചികയാണെനിക്ക്......
ഇനി ഈ വാക്കുകൾ
പോലും അധിക പ്രസംഗമായി വാഴ്‌ത്തപ്പെടും എന്നെനിക്കറിയാം....
ഒരു പെണ്ണിന് പ്രണയലേഖനം പോലും എഴുതി സൂക്ഷിക്കാൻ സ്വാതന്ത്ര്യമില്ലാത്ത നാട്ടിൽ..
ഇതൊക്കെ
രാജ്യദ്രോഹകുറ്റം
തന്നെയായി മാറ്റപ്പെടും..
ഇല്ലെങ്കിൽ നമ്മളെങ്ങനെ ആർഷ ഭാരത സംസ്‌ക്കാരത്തിന്റെ പിന്മുറക്കാരാവും ല്ലേ...
റെഡി റ്റു വെയിറ്റ് എന്നും പറഞ്ഞ് പുനർജന്മത്തിൽ ആണായി പിറക്കാൻ കാത്തു നിൽക്കുന്ന
മഹിളാ രത്‌നങ്ങൾ
ദയവു ചെയ്ത്
എന്നെ
ഓർക്കുക പോലും
ചെയ്യരുത്...
അപ്പോഴാണ്
ഞാൻ ശരിക്കും കളങ്കിതയാവുക....
സൗമ്യയുടെയും
ജിഷയുടെയും.....
പേരറിയാത്ത സഹോദരിമാരുടെയും
മനസ്സ് തിന്ന മണ്ണിന്
എന്റെ മനസ്സിന്റെ
ഇടവഴികളെ പോലും
അതിന്റ ആഴത്തിൽ തിന്നാനാവും....
അതുറപ്പാണ്....
ഞങ്ങൾ കാലങ്ങൾക്കപ്പുറത്ത്
മണ്ണിനെ പിളർത്തി
ഭൂമിയിൽ വേരുകളാഴ്‌ത്തി ഇനിയും ജന്മ മെടുക്കും....
എല്ലാ കാലത്തും നിറയെ കായ്ക്കുന്ന
വിഷക്കായകളുള്ള
ഒരു മരമായ്....
ഈ കെട്ട ഭൂമിയിൽ ജീവിക്കാനിനി വയ്യെന്നു തോന്നുന്ന
പെൺ മക്കൾക്ക്
സഹായകമാകാൻ
മാത്രമായി....
പലപ്പോഴും ആത്മഹത്യ ഭീരുത്വം അല്ല....
വലിയൊരു പ്രതിഷേധമാണ്....
എന്ന്
ഞാൻ പറഞ്ഞു നിർത്തട്ടെ...
നിങ്ങൾക്കിടയിൽ ഇനിയെത്ര കാലം എന്ന്
ഒരു ഊഹവുമില്ല....
ഉള്ളിടത്തോളം കാലം
വായ മൂടിക്കെട്ടാനോ...
തൂലികയിൽ മഷി നിറക്കാതിരിക്കാനോ
തീരുമാനവുമില്ല....
പെണ്ണ് പൂക്കുന്ന നാടിനെ ഞാനിനി സ്വപ്നം കാണാനുമില്ല....
പെണ്ണാണ്....
പെണ്ണ് തന്നെയാണ്....