- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
തിരുവനന്തപുരം: എസ്എപിയിൽ പരിശീലനം പൂർത്തിയാക്കിയ 340 സേനാംഗങ്ങൾ പൊലീസിന്റെ ഭാഗമായി. പാസിങ് ഔട്ട് പരേഡിൽ മുഖ്യമന്ത്രി പിണറായി വിജയൻ ഓൺലൈനായി സല്യൂട്ട് സ്വീകരിച്ചു. 10 പ്ലട്ടൂണിലായാണ് പൊലീസുകാർ പാസിങ് ഔട്ടിന് അണിനിരന്നത്. ജിബിൻ തോമസ് പരേഡിനെ നയിച്ചു.
അമീർ സെക്കൻഡ് ഇൻ കമാൻഡറായി. സേനാംഗങ്ങളിൽ 48 ബിരുദാനന്തര ബിരുദധാരികളും നാല് എംടെക്, നാല് എംബിഎ, 30 ബിടെക്, 2 ബിഎഡ്, 188 ബിരുദ യോഗ്യതയുള്ളവരുമുണ്ട്. കെ അജേഷ്, അഭിജിത്, പി അൻസ്ബർട്ട്, സി കെ ജസീലുദീൻ എന്നിവർ യഥാക്രമം ബെസ്റ്റ് ഔട്ട്‌ഡോർ, ബെസ്റ്റ് ഇൻഡോർ, ബെസ്റ്റ് ഷൂട്ടർ വിഭാഗങ്ങളിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു. പി നജിമുദീൻ ഓൾറൗണ്ടറുമായി.
പരിശീലന കാലയളവിൽ വിവിധ വിഭാഗത്തിൽ മികവ് പുലർത്തിയ സേനാംഗങ്ങൾക്കുള്ള ട്രോഫികൾ ആംഡ് പൊലീസ് ബറ്റാലിയൻ എഡിജിപി കെ പത്മകുമാർ വിതരണം ചെയ്തു.
Next Story