- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വോട്ടർപട്ടിക ആധാറുമായി ബന്ധിപ്പിക്കുക: സപര്യ
കാഞ്ഞങ്ങാട്: എല്ലാ സേവനങ്ങളും ആധാറുമായി ബന്ധിപ്പിച്ചിരിക്കേ വോട്ടർപട്ടികയും ആധാറുമായി ബന്ധിപ്പിക്കാൻ ഇലക്ഷൻ കമ്മീഷൻ നടപടി സ്വീകരിക്കണമെന്ന് സപര്യ സാംസ്‌കാരിക സമിതി ആവശ്യപ്പെട്ടു.ജനാധിപത്യത്തിന്റെ അടിസ്ഥാന ശില ഒരാൾക്ക് ഒരു വോട്ട് എന്നതാണെന്നും ഒന്നിലധികം വോട്ട് ചെയ്യുന്നവരുടെ വോട്ടവകാശം പത്ത് വർഷത്തേക്ക് അയോഗ്യത കൽപ്പിക്കണമെന്നും യോഗം ആവശ്യപ്പെട്ടു.
സംസ്ഥാന പ്രസിഡന്റ് ഡോ.ആർ.സി.കരിപ്പത്ത് അധ്യക്ഷത വഹിച്ചു.സുകുമാരൻ പെരിയച്ചൂർ പ്രമേയം അവതരിപ്പിച്ചു.സംസ്ഥാന ജനറൽ സെക്രട്ടറി ആനന്ദകൃഷ്ണൻ എടച്ചേരി, പ്രാപ്പൊയിൽ നാരായണൻ, കുഞ്ഞപ്പൻ തൃക്കരിപ്പൂർ, മധുസൂദനൻ മട്ടന്നൂർ, മനോജ് കുമാർ കൂത്തുപറമ്പ്, രാജേഷ് പുതിയകണ്ടം, അനിൽ കുമാർ പട്ടേന,രാംഗോകുൽ പെരിയ എന്നിവർ സംസാരിച്ചു.
Next Story