മുംബൈ: സോഷ്യൽ മീഡിയയിൽ താരമായി മാറുകയാണ് ഈ ഇരുപത്തിയേഴുകാരി. സ്വപ്‌ന വ്യാസ് പട്ടേൽ എന്ന ഫിറ്റ്‌നെസ് എക്സ്പേർട്ടാണ് ഈ താരം. നേരത്തെ ബിജെപി എംഎൽഎ അങ്കൂർ ലതയുടെ ചിത്രങ്ങൾ എന്ന പേരിൽ സപ്നയുടെ ചിത്രങ്ങൾ പ്രചരിച്ചിരുന്നു.

വടിവൊത്ത ശരീരവും മേനയഴകുമാണ് സപ്നയ്ക്ക് ഇത്രയും അധികം ആരാധകരെ നേടിക്കൊടുത്തത്.കൃത്യമായ ഡയറ്റിലൂടെയാണ് താൻ ഈ ആകാരംഭംഗി സ്വന്തമാക്കിയിരിക്കുന്നതെന്നാണ് സപ്ന പറയുന്നത്. ശരീരഭാരം കുറയ്ക്കാനും സൗന്ദര്യം നിലനിർത്താനും ആഗ്രഹിക്കുന്നവർക്കുള്ള ടിപ്സ് തന്റെ ഫേസ്‌ബുക്ക് പേജിലൂടെ സപ്ന പങ്കുവെക്കാറുമുണ്ട്.