- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഡൽഹി കർഷക സമരത്തിന് ഐക്യദാർഢ്യം; കർഷക ജ്വാലയുമായി കത്തോലിക്ക കോൺഗ്രസ്സ് ഗ്ലോബൽ സമിതി; പങ്കാളികളായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഉൾപ്പടെ പ്രമുഖർ
തിരുവനന്തപുരം: ഡൽഹിയിലെ കർഷക പ്രക്ഷോഭത്തിന് പിന്തുണയുമായി കത്തോലിക്ക കോൺഗ്രസ് ഗ്ലോബൽ സമിതിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച സമരത്തിന് പ്രമുഖരുടെ പിന്തുണ. പിന്തുണ അറിയിച്ച് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, കേരള കോൺഗ്രസ് നേതാക്കളായ പി.ജെ . ജോസഫ് എംഎൽഎ,റോഷി അഗസ്റ്റിൻ എംഎൽഎ, ഫ്രാൻസീസ് ജോർജ്, ടി.യു.കുരുവിള, രാഷ്ട്രീയ കിസാൻ മഹാ സംഘ് കോ ഓർഡിനേറ്റർ ബിനോയ് തോമസ് തുടങ്ങിയവർ സമര വേദിയിലെത്തി.
സെക്രട്ടേറിയറ്റിനു മുന്നിൽ 'കർഷക ജ്വാല' തെളിച്ചു കൊണ്ടായിരുന്നു കർഷക സമരത്തിന് ഐക്യദാർഡ്യം അറിയിച്ചത്.സാമ്പത്തിക വിദഗ്ധ ഡോ.മേരി ജോർജ് ഉദ്ഘാടനം ചെയ്തു.കരാർ കൃഷി സമ്പ്രദായം നടപ്പാക്കിയ പല വിദേശ രാജ്യങ്ങളും അതു കർഷക - പരിസ്ഥിതി വിരുദ്ധമാണെന്നു മനസ്സിലാക്കി അവസാനിപ്പിച്ചതാണെന്നു മേരി ജോർജ് അഭിപ്രായപ്പെട്ടു.
കത്തോലിക്ക കോൺഗ്രസ് ഗ്ലോബൽ പ്രസിഡന്റ് ബിജു പറയന്നിലം അധ്യക്ഷത വഹിച്ചു. ഗ്ലോബൽ ഡയറക്ടർ ഫാ. ജിയോ കടവി,ഭാരവാഹികളായ പി.ജെ. പാപ്പച്ചൻ,ഡോ. ജോസ്കുട്ടി ജെ. ഒഴുകയിൽ,ബെന്നി ആന്റണി, തോമസ് പീടികയിൽ, സാജു അലക്സ്,.വർഗീസ് ആന്റണി,.ഐപ്പച്ചൻ തടിക്കാട്ട് ,.ജോമി കൊച്ചുപറമ്പിൽ, ജെയ്മോൻ തോട്ടുപുറം, രാജേഷ് ജോൺ, സ്റ്റീഫൻ ചെട്ടിക്കൽ, ജോസ് വട്ടുകുളം, ജോസ് പുതിയേടം,ജയിംസ് പെരുമാംകുന്നേൽ, ജോൺ മുണ്ടംകാവിൽ, ജോയ് കെ.മാത്യു എന്നിവർ പ്രസംഗിച്ചു.കേരളത്തിലെ വിവിധ കത്തോലിക്ക രൂപതകളിൽ നിന്നുള്ള നേതാക്കൾ സമരത്തിൽ പങ്കെടുത്തു.
മറുനാടന് മലയാളി ബ്യൂറോ