- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
നൃത്താഞ്ജലി ആൻഡ് കലോത്സവം ഫലങ്ങൾ പ്രഖ്യാപിച്ചു; സപ്തയും സ്വരയും കലാതിലകം
ഡബ്ലിൻ: വേൾഡ് മലയാളീ കൗൺസിൽ അയർലൻഡ് പ്രോവിൻസിന്റെ ഈ വർഷത്തെ 'നൃത്താഞ്ജലി ആൻഡ് കലോത്സവ'ത്തിന് തിരശീല വീണു. അയർലണ്ടിലെ ഇന്ത്യൻ വംശജരായ കുട്ടി, കൗമാര പ്രതിഭകളുടെ കലാ മാമാങ്കം രണ്ടു ദിവസങ്ങളിലായി ഗ്രിഫിത്ത് അവന്യു സ്‌കൂൾ ഹാളിലാണ് അരങ്ങേറിയത്. രണ്ടു ദിവസങ്ങളിലായി നൂറിലധികം കുട്ടികളാണ് വിവിധ ഇനങ്ങളിൽ മത്സരിച്ചത്. ആദ്യ ദിവസം, വെള്ളിയാഴ്ച (4 നവംബർ ) നൃത്ത ഇനങ്ങൾ രാവിലെ മുതൽ അരങ്ങേറി. വൈകിട്ട് 4 - മണിക്ക് ഡബ്ലിൻ ലോർഡ് മേയറുടെ പ്രതിനിധി കൗൺസിലർ നോയ്ലീൻ റെയ്ലി നിലവിളക്ക് കൊളുത്തി ഔദ്യോഗിക ഉത്ഘാടനം നിർവഹിച്ചു. ഡബ്ല്യൂ.എം.സി ചെയർമാൻ ജോൺ ചാക്കോ ചടങ്ങിൽ സ്വാഗതം അറിയിക്കുകയും, സെക്രട്ടറി ബാബു ജോസഫ് നന്ദി അറിയിക്കുകയും ചെയ്തു. മേയർക്കുള്ള ഉപഹാരം പ്രസിഡന്റ് ടിജോ മാത്യു സമ്മാനിക്കുകയും ചെയ്തു. സിൽവിയ അനിത്തും സൂസൻ ജോർജ്ജും ചേർന്നാണ് രണ്ടു ദിവസത്തെ പരിപാടികളുടെ അവതാരകരായത്. മത്സരങ്ങളുടെ ഫലങ്ങൾ നൃത്താഞ്ജലി വെബ്‌സൈറ്റിൽ ലഭ്യമാണ്. http://www.nrithanjali.com/misc/results2016.php സിനിമാറ്റിക് നൃത്തം, കഥ പറച്ചി
ഡബ്ലിൻ: വേൾഡ് മലയാളീ കൗൺസിൽ അയർലൻഡ് പ്രോവിൻസിന്റെ ഈ വർഷത്തെ 'നൃത്താഞ്ജലി ആൻഡ് കലോത്സവ'ത്തിന് തിരശീല വീണു. അയർലണ്ടിലെ ഇന്ത്യൻ വംശജരായ കുട്ടി, കൗമാര പ്രതിഭകളുടെ കലാ മാമാങ്കം രണ്ടു ദിവസങ്ങളിലായി ഗ്രിഫിത്ത് അവന്യു സ്‌കൂൾ ഹാളിലാണ് അരങ്ങേറിയത്.
രണ്ടു ദിവസങ്ങളിലായി നൂറിലധികം കുട്ടികളാണ് വിവിധ ഇനങ്ങളിൽ മത്സരിച്ചത്. ആദ്യ ദിവസം, വെള്ളിയാഴ്ച (4 നവംബർ ) നൃത്ത ഇനങ്ങൾ രാവിലെ മുതൽ അരങ്ങേറി. വൈകിട്ട് 4 - മണിക്ക് ഡബ്ലിൻ ലോർഡ് മേയറുടെ പ്രതിനിധി കൗൺസിലർ നോയ്ലീൻ റെയ്ലി നിലവിളക്ക് കൊളുത്തി ഔദ്യോഗിക ഉത്ഘാടനം നിർവഹിച്ചു. ഡബ്ല്യൂ.എം.സി ചെയർമാൻ ജോൺ ചാക്കോ ചടങ്ങിൽ സ്വാഗതം അറിയിക്കുകയും, സെക്രട്ടറി ബാബു ജോസഫ് നന്ദി അറിയിക്കുകയും ചെയ്തു. മേയർക്കുള്ള ഉപഹാരം പ്രസിഡന്റ് ടിജോ മാത്യു സമ്മാനിക്കുകയും ചെയ്തു. സിൽവിയ അനിത്തും സൂസൻ ജോർജ്ജും ചേർന്നാണ് രണ്ടു ദിവസത്തെ പരിപാടികളുടെ അവതാരകരായത്.
മത്സരങ്ങളുടെ ഫലങ്ങൾ നൃത്താഞ്ജലി വെബ്‌സൈറ്റിൽ ലഭ്യമാണ്.
http://www.nrithanjali.com/misc/results2016.php
സിനിമാറ്റിക് നൃത്തം, കഥ പറച്ചിൽ,കരോക്കെ സോങ് എന്നിവയിൽ ഒന്നാം സ്ഥാനവും കളറിങ്, ആക്ഷൻ സോങ് എന്നിവയിൽ രണ്ടാം സ്ഥാനവും, ഫാൻസി ഡ്രെസ്സിൽ മൂന്നാം സ്ഥാനവും നേടി ഏറ്റവും കൂടുതൽ പോയിന്റുകൾ ലഭിച്ച സ്വര രാമൻ നമ്പൂതിരിയാണ് സബ്-ജൂനിയർ വിഭാഗത്തിൽ കലാതിലകമായത്.
ഭരതനാട്യം, മോഹിനിയാട്ടം,കവിത പാരായണം എന്നിവയിൽ ഒന്നാം സ്ഥാനവും, കുച്ചിപ്പുടി,സിനിമാറ്റിക് നൃത്തം എന്നിവയിൽ രണ്ടാം സ്ഥാനവും, നാടൻ പാട്ടിൽ മൂന്നാം സ്ഥാനവും നേടിയാണ് സപ്ത രാമൻ നമ്പൂതിരി തുടർച്ചയായി സീനിയർ വിഭാഗം കലാതിലക പട്ടം നേടിയത്.
ഈ വർഷത്തെ നൃത്താഞ്ജലി & കലോത്സവം വമ്പിച്ച വിജയമാക്കിയ മത്സരാർത്ഥികളോടും അവരുടെ മാതാപിതാക്കളോടും വിധികർത്താക്കളോടും ഡബ്ല്യൂ.എം.സി അയർലൻഡ് എക്‌സിക്യൂട്ടീവ് കൗൺസിൽ നന്ദി അറിയിച്ചു.
ഈ വർഷത്തെ പ്രത്യേക ഇനങ്ങളായിരുന്ന നാടൻപാട്ടും, മലയാളം കത്തെഴുത്തും അക്ഷരമെഴുത്തും പങ്കാളിത്തം കൊണ്ട് കൂടുതൽ ശ്രദ്ധിക്കപ്പെട്ടു. വരും ദിവസങ്ങളിൽ സമ്മാനം നേടിയ കത്തുകൾ പ്രസിദ്ധീകരിക്കുമെന്നും സംഘാടകർ അറിയിച്ചു.