- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഹാട്രിക് വിജയത്തിന്റെ പൊൻ തിളക്കവുമായി സപ്താരാമൻ; കേളി കലാമേളയിൽ തുടർച്ചയായി മൂന്നാം തവണയും കലാതിലകപ്പട്ടം
ഡബ്ലിൻ: കേളി കലാമേളയിൽ തുടർച്ചയായി മൂന്നാം തവണയും കലാതിലകപ്പട്ടം കൈപ്പിടിയിലൊതുക്കി ഹാട്രിക് വിജയത്തിന്റെ പൊൻ തിളക്കവുമായി സപ്താരാമൻ. പങ്കെടുത്ത നാലിനങ്ങളിൽ ഒന്നാം സ്ഥാനം നേടിയതിനൊപ്പം മികച്ച പ്രകടനത്തിനു പ്രത്യേകം സ്വർണ്ണപതക്കവും ലഭിച്ചത് ഐറീഷ് മലയാളികൾക്ക് ഏറെ അഭിമാനമാനമായി. ഭരതനാട്യം. കുച്ചുപുടി, നാടോടിനൃത്തം, പ്രസംഗം എന്നീ ഇനങ്ങളിലാണ് സപ്ത ഉയർന്ന ഗ്രേഡോടെ ഒന്നാം സ്ഥാനം കരസ്ഥമാക്കിയത്. ഇതു ആദ്യമായാണ് കേളി കലാമേളയിൽ തുടർച്ചയയി ഒരു മത്സരാർഥി മൂന്നാം തവണയും കലാതിലകപ്പട്ടം കരസ്ഥമാക്കുന്നത്. 13 ാം മത് കേളി കലാമേളയിൽ അയർലന്റിൽ നിന്നും പങ്കെടുത്ത എല്ലാ മത്സരാർത്ഥികളും വിവിധ ഇനങ്ങളിൽ സമ്മാനങ്ങൾക്ക് അർഹരായി. കഥ പറയൽ, കരോക്കേ സോങ്ങ്, പ്രച്ഛന്നവേഷം എന്നീ മത്സരങ്ങളിൽ ഒന്നാം സ്ഥാനവും പെൻസിൽ ഡ്രോയിയിങ്ങിൽ രണ്ടാം സ്ഥാനവും സോളോ സോങ്ങിൽ ഇനത്തിൽ മൂന്നാം സ്ഥാനവും കരസ്ഥമാക്കിയാണ് ഏറെ കുരുന്നുകൾ മാറ്റുരച്ച ''മിനീസ്'' ഗ്രൂപ്പിൽ സ്വര രാമൻ നമ്പൂതിരി വിധികർത്താക്കളുടെയും സദസ്യരുടേയും ശ്രദ്ധ പിടിച്ചു പറ്റിയത്
ഡബ്ലിൻ: കേളി കലാമേളയിൽ തുടർച്ചയായി മൂന്നാം തവണയും കലാതിലകപ്പട്ടം കൈപ്പിടിയിലൊതുക്കി ഹാട്രിക് വിജയത്തിന്റെ പൊൻ തിളക്കവുമായി സപ്താരാമൻ. പങ്കെടുത്ത നാലിനങ്ങളിൽ ഒന്നാം സ്ഥാനം നേടിയതിനൊപ്പം മികച്ച പ്രകടനത്തിനു പ്രത്യേകം സ്വർണ്ണപതക്കവും ലഭിച്ചത് ഐറീഷ് മലയാളികൾക്ക് ഏറെ അഭിമാനമാനമായി.
ഭരതനാട്യം. കുച്ചുപുടി, നാടോടിനൃത്തം, പ്രസംഗം എന്നീ ഇനങ്ങളിലാണ് സപ്ത ഉയർന്ന ഗ്രേഡോടെ ഒന്നാം സ്ഥാനം കരസ്ഥമാക്കിയത്. ഇതു ആദ്യമായാണ് കേളി കലാമേളയിൽ തുടർച്ചയയി ഒരു മത്സരാർഥി മൂന്നാം തവണയും കലാതിലകപ്പട്ടം കരസ്ഥമാക്കുന്നത്.
13 ാം മത് കേളി കലാമേളയിൽ അയർലന്റിൽ നിന്നും പങ്കെടുത്ത എല്ലാ മത്സരാർത്ഥികളും വിവിധ ഇനങ്ങളിൽ സമ്മാനങ്ങൾക്ക് അർഹരായി. കഥ പറയൽ, കരോക്കേ സോങ്ങ്, പ്രച്ഛന്നവേഷം എന്നീ മത്സരങ്ങളിൽ ഒന്നാം സ്ഥാനവും പെൻസിൽ ഡ്രോയിയിങ്ങിൽ രണ്ടാം സ്ഥാനവും സോളോ സോങ്ങിൽ ഇനത്തിൽ മൂന്നാം സ്ഥാനവും കരസ്ഥമാക്കിയാണ് ഏറെ കുരുന്നുകൾ മാറ്റുരച്ച ''മിനീസ്'' ഗ്രൂപ്പിൽ സ്വര രാമൻ നമ്പൂതിരി വിധികർത്താക്കളുടെയും സദസ്യരുടേയും ശ്രദ്ധ പിടിച്ചു പറ്റിയത്. ജൂമിയർ വിഭാഗത്തിൽ ഭരതനാട്യം, കുച്ചുപുടി, പ്രസംഗം, പെൻസിൽ ഡ്രോയിങ് എന്നീ മത്സരങ്ങളിൽ രണ്ടാം സ്ഥാനം നേടി ബ്രോണ പേരെപ്പാടനും ഭരതനാട്യത്തിൽ ഒന്നാം സ്ഥാനവും കുച്ചുപുടി, പ്രസംഗം എന്നിവയിൽ മൂന്നാം സ്ഥാനവും നേടി സബ് ജൂണിയർ വിഭാഗത്തിൽ അഞ്ജലി ശിവാനന്ദകുമാറും ഭരതനാട്യം. കുച്ചുപുടി എന്നിവയിൽ രണ്ടാം സ്ഥാനം നേടി സബ് ജൂണിയർ വിഭാഗത്തിൽ ബിൽറ്റ ബിജുവും കലാമേളയിൽ തങ്ങളുടെ കഴിവ് തെളിയിച്ചു.
ഈ വർഷത്തെ കലാമേളയിൽ പ്രശസ്ത പിന്നണി ഗായകനായ ബിജു നാരായണൻ മുഖ്യാതിഥിയും വിധികർത്താവും ആയിരുന്നു. കഴിഞ്ഞ ആറു വർഷമായി അയർലന്റിന്റെ പ്രാധിനിത്യം കേളി ഇന്റർനാഷണൽ കലാമേളയിൽ ശ്രദ്ധേയമാണ്.