- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ആദ്യ ചിത്രത്തിന് കരാർ നല്കിയെങ്കിലും ഡേറ്റില്ലെന്ന് പറഞ്ഞ് പിന്മാറ്റം; സെയ്ഫ് അലി ഖാന്റെ മകളുടെ അരങ്ങേറ്റം വിവാദത്തിൽ; കേദാർ നാഥിൽ അരങ്ങേറ്റം ഉറപ്പിച്ച നടി രൺവീറിന്റെ നായികയായി മറ്റൊരു ചിത്രത്തിലും കരാർ ഒപ്പിട്ടതോടെ പരാതിയുമായി പ്രൊഡ്യൂസേഴ്സ് കൗൺസിൽ കോടതിയിൽ
നടൻ സെയ്ഫ് അലി ഖാന്റെയും അമൃത സിംഗിന്റെയും മകൾ സാറ അലിഖാൻ ബോളിവുഡിൽ അരങ്ങേറ്റം കുറിക്കാനൊരുങ്ങുകയാണ്. അഭിഷേക് കപൂർ സംവിധാനം ചെയ്യുന്ന കേദാർനാഥ് എന്ന സിനിമയിലൂടെയാണ് താര പുത്രിയുടെ അരങ്ങേറ്റം. 2017 ൽ ചിത്രീകരണം ആരംഭിച്ച സിനിമ ഈ വർഷം അവസാനം തിയറ്ററുകളിലേക്ക് എത്തിക്കാനായിരുന്നു തീരുമാനം. എന്നാൽ സുശാന്ത് സിങ് രജപുത്ര നായകനാവുന്ന സിനിമ ഇപ്പോൾ പ്രതിസന്ധിയിലാണ്. ആദ്യ സിനിമ റിലീസാവുന്നതിനു മുമ്പ് തന്നെ കൈ നിറയെ അവസരങ്ങൾ സാറയെ തേടി എത്തിയിരുന്നു. രൺവീർ കപൂർ നായകനാവുന്ന സിംബാബയെന്ന ചിത്രത്തിൽസകരാർ ആയതോടെ ജൂൺ അവസാനം വരെ തനിക്ക് ഡേറ്റില്ലെന്നു സാറ മാനേജർ വഴി ആദ്യ സിനിമയുടെ അണിയറ പ്രവർത്തകരെ അറിയിച്ചിരിക്കുകയാണ്. ഇതോടെ സാറയ്ക്കെതിരെ കരാർലംഘനത്തിന് പരാതിയുമായി പ്രൊഡ്യൂസേഴ്സ് കൗൺസിൽ കോടതിയെ സമീപിച്ചിരിക്കുകയാണ്. രൺവീർ നായകനായെത്തുന്ന സിംബയിൽ സാറ ഒപ്പുവച്ചതാണ് അണിയറപ്രവർത്തകരെ ചൊടിപ്പിച്ചത്. 2018 സെപ്റ്റംബർ വരെ കേദാർനാഥിനായി മാത്രമേ പ്രവർത്തിക്കുകയുള്ളു എന്ന് സാറ ഒപ്പു വെച്ച കരാറിലുണ്ടായിരുന്നു. എന്നാ
നടൻ സെയ്ഫ് അലി ഖാന്റെയും അമൃത സിംഗിന്റെയും മകൾ സാറ അലിഖാൻ ബോളിവുഡിൽ അരങ്ങേറ്റം കുറിക്കാനൊരുങ്ങുകയാണ്. അഭിഷേക് കപൂർ സംവിധാനം ചെയ്യുന്ന കേദാർനാഥ് എന്ന സിനിമയിലൂടെയാണ് താര പുത്രിയുടെ അരങ്ങേറ്റം. 2017 ൽ ചിത്രീകരണം ആരംഭിച്ച സിനിമ ഈ വർഷം അവസാനം തിയറ്ററുകളിലേക്ക് എത്തിക്കാനായിരുന്നു തീരുമാനം. എന്നാൽ സുശാന്ത് സിങ് രജപുത്ര നായകനാവുന്ന സിനിമ ഇപ്പോൾ പ്രതിസന്ധിയിലാണ്.
ആദ്യ സിനിമ റിലീസാവുന്നതിനു മുമ്പ് തന്നെ കൈ നിറയെ അവസരങ്ങൾ സാറയെ തേടി എത്തിയിരുന്നു. രൺവീർ കപൂർ നായകനാവുന്ന സിംബാബയെന്ന ചിത്രത്തിൽസകരാർ ആയതോടെ ജൂൺ അവസാനം വരെ തനിക്ക് ഡേറ്റില്ലെന്നു സാറ മാനേജർ വഴി ആദ്യ സിനിമയുടെ അണിയറ പ്രവർത്തകരെ അറിയിച്ചിരിക്കുകയാണ്. ഇതോടെ സാറയ്ക്കെതിരെ കരാർലംഘനത്തിന് പരാതിയുമായി പ്രൊഡ്യൂസേഴ്സ് കൗൺസിൽ കോടതിയെ സമീപിച്ചിരിക്കുകയാണ്.
രൺവീർ നായകനായെത്തുന്ന സിംബയിൽ സാറ ഒപ്പുവച്ചതാണ് അണിയറപ്രവർത്തകരെ ചൊടിപ്പിച്ചത്. 2018 സെപ്റ്റംബർ വരെ കേദാർനാഥിനായി മാത്രമേ പ്രവർത്തിക്കുകയുള്ളു എന്ന് സാറ ഒപ്പു വെച്ച കരാറിലുണ്ടായിരുന്നു. എന്നാൽ സിംബയിൽ ഒപ്പു വെച്ചതിനെ തുടർന്ന് ജൂൺ അവസാനം വരെ കേദാർനാഥിനായി ഡേറ്റ് തരാൻ സാധിക്കില്ലെന്നായിരുന്നു സാറയുടെ പക്ഷം. തന്റെ മാനേജർ വഴിയാണ് അവർ ഇത് ചിത്രത്തിന്റെ അണിയറപ്രവർത്തകരെ അറിയിച്ചത്.
കേദാർനാഥിന്റെ ചിത്രീകരണം സാറ കാരണം വളരെ നീണ്ടു പോയെന്നും അതിനാൽ 5 കോടി രൂപ നഷ്ടപരിഹാരം നൽകണമെന്നുമാണ് അണിയറപ്രവർത്തകരുടെ ആവശ്യം. അഭിഷേക് കപൂർ സംവിധാനം ചെയ്തിരിക്കുന്ന ഈ സിനിമയിലെ നായകൻ സുശാന്ത് സിങ് രാജ്പുതാണ്. കേദാർനാഥ് നവംബർ 30ന് തീയേറ്ററുകളിലെത്തും.