സെയ്ഫ് അലി ഖാന്റെ മകൾ സാറ അലി ഖാൻ കരീനാ കപൂറിന്റെ ജന്മദിനാഘോഷത്തിൽ ധരിച്ച വസ്ത്രം വിവാദങ്ങൾക്ക് ഇടയാക്കിരുന്നു. സെയ്ഫ് അലി ഖാന്റെ മുൻ ഭാര്യ അമൃത സിങായിരുന്നു വിവാദ പരാമർശവുമായി രംഗത്ത് എത്തിയത്. ഇപ്പോൾ വീണ്ടും വിവാദ പരാമർശവുമായി രംഗത്ത് എത്തിരിക്കുകയാണ് അമൃത സിങ്.

തന്റെ മകൾ സാറയുടെ വസ്ത്രധാരണ രീതി ഇങ്ങനെയായിരുന്നില്ല എന്നും കരീന തന്റെ മകളെ തെറ്റായ മാർഗത്തിലേയ്ക്കു നയിക്കുകയാണെന്നും മുൻ ബോളിവുഡ് നടി കൂടിയായ അമൃത സിങ് ആരോപിച്ചു. ഇക്കാലത്തു കുട്ടികൾക്കു വസ്ത്രധാരണത്തിന് അവരുടെതായ തീരുമാനങ്ങൾ
ഉണ്ടെന്നും അതിൽ മറ്റാരും ഇടപെടേണ്ടതില്ലെന്നുമാണ് അമൃത സിങ് പറയുന്നത്.

അമൃത സിങ് കാരണം സാറയ്ക്ക് രണ്ട് ബോളിവുഡ് പ്രേജക്ടുകൾ നഷ്ടമായി എന്നു റിപ്പോർട്ടുകൾ ഉണ്ടായിരുന്നു.