- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Opinion
- /
- ENVIRONMENT
സിസ്റ്റർ സാറാ ജോർജ്ജ് പി.സി.എൻ.എ.കെ ലേഡീസ് കോർഡിനേറ്റർ
ന്യൂയോർക്ക് : പെന്തക്കോസ്ത് കോൺഫറൻസ് ഓഫ് നോർത്ത് അമേരിക്കൻ കേരളൈറ്റ്‌സ് വിഭാഗം കോർഡിനേറ്ററായി സിസ്റ്റർ സാറാ ജോർജ്ജ് തെരഞ്ഞെടുക്കപ്പെട്ടു. ദൈവസഭകളുടെ വിവിധ പ്രവർത്തനങ്ങളിൽ ദീർഘ വർഷങ്ങളിലായി സുപ്രധാന പങ്ക് വഹിക്കുകയും, വിവിധ സ്റ്റേറ്റുകളിലെ സഹോദരിമാർ സംഘടിപ്പിക്കുന്ന ആത്മീയ സമ്മേളനങ്ങളിൽ പ്രാസംഗികയായി പങ്കെടുത്ത് ദൈവവചനം
ന്യൂയോർക്ക് : പെന്തക്കോസ്ത് കോൺഫറൻസ് ഓഫ് നോർത്ത് അമേരിക്കൻ കേരളൈറ്റ്‌സ് വിഭാഗം കോർഡിനേറ്ററായി സിസ്റ്റർ സാറാ ജോർജ്ജ് തെരഞ്ഞെടുക്കപ്പെട്ടു. ദൈവസഭകളുടെ വിവിധ പ്രവർത്തനങ്ങളിൽ ദീർഘ വർഷങ്ങളിലായി സുപ്രധാന പങ്ക് വഹിക്കുകയും, വിവിധ സ്റ്റേറ്റുകളിലെ സഹോദരിമാർ സംഘടിപ്പിക്കുന്ന ആത്മീയ സമ്മേളനങ്ങളിൽ പ്രാസംഗികയായി പങ്കെടുത്ത് ദൈവവചനം പ്രസംഗിച്ചു കൊണ്ടിരിക്കുകയും ചെയ്യുന്നു. മിസ്സോറി വെസ്റ്റ് പ്ലെയ്ൻ ഒസ്സാർക്ക ക്രിസത്യൻ ടാർബർനാക്കിൾ സഭയുടെ പ്രവർത്തനങ്ങളിൽ നേതൃത്വം വഹിക്കുന്നു.
ഹോസ്പിറ്റൽ ചാപ്ലെയ്ൻ , ജയിൽ ചാപ്ലെയ്ൻ, ജെ.ബി.ക്യു കോച്ച് തുടങ്ങിയ നിലകളിൽ ആത്മീയ പ്രവർത്തനങ്ങൾക്ക് നേതൃതവം നൽകി വരുന്ന സിസ്റ്റർ സാറാ ജോർജ്, പ്രമുഖ കാർഡിയോളജിസ്റ്റ് ഡോ. അച്ചൻകുഞ്ഞ് ജോർജ്ജിന്റെ സഹധർമിണിയും , പ്രശസ്ത സുവിശേഷ പ്രഭാഷക സിസ്റ്റർ മേരി കോവൂറിന്റെ മകളുമാണ്. ജോനാഥൻ, ജെരമ്യ, ജോഷ്യ എന്നിവർ മക്കളാണ്.
34ാമത് പെന്തക്കോസ്ത് കോൺഫറൻസ് 2016 ജൂൺ 30 മുതൽ ജൂലൈ 3 വരെ ഡാളസ് പട്ടണത്തിൽ നടക്കും. റവ. ഷാജി.കെ..ഡാനിയേൽ,ബ്രദർ എബ്രഹാം മോനിസ് ജോർജ്, ബ്രദർ തോമസ് വർഗ്ഗീസ്, ബ്രദർ ടിജു തോമസ്, എന്നിവരാണ് ദേശീയ ഭാരവാഹികൾ.



