- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സിംബയിൽ നായികയായി പ്രിയാവാര്യർ എത്തില്ല; താരപുത്രിമാരുടെ മത്സരത്തിനൊടുവിൽ രൺവീറിന്റെ നായികയാവാൻ നറുക്ക് വീണത് സാറാ അലി ഖാന്; രോഹിത് ഷെട്ടി സംവിധായകനാകുന്ന ചിത്രത്തിൽ നിന്ന് ജാൻവിയും പുറത്ത്
രോഹിത് ഷെട്ടിയുടെ സംവിധാനത്തിൽ രൺവീർ സിങ് നായകനാകുന്ന ആക്ഷൻ കോമഡി ചിത്രമായ് സിമ്പയിൽ നായികയായെത്തുന്നത് സാറ അലിഖാനെന്ന് സൂചന. നേരത്തെ ഒരു അഡാർ ലവ്' എന്ന ചിത്രത്തിലെ നായിക പ്രിയ വാര്യരുടെ ബോളിവുഡ് പ്രവേശനം ഈ ചിത്രത്തിലൂടെയാകുമെന്ന് വാർത്ത വന്നിരുന്നു. എന്നാൽ രോഹിത് ഷെട്ടിയുടെ പുതിയ ചിത്രമായ 'സിംബാ'യിൽ പ്രിയ ഉണ്ടാവില്ലെന്നാണ് വിവരം. കരൺജോഹറിന്റെ നിർമ്മാണകമ്പനി ധർമ്മ പ്രൊഡക്ഷൻസിന്റെ ട്വിറ്റർ പേജിലൂടെയാണ് ഇക്കാര്യം പുറത്തുവിട്ടത്.ചിത്രത്തിലെ നായികയാകാൻ ജാൻവി കപൂറും സാറാ അലി ഖാനും തമ്മിൽ കടുത്ത മത്സരമാണെന്ന വാർത്തകളും പുറത്ത് വന്നിരുന്നു. മറ്റു ചിത്രങ്ങളൊന്നും കമ്മിറ്റ് ചെയ്യാതിരുന്നതിനു പിന്നിൽ രൺവീർ സിംഗിന്റെ ചിത്രത്തിലെ നായികയാകാനാനുള്ള സാറയുടെ ആഗ്രഹമായിരുന്നുവെന്നും റിപ്പോർട്ടുകളുണ്ട്. അതിനായി കേദാർനാഥിന്റെ പ്രശ്‌നങ്ങൾ പിന്നിട്ട് അത്രയും വേഗം രൺവീറിന്റെ നായികയായി സിമ്പയിലെത്താനായിരുന്നു് നടിയുടെ നീക്കം.ഡിസംബർ 28ന് ചിത്രം തീയേറ്ററുകളിലെത്തും. അതേസമയം, സാറയുടെ അരങ്ങേറ്റ ചിത്രം കേഥാർനാഥിന്റ
രോഹിത് ഷെട്ടിയുടെ സംവിധാനത്തിൽ രൺവീർ സിങ് നായകനാകുന്ന ആക്ഷൻ കോമഡി ചിത്രമായ് സിമ്പയിൽ നായികയായെത്തുന്നത് സാറ അലിഖാനെന്ന് സൂചന. നേരത്തെ ഒരു അഡാർ ലവ്' എന്ന ചിത്രത്തിലെ നായിക പ്രിയ വാര്യരുടെ ബോളിവുഡ് പ്രവേശനം ഈ ചിത്രത്തിലൂടെയാകുമെന്ന് വാർത്ത വന്നിരുന്നു. എന്നാൽ രോഹിത് ഷെട്ടിയുടെ പുതിയ ചിത്രമായ 'സിംബാ'യിൽ പ്രിയ ഉണ്ടാവില്ലെന്നാണ് വിവരം.
കരൺജോഹറിന്റെ നിർമ്മാണകമ്പനി ധർമ്മ പ്രൊഡക്ഷൻസിന്റെ ട്വിറ്റർ പേജിലൂടെയാണ് ഇക്കാര്യം പുറത്തുവിട്ടത്.ചിത്രത്തിലെ നായികയാകാൻ ജാൻവി കപൂറും സാറാ അലി ഖാനും തമ്മിൽ കടുത്ത മത്സരമാണെന്ന വാർത്തകളും പുറത്ത് വന്നിരുന്നു.
മറ്റു ചിത്രങ്ങളൊന്നും കമ്മിറ്റ് ചെയ്യാതിരുന്നതിനു പിന്നിൽ രൺവീർ സിംഗിന്റെ ചിത്രത്തിലെ നായികയാകാനാനുള്ള സാറയുടെ ആഗ്രഹമായിരുന്നുവെന്നും റിപ്പോർട്ടുകളുണ്ട്. അതിനായി കേദാർനാഥിന്റെ പ്രശ്‌നങ്ങൾ പിന്നിട്ട് അത്രയും വേഗം രൺവീറിന്റെ നായികയായി സിമ്പയിലെത്താനായിരുന്നു് നടിയുടെ നീക്കം.ഡിസംബർ 28ന് ചിത്രം തീയേറ്ററുകളിലെത്തും.
അതേസമയം, സാറയുടെ അരങ്ങേറ്റ ചിത്രം കേഥാർനാഥിന്റെ ചിത്രീകരണം പുരോഗമിക്കുക യാണ്. സുശാന്ത് സിങ് രാജ്പുത്താണ് ചിത്രത്തിലെ നായകൻ. ബോളിവുഡ് എവർഗ്രീൻ ഹീറോ സെയ്ഫ് അലിഖാന്റെ മകളാണ് സാറാ അലിഖാൻ.