- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ശ്രീ ശാരദാ ദേവീയുടെ പ്രതിഷ്ഠ മാർച്ച് 26ന്
ന്യൂഡൽഹി: എസ്എൻഡിപി യോഗം ഡൽഹി യൂണിയന്റെ നേതൃത്വത്തിൽ രോഹിണിയിൽ സ്ഥാപിച്ച ശ്രീനാരായണഗുരുദേവ ക്ഷേത്രത്തിൽ വാർഷികത്തോടനുബന്ധിച്ച് മാർച്ച് 26നു ശ്രീ ശാരദാ ദേവീയുടെ പ്രതിഷ്ഠ നടത്തുന്നു.രാവിലെ 5.10നു നടക്കുന്ന ചടങ്ങിൽ ശിവഗിരിമഠം സന്യാസി സച്ചിദാനന്ദ സ്വാമി പ്രതിഷ്ഠാ കർമം നിർവഹിക്കും.ശിവഗിരി ധർമസംഘം ട്രസ്റ്റ് സെക്രട്ടറി ഋതംബരാനന്ദ സ്
ന്യൂഡൽഹി: എസ്എൻഡിപി യോഗം ഡൽഹി യൂണിയന്റെ നേതൃത്വത്തിൽ രോഹിണിയിൽ സ്ഥാപിച്ച ശ്രീനാരായണഗുരുദേവ ക്ഷേത്രത്തിൽ വാർഷികത്തോടനുബന്ധിച്ച് മാർച്ച് 26നു ശ്രീ ശാരദാ ദേവീയുടെ പ്രതിഷ്ഠ നടത്തുന്നു.
രാവിലെ 5.10നു നടക്കുന്ന ചടങ്ങിൽ ശിവഗിരിമഠം സന്യാസി സച്ചിദാനന്ദ സ്വാമി പ്രതിഷ്ഠാ കർമം നിർവഹിക്കും.
ശിവഗിരി ധർമസംഘം ട്രസ്റ്റ് സെക്രട്ടറി ഋതംബരാനന്ദ സ്വാമി മുഖ്യാതിഥിയായിരിക്കും. യൂണിയൻ പ്രസിഡന്റ് ടി.പി. മണിയൻ അധ്യക്ഷത വഹിക്കും. ചടങ്ങിൽ സാമൂഹിക, സാംസ്കരിക, രാഷ്ട്രീയ രംഗത്തെ പ്രമുഖർ പങ്കെടുക്കും.
ഇതോടനുബന്ധിച്ച് വൈകുന്നേരം 4.30നു യൂണിയൻ വനിതാസംഘത്തിന്റെ നേതൃത്വത്തിൽ നടത്തുന്ന മതാതീത തിരുവാതിര ഡൽഹിയിലെ വിവിധ സംഘടനകളുടെ നേതൃത്വത്തിൽ അരങ്ങേറും. ദ്വാരക കൃഷ്ണപ്രസാദ്, സിന്ധു കൃഷ്ണപ്രസാദ് എന്നിവർ നേതൃത്വം നൽകും.
റിപ്പോർട്ട്: കല്ലറ മനോജ്
Next Story